ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചാല്‍ വെടിവയ്ക്കുമെന്ന് ശ്രീലങ്ക

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ സമുദ്രാതിര്‍ത്തി കടന്ന് മീന്‍ പിടിച്ചാല്‍ വെടിവയ്ക്കുമെന്ന് ശ്രീലങ്കയുടെ പ്രധാനമന്ത്രി റെനില്‍ വിക്രമെ സിംഗെ പറഞ്ഞു. സമുദ്രാതിര്‍ത്തിയുടെ കാര്യത്തില്‍ ശ്രീലങ്കന്‍ നാവികസേന നിയമപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഒരു തമിഴ് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിക്രമം സിംഗ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്തയാഴ്ച ശ്രീലങ്ക സന്ദര്‍ശിക്കാനിരിക്കെയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അസ്വസ്ഥത ഉണര്‍ത്തുന്ന പരാമര്‍ശം ലങ്കന്‍ ഭരണാധികാരിയില്‍ നിന്ന് ഉണ്ടാവുന്നത്.
ആരെങ്കിലും എന്റെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചാല്‍ അവരെ എനിക്ക് വെടിവയ്ക്കാന്‍ കഴിയും. അങ്ങനെ അയാള്‍ കൊല്ലപ്പെട്ടാല്‍ നിയമം അതിന് എന്നെ അനുവദിക്കുന്നു എന്നാണര്‍ത്ഥം. അതുപോലെയാണ് സമുദ്രാതിര്‍ത്തിയുടെ കാര്യവും. ലങ്കന്‍ അതിര്‍ത്തിയില്‍ ജാഫ്‌നയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ക്കാണ് മത്സ്യബന്ധനത്തിന് അവകാശമുള്ളത്. അവിടെ ഇന്ത്യന്‍ തൊഴിലാളികള്‍ കടന്നുവന്നാല്‍ തടയുക തന്നെ ചെയ്യും വിക്രമസിംഗെ വ്യക്തമാക്കി.
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കു നേരെയുള്ള വെടിവയ്പ് മനുഷ്യാവകാശ ലംഘനമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് അവര്‍ ലങ്കയുടെ വെള്ളത്തില്‍ മീന്‍ പിടിക്കുന്നത്. അവര്‍ക്ക് ഇന്ത്യന്‍ അതിര്‍ത്തിയില്‍ മീന്‍ പിടിച്ചാല്‍ ഇത്തരത്തില്‍ പ്രശ്‌നങ്ങളുണ്ടാവുമോയെന്നും വിക്രമസിംഗെ ചോദിച്ചു. ശ്രീലങ്കയെ സംബന്ധിച്ചടത്തോളം കച്ചത്തീവ് അടഞ്ഞ അദ്ധ്യായമാണ്. മാത്രമല്ല അതിപ്പോള്‍ ലങ്കയുടെ ഭാഗവുമാണ്. തമിഴ്‌നാട്ടില്‍ ഇത് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് തനിക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















