Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

ആ തീഗോളം,അതൊരു മിസൈലാണ്', ഇറാനെതിരെയുള്ള തെളിവുകൾ പുറത്ത് ; വിമാനം തകർത്തത് ഇറാൻ ആദ്യമേ അറിഞ്ഞു  

04 FEBRUARY 2020 07:38 AM IST
മലയാളി വാര്‍ത്ത

More Stories...

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

വിമാനത്തിനുള്ളിലുണ്ടായ ആക്രമണം... ഗുരുതര പരിക്കേറ്റിട്ടും ധീരമായി പോരാടി 180ലേറെ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി

ഇറാനിൽ തകർന്ന് വീണ ഉക്രൈനിയൻ വിമാനം സ്വന്തം സൈന്യം തന്നെയാണ് വെടിവച്ചിട്ടതെന്ന് ഇറാന് ഉടൻ തന്നെ വിവരം കിട്ടിയിരുന്നുവെന്നതിനുള്ള തെളിവുകൾ പുറത്തുവരികയാണ്. മറ്റൊരു വിമാനത്തിലെ ഇറാനിയൻ പൈലറ്റ്, വിമാനത്തിന് നേരെ മിസൈലാക്രമണം നടക്കുന്നുവെന്ന് പരിഭ്രാന്തിയോടെ എയർ ട്രാഫിക് കൺട്രോളിന് നൽകിയ സന്ദേശം യുക്രൈൻ സർക്കാരും മാധ്യമങ്ങളും പുറത്തുവിട്ടു. വിമാനം വെടിവച്ചത് ഇറാനിയൻ സൈന്യമായ റെവല്യൂഷണറി ഗാർഡ്സ് ആണെന്ന് ആദ്യം ഇറാൻ നിഷേധിച്ചിരുന്നു. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം മാത്രമാണ് ഇത് ഇറാൻ സ്വന്തം കയ്യിൽ നിന്ന് പറ്റിയ തെറ്റാണെന്ന് തുറന്ന് സമ്മതിച്ചത്. നിരവധി പ്രക്ഷോഭങ്ങളായിരുന്നു രാജ്യത്തിനത്ത് ഈ സംഭവങ്ങളെ തുടർന്ന് അരങ്ങേറിയത്.

ജനുവരി 8-ാം തീയതിയാണ് യുക്രൈനിന്‍റെ ബോയിംഗ് 737 വിമാനം ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ നിമിഷങ്ങൾക്കകം തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. മരിച്ച 176 പേരിൽ ഭൂരിപക്ഷവും ഇറാനിയൻ പൗരൻമാർ തന്നെയായിരുന്നു എന്നത് ജനരോഷം ഇരട്ടിയാക്കുമെന്ന് ഭരണകൂടം ഭയന്നു. അപ്പോഴും യുക്രൈനും കാനഡയും യുകെയുമടക്കമുള്ള വിദേശരാജ്യങ്ങൾ സ്വന്തം പൗരൻമാർ കൊല്ലപ്പെട്ടതിന് ഇറാൻ വിശദീകരണം നൽകിയേ തീരൂ എന്നും അന്വേഷണം നടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ആദ്യം സാങ്കേതികത്തകരാർ മൂലമാണ് വിമാനം തകർന്നതെന്ന് പറഞ്ഞുകൊണ്ടിരുന്ന ഇറാൻ അന്വേഷണത്തിനായി വിമാനത്തിന്‍റെ ബ്ലാക് ബോക്സ് കൈമാറാനാകില്ലെന്ന് പറഞ്ഞു. ഇതോടെ സമ്മർദ്ദം ഇരട്ടിയായി. ഒടുവിൽ നിവൃത്തിയില്ലാതെ ഇറാനിയൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയി നേരിട്ട് സമ്മതിച്ചു, യുക്രൈനിയൻ വിമാനം വെടിവച്ചിട്ടത് സ്വന്തം സൈന്യമാണ്, അതൊരു പിഴവായിരുന്നു എന്ന്.

യുക്രൈനിയൻ വിമാനം പറന്നുയർന്നതിന് പിന്നാലെ ലാൻഡ് ചെയ്യേണ്ടിയിരുന്ന ഫോക്കർ 100 ജെറ്റ് വിമാനത്തിലെ ഇറാനിയൻ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് നൽകിയ സന്ദേശമാണ് യുക്രൈനിയൻ ചാനലായ 1+1 ടിവി ചാനൽ പുറത്തുവിട്ടത്. ഇറാന്‍റെ അസിമാൻ എയർലൈൻസിന്‍റെ ജെറ്റ് വിമാനമായിരുന്നു ഇത്. ഷിറാസ് നഗരത്തിൽ നിന്ന് ടെഹ്റാനിലേക്ക് വരികയായിരുന്നു.

