അഫ്‌സല്‍ ഗുരുവിന്റെ ഭൗതിക അവശിഷ്ടങ്ങള്‍ വിട്ടുനല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധേയനായ പ്രതി അഫ്‌സല്‍ ഗുരുവിന്റെ ഭൗതിക അവശിഷ്ടങ്ങള്‍ കുടുംബത്തിനു വിട്ടു നല്‍കില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അഫ്‌സല്‍ ഗുരുവിന്റെ ഭൗതിക അവശിഷ്ടങ്ങള്‍ കുടുംബത്തിനു വിട്ടു നല്‍കണമെന്ന പി.ഡി.പിയുടെ ആവശ്യമാണ് കേന്ദ്രം തള്ളിയത്.
ജമ്മു കാശ്മീരില്‍ പി.ഡി.പിബി.ജെ.പി സഖ്യം അധികാരത്തില്‍ വന്നതിന് അടുത്ത ദിവസമായിരുന്നു പി.ഡി.പി ആവശ്യമുന്നയിച്ചു പ്രസ്താവന ഇറക്കിയത്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് നിയമ സംവിധാനത്തെ പരിഹസിക്കുന്നതിന് തുല്യമായിരുന്നു. ഭരണഘടനാപരമായ യാതൊരു നടപടിയും അധികൃതര്‍ പിന്തുടര്‍ന്നിരുന്നില്ല. അഫ്‌സല്‍ ഗുരുവിന്റെ ബന്ധുക്കളെ മുന്‍കൂട്ടി അറിയിക്കാതെയാണ് വിധി നടപ്പാക്കിയെതന്നും പി.ഡി.പി. പുറത്തിറക്കിയ കുറിപ്പില്‍ കുറ്റപ്പെടുത്തിയിരുന്നു.
അതിനിടെ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ രംഗത്തെത്തി. അഫ്‌സല്‍ ഗുരുവിനെതിരെ കേസില്‍ തെളിവുകള്‍ ഇല്ലായിരുന്നു. നീതി നിഷേധമാണ് ഉണ്ടായത്. അദ്ദേഹത്തിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കുടുംബത്തിനു വിട്ടുനല്‍കണമെന്നും അയ്യര്‍ ആവശ്യപ്പെട്ടു. പി.ഡി.പി. ഉന്നയിച്ച ഇതേ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയതിനു പിന്നാലെയാണ് പ്രസ്താവനയുമായി അയ്യര്‍ രംഗത്തെത്തിയത്.
2001ലാണ് പാര്‍ലമെന്റ് ആക്രമിക്കപ്പെട്ടത്. കേസില്‍ പ്രതിയായ അഫ്‌സല്‍ ഗുരു കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതി മരണശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം കുടുംബത്തിനു വിട്ടുനല്‍കാതെ ജയില്‍ വളപ്പില്‍ സംസ്‌കരിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















