ബലാത്സംഗം ലോഹച്ചട്ട ധരിച്ച് പ്രതിഷേധിച്ച അഫ്ഗാന്‍ യുവതിക്ക് കല്ലേറ്

രാജ്യത്തെ ബലാത്സംഗങ്ങളോടും സ്ത്രീ പീഡനങ്ങളോടും പ്രതിഷേധിക്കാന്‍ ലോഹച്ചട്ട ധരിച്ചു തെരുവില്‍ സഞ്ചരിച്ച അഫ്ഗാന്‍ യുവതിക്ക് നേരെ പുരുഷന്മാരുടെ കല്ലേറ്. ലാഹോറിലെ ബീക്കണ്‍ ഹൗസ് നാഷണല്‍ സര്‍വകലാശാലയില്‍ നിന്നും ഫൈന്‍ ആര്‍ട്‌സില്‍ ബിരുദം നേടിയിട്ടുള്ള ഖാദേമി വ്യത്യസ്തമായ ഒരു പ്രതിഷേധം എന്ന നിലയിലാണ് ലോഹച്ചട്ട ധരിച്ച് കാബൂളിലെ തിരക്കേറിയ തെരുവുകളില്‍ ഒന്നായ കോട്ടി സാങ്കിയിലൂടെ ഫെബ്രുവരി 26 ന് നടന്നുപോയത്. സംഭവം വലിയ ശ്രദ്ധ നേടിയെങ്കിലും അഫ്ഗാനിലെ പാരമ്പര്യ വാദികള്‍ വലിയ പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തു. ജീവന്‍ പോലും ഭീഷണിയായിരിക്കുന്ന സാഹചര്യത്തില്‍ ഖാദേമി ഇപ്പോള്‍ ഒളിവില്‍ കഴിയുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ആണ്‍സംഘം ഇവരെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി വിവരമുണ്ട്. കഴിഞ്ഞയാഴ്ച ആദ്യം വിവാദ ലോഹകവചം ധരിച്ച് കാബൂള്‍ തെരുവിലൂടെ നീങ്ങുന്ന അഫ്ഗാന്‍ കലാകാരി ഖുബ്രാ ഖാദേമിയുടെ ദൃശ്യങ്ങളാണ് ഓണ്‍ലൈനില്‍ വൈറലായി മാറിയത്.
പ്രതിഷേധിക്കുന്നതിന് മുമ്പായി ജനങ്ങള്‍ തന്നെ പിന്തുടര്‍ന്ന് കൊല്ലരുതേയെന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചിരുന്നു. ചിന്തിച്ചത് തന്നെ സംഭവിക്കുകയും ചെയ്തു. തെരുവിലൂടെ പോകുമ്പോള്‍ ആള്‍ക്കാര്‍ ആദ്യം പരിഹസിക്കാന്‍ തുടങ്ങി. ചിലര്‍ കല്ലെറിയുകയും ചെയ്‌തെന്ന് അവര്‍ പറഞ്ഞു. ദുരഭിമാനകൊലയും ലൈംഗികാധിക്ഷേപങ്ങളും പതിവായ അഫ്ഗാനിലെ സമൂഹിക ബോധത്തെ മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് വ്യത്യസ്തമായ പ്രതിഷേധം നടത്തിയതെന്നും ഇവര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















