ഏഷ്യന്‍ രാജ്യങ്ങളിലേക്ക് യാത്രകള്‍ നടത്തിയത് കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനെന്ന് ഫ്രഞ്ച് എഴുത്തുകാരന്‍

ഫ്രഞ്ച് എഴുത്തുകാരന്‍ ഗബ്രിയേല്‍ മാറ്റ്‌സ്നെഫ് ഒരു അഭിമുഖത്തിലൂടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കയാണ്. കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനായി ഏഷ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിരുന്നതായാണ് മാറ്റ്സ്‌നെഫ് അഭിമുഖത്തില്‍ വ്യക്തമാക്കിയത്. അതില്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നുവെന്നും മാറ്റ്സ്‌നെഫ് തുടര്‍ന്ന് പറഞ്ഞു.
'' സെക്സിന് വേണ്ടി യാത്രകള്‍ ചെയ്തിരുന്നു. ഒരിക്കലും ഒരു ടൂറിസ്റ്റ് അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു.'' - 68-കാരനായ മാറ്റ്സ്‌നെഫ് പറഞ്ഞു.
വനേസ സ്പ്രിങ്ങോറ എന്ന ഒരു ഫ്രഞ്ച് എഡിറ്ററിന്റെ തുറന്നുപറച്ചിലിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം നടത്തിയത്. പതിനാലാം വയസില്‍ ഗബ്രിയേല്‍ തന്നെ ദുരുപയോഗം ചെയ്തതായാണ് ' കണ്‍സെന്റ്' എന്ന പേരില്‍ അവര്‍ എഴുതിയ പുസ്തകത്തില്‍ വെളിപ്പെടുത്തിയത്.
സ്‌കൂള്‍ വിട്ടു വരുന്ന തന്നെയും കാത്ത് പുറത്ത് അയാള്‍ നില്‍ക്കുമായിരുന്നു എന്നും ശേഷം ഹോട്ടലില്‍ കൊണ്ടുപോയി ചൂഷണം ചെയ്യുമായിരുന്നു എന്നും അവര്‍ തുറന്നെഴുതി. എന്നാല്‍ ഇത്ര കാലം കഴിഞ്ഞുപോയതിനാല്‍ കേസുമായി പോകാന്‍ താല്‍പര്യമില്ലെന്നും 47-കാരിയായ ഇവര്‍ പറഞ്ഞു. ഇവരുടെ വെളിപ്പെടുത്തലിന് ശേഷം ഗബ്രിയേലിനെതിരെ ഫ്രഞ്ച് പൊലീസ് കേസെടുത്തിരുന്നു.
https://www.facebook.com/Malayalivartha