പാഴ്സി ഭാഷയിൽ കൺട്രോളറോട് പരിഭ്രാന്തിയോടെ ഈ പൈലറ്റ് പറയുന്നു: 'നിറയെ വെളിച്ചം, ഒരു നിര പോലെ വെളിച്ചം. അതെ, അതൊരു മിസൈലാണ്. എന്തെങ്കിലും സംഭവിക്കുന്നുണ്ടോ? എന്താണിത്?'

കൺട്രോളർ തിരികെ: 'ഇല്ല, എത്ര മൈൽ അകലെയാണിത്? എവിടെയാണ്?'

തിരികെ പൈലറ്റ് പറയുന്നതിങ്ങനെ: ''ഇത് പായം വിമാനത്താവളത്തിനടുത്താണ്''

പായം എന്നത്, റവല്യൂഷണറി ഗാർഡ്സിന്‍റെ സൈനിക വിമാനത്താവളമാണ്. ഇവിടെ നിന്നാണ് യുക്രൈൻ വിമാനം തകർത്ത എം - 1 ആന്‍റ് എയർക്രാഫ്റ്റ് മിസൈൽ തൊടുത്തതെന്നാണ് കരുതപ്പെടുന്നത്.

ഇവിടെ ഒരു വിവരവും കിട്ടിയിട്ടില്ലെന്ന് കൺട്രോളർ വീണ്ടും പറയുമ്പോൾ, താൻ കാണുന്നതെന്താണെന്ന് പൈലറ്റ് ആവർത്തിക്കുന്നു.

''അതൊരു മിസൈൽ തന്നെയാണ്''

ഇപ്പോഴെന്തെങ്കിലും കാണുന്നുണ്ടോ എന്ന കൺട്രോളറുടെ ചോദ്യത്തിന് അൽപം ക്ഷുഭിതനായിട്ടാണ് പൈലറ്റ് മറുപടി പറയുന്നത്. ''പ്രിയപ്പെട്ട എഞ്ചിനീയർ, അതൊരു സ്ഫോടനമാണ്. വലിയൊരു പ്രകാശഗോളം കണ്ടു ഞാൻ. എന്താണ് തകർന്നുവീണതെന്ന് മനസ്സിലാകുന്നില്ല'', എന്ന് പൈലറ്റ്.

അപ്പോൾ യുക്രൈൻ വിമാനവുമായി ബന്ധപ്പെടാൻ കൺട്രോളർ ശ്രമിക്കുന്നു. പരാജയപ്പെടുന്നു.

ഈ റെക്കോഡിംഗ് യഥാ‍ർത്ഥമാണെന്ന സ്ഥിരീകരണവുമായി യുക്രൈനിയൻ പ്രസിഡന്‍റ് വ്ളാദിമിർ സെലൻസ്കിയും രംഗത്തെത്തി. ഈ റെക്കോഡിംഗ് അന്വേഷണത്തിന്‍റെ ഭാഗമാണെന്നും, ഇത് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും പ്രസിഡന്‍റ് അറിയിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (10 minutes ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (1 hour ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (2 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (2 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (3 hours ago)

സാക്ഷാൽ വിജയനും ADGP വിജയനും നേർക്ക് നേർ..' സതീശനെ ഒതുക്കും കലാപം കത്തുന്നു  (3 hours ago)

കോക്പിറ്റിൽ നിന്ന് പൈലറ്റിനെ വലിച്ചിറക്കി വിമാനം പറത്തി പ്ലംബർ..ഇസ്രായേലിൽ ഇന്ത്യൻ പൈലറ്റിന് സൂപ്പർ വരവേൽപ്പ്  (3 hours ago)

പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...  (3 hours ago)

അറബ് രാജ്യത്ത് ജൂതരുടെ കൂട്ടക്കൊല ! ഇറാന്റെ ബുദ്ധി ? ആ ഒമാന്‍ പൈലറ്റ് IRGC ചാവേര്‍; ഇസ്രയേല്‍ നശിക്കാന്‍ പ്രാര്‍ത്ഥന  (3 hours ago)

തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...  (3 hours ago)

തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...  (4 hours ago)

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?  (4 hours ago)

RainAlert കേരളത്തിൽ പെരും  (4 hours ago)

താന്‍ മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ വലിയ ഫാന്‍ ജേസണ്‍ സഞ്ജയ്  (4 hours ago)

Malayali Vartha Recommends