Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബസ് ടിക്കറ്റിന് കൂടുതല്‍ കാശ് ഈടാക്കിയത് ചോദ്യം ചെയ്ത യാത്രക്കാരന് ഡ്രൈവറുടെ കടിയേറ്റു

04 MARCH 2015 03:40 PM IST
മലയാളി വാര്‍ത്ത.

More Stories...

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...

അയല്‍ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാന്റെ നിര്‍ണായക പ്രഖ്യാപനം...അയല്‍രാജ്യങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍..

മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...

ഐ ആർ ജി സി ഖുദ്സ് ഫോഴ്‌സ് തലവന്‍ ഇസ്മായില്‍ ഖാനിയെ ഇറാൻ കൊലപ്പെടുത്തിയോ..? പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ഖാനി ഒറ്റിക്കൊടുത്തിരുന്നു...തെളിവുകൾ പുറത്ത്..

യുകെയിലെ ഡെര്‍ബിയിലുള്ള മാര്‍ട്ടിന്‍ 6 ഉം 8 ഉം വയസ്സുള്ള തന്റെ രണ്ടു പെണ്‍മക്കളുമായി പട്ടണത്തിലൊന്നു ചുറ്റാന്‍ പോയിട്ട് തിരികെ വീട്ടിലേയ്ക്കു പോകാനുള്ള ബസില്‍ കയറി. പട്ടണത്തിലേക്ക് വരാന്‍ വേണ്ടി കയറിയ ബസില്‍ വച്ചെടുത്ത ടിക്കറ്റ് നിരക്കനുസരിച്ചുള്ള പണം ഡ്രൈവറെ ഏല്‍പ്പിച്ചു. മിക്ക പാശ്ചാത്യ രാജ്യങ്ങളിലും ബസ് ഡ്രൈവര്‍ തന്നെയാണ് ടിക്കറ്റ് നല്‍കുന്നത്. എന്നാല്‍ ഡ്രൈവര്‍ ഓരോ ടിക്കറ്റിനും 1.50 പൗണ്ടു വീതം കൂടുതല്‍ പണം ആവശ്യപ്പെട്ടു.

ആ ഡബിള്‍ഡെക്കര്‍ ബസിന്റെ മുകള്‍നിലയില്‍ കുട്ടികളെ കൊണ്ടിരുത്തിയതിനുശേഷം മാര്‍ട്ടിന്‍ തിരികെ ഡ്രൈവറുടെ അടുക്കലെത്തി. സിറ്റിയിലേയ്ക്ക് വന്നപ്പോള്‍ ഇത്രയും കാശ് ടിക്കറ്റിന് കൊടുക്കേണ്ടി വന്നില്ലെന്നും, ഇപ്പോഴെന്താണ് അധികം പണം നല്‍കേണ്ടി വന്നതെന്നും അയാള്‍ ഡ്രൈവറോടു ചോദിച്ചു. ഡ്രൈവര്‍ മാര്‍ട്ടിനെ ശ്രദ്ധിക്കുന്നതായേ ഭാവിച്ചില്ല.

അരിശം കയറിയ മാര്‍ട്ടിന്‍ ബസ് കമ്പനിക്കാരോട് പരാതിപ്പെടാനായി ഡ്രൈവറോട് അയാളുടെ പേരും നമ്പരുമുള്ള ബാഡ്ജ് കാണിക്കാനാവശ്യപ്പെട്ടു. അതിനും അയാള്‍ തയ്യാറാകാതിരുന്നപ്പോള്‍ മാര്‍ട്ടിന്‍ തന്റെ ഫോണെടുത്ത് അയാളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചു. ഇതു കണ്ടയുടന്‍ അയാള്‍ വണ്ടിയുടെ എഞ്ചിനും ബസിനുള്ളിലെ ലൈറ്റുകളും ഓഫ് ചെയ്തിട്ട് ഓടി മാര്‍ട്ടിന്റെ അടുക്കലെത്തി അയാളെ ആക്രമിക്കുകയായിരുന്നു.

6 അടി 10 ഇഞ്ച് ഉയരമുള്ള മാര്‍ട്ടിന്റെ നെഞ്ചോളമേ 5 അടി 10 ഇഞ്ചുകാരനായ ഡ്രൈവര്‍ക്ക് എത്തുമായിരുന്നുള്ളൂ. തന്നെ ആക്രമിക്കാനായി വരുന്ന പുരുഷനില്‍ നിന്നും ശക്തമായ ഇടിയോ തൊഴിയോ ഒക്കെ പ്രതീക്ഷിച്ചു നില്‍ക്കുകയായിരുന്നു മാര്‍ട്ടിന്‍. എന്നാല്‍ ആ ഡ്രൈവറോടി വന്ന് മാര്‍ട്ടിനെ പൂണ്ടടക്കം പിടിച്ച് അയാളുടെ നെഞ്ചത്ത് കടിച്ചു മുറിവേല്‍പ്പിക്കുകയായിരുന്നു.


മാര്‍ട്ടിന്‍ പോലീസിന്റെ സഹായം തേടി. ഡ്രൈവറെ അറസ്റ്റു ചെയ്തു. ഒടുവില്‍ കോടതിയ്ക്കു പുറത്തു വച്ച് കേസ് രാജിയാക്കണമെന്നുള്ള ഡ്രൈവറുടെ വക്കീലിന്റെ ആവശ്യ പ്രകാരം 1500 പൗണ്ട് നഷ്ടപരിഹാരമായി കൈപ്പറ്റിക്കൊണ്ട് മാര്‍ട്ടിന്‍ കേസ് ഒത്തു തീര്‍പ്പാക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (3 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (4 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (4 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (4 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (4 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (4 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (4 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (5 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (5 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (5 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (5 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (5 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (6 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (7 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (7 hours ago)

Malayali Vartha Recommends