അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റും മകളും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു... കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയിലാണ് അപകടമുണ്ടായത്, കോബിയുടെ അപ്രതീക്ഷിത മരണവാര്‍ത്ത അറിഞ്ഞ് ഞെട്ടലോടെ കായിക ലോകം

അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റും (41) മകളും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് കോബി ബ്രയാന്റ് മരിച്ചത്. അപകടത്തില്‍ ഇദ്ദേഹത്തിന്റെ 13 കാരിയായ മകള്‍ ജിയാനയും ഇരുവരുമുള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചു. മകള്‍ ജിയാനയെ ബാസകറ്റ് ബോള്‍ പരിശീലനത്തിന് കൊണ്ടുപോകും വഴിയാണ് അപകടം ഉണ്ടായത്. ഇരുവര്‍ക്കും കൂടെയുണ്ടായിരുന്ന മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. കോബി ബ്രയാന്റിന്റെയും മകളുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കോബിന്റെ സ്വകാര്യ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്.
അപകടവിവരം അറിഞ്ഞതിന് പിന്നാലെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് പാഞ്ഞെത്തിയെങ്കിലും ആരെയും ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. കോബിയുടെ അപ്രതീക്ഷിത മരണവാര്‍ത്ത അറിഞ്ഞ് ഞെട്ടലിലാണ് കായിക ലോകം. എക്കാലത്തെയും മികച്ച ബാസ്‌കറ്റ് ബോള്‍ കളിക്കാരനെന്നാണ് കോബി ബ്രയാന്റ് അറിയപ്പെടുന്നത്. തന്റെ 20 വര്‍ഷം നീണ്ട കായിക ജീവിതം മുഴുവന്‍ ചിലവഴിച്ചത് ലോസ് ആഞ്ചലസ് ലേക്കേഴ്സ് എന്ന ടീമിനൊപ്പമായിരുന്നു.
രണ്ടു പതിറ്റാണ്ടോളം എന്‍ബിഎ ടീം ലോസ് ആഞ്ചലീസ് ലീക്കേഴ്‌സിന്റെ താരമായിരുന്നു ബ്രയന്റ്. അഞ്ച് തവണ ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കിയിട്ടുണ്ട്. 2006ല്‍ ടോറന്റോ റാപ്‌ടോര്‍സിനെതിരെ നേടിയ 81 പോയിന്റ് എന്‍ബിഎ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറാണ്. 2008ല്‍ എന്‍ബിഎയിലെ മോസ്റ്റ് വാല്യുബിള്‍ പ്ലേയര്‍ പുരസ്‌കാരം ബ്രയന്റ് നേടി.
രണ്ടു തവണ എന്‍ബിഎ സ്‌കോറിംഗ് ചാമ്പ്യനുമായി 2008ലും 2012ലും യുഎസ് ബാസ്‌കറ്റ് ബോള്‍ ടീമിനൊപ്പം രണ്ടു തവണ ഒളിമ്പിക് സ്വര്‍ണവും സ്വന്തമാക്കി. 2016 ഏപ്രിലിലാണ് അദ്ദേഹം വിരമിച്ചത്. 2018ല്‍ 'ഡിയര്‍ ബാസ്‌കറ്റ് ബോള്‍' എന്ന അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിലൂടെ മികച്ച ഹ്രസ്വ അനിമേഷന്‍ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡും ബ്രയന്റ് സ്വന്തമാക്കിയിട്ടുണ്ട്.
rd
https://www.facebook.com/Malayalivartha

























