യുഎസിലെ സിഎന്‍എന്‍ ചാനലിനു പറ്റിയ ഹിമാലയന്‍ അബദ്ധം!

യുഎസ്-ലെ സിഎന്‍എന്‍ വാര്‍ത്താ ചാനല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ ഭീകരനാക്കി\'യെന്നു പറഞ്ഞാല്‍, തീക്കട്ടയില്‍ ഉറുമ്പരിക്കുന്നോ എന്നായിരിക്കും മറുചോദ്യം.എന്നാല്‍ പക്ഷേ അങ്ങനേയും സംഭവിച്ചു. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരന്‍ \'ജിഹാദി ജോണി\' നെക്കുറിച്ചുള്ള വാര്‍ത്തയ്‌ക്കൊപ്പം സിഎന്‍എന്‍ ചാനല്‍ പുടിന്റെ ചിത്രമാണ് കാണിച്ചത്. ആകെ പുലിവാലുപിടിച്ച അവര്‍ ഒടുവില്‍ മാപ്പു പറഞ്ഞാണു തലയൂരിയത്.
\'ജിഹാദി ജോണി\'നെ തിരിച്ചറിഞ്ഞു എന്ന തലക്കെട്ടിനു താഴെയാണു പുടിന്റെ ചിത്രം സി എന്‍ എന്‍-ല്‍ വന്നത്. വ്യാഴാഴ്ച ചാനല്‍ വക്താവ് മാക്‌സ് ഫോസ്റ്ററുടെ റിപ്പോര്‍ട്ട് സംപ്രേക്ഷണം ചെയ്യുന്നതിനിടേയാണ് അബദ്ധം പിണഞ്ഞത്. വിഡിയോ സെര്‍വറിലുണ്ടായ തകരാറു കാരണം, അടുത്ത വാര്‍ത്തയ്‌ക്കൊപ്പം നല്‍കാന്‍ വച്ചിരുന്ന പുടിന്റെ ചിത്രം നേരത്തേ കയറിവരികയായിരുന്നെന്നും തെറ്റുപറ്റിയതില്‍ മാപ്പു ചോദിക്കുന്നുവെന്നും സിഎന്‍എന്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഇസ്‌ലാമിക് സ്‌റ്റേറ്റ് വിഡിയോകളില്‍ ബന്ദികളുടെ കഴുത്തറുക്കുന്ന മുഖംമൂടിക്കാരന്‍ ജിഹാദി ജോണ്‍ എന്ന കൊടുംഭീകരന്‍ ലണ്ടന്‍കാരനായ മുഹമ്മദ് എംവാസിയാണെന്ന് ഇക്കഴിഞ്ഞ ദിവസമാണു തിരിച്ചറിഞ്ഞത്. രണ്ടാഴ്ച മുന്‍പ്, കെഎസ്ഡബ്‌ള്യുബി ടിവിയില്‍ പീഡനവാര്‍ത്തയ്‌ക്കൊപ്പം പ്രസിഡന്റ് ബറാക് ഒബാമയുടെ ചിത്രം കാണിച്ചിരുന്നു . പ്രമുഖ ചാനലായ ഫോക്‌സിന്റെ അനുബന്ധ സ്ഥാപനമാണ് അന്നു വിവാദത്തിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















