അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഉഭയകക്ഷി ബന്ധം ശക്തമാക്കണമെന്ന് ഇന്ത്യയോട് ചൈന

ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നു ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. ഇതിനായി ഇരുരാജ്യങ്ങളും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ ഭാഗമായി നടത്തിയ വാര്‍ഷിക വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. അതിര്‍ത്തി തര്‍ക്കത്തിന് അന്തിമപരിഹാരം കണ്ടെത്താന്‍ ഇന്ത്യയും ചൈനയും കൂടുതല്‍ ശ്രമിക്കേണ്ടതുണ്ട്.
ഈ വര്‍ഷം ചൈന സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഊഷ്മളമായ സ്വീകരണമാണ് ഒരുക്കുകയെന്നു വാങ് യി വ്യക്തമാക്കി. മോഡിയുടെ സന്ദര്‍ശനത്തിനു മുന്‍പ് ഇരു രാജ്യങ്ങളുടെയും സുരക്ഷാ ഉപദേഷ്ടാക്കളായ അജിത് ഡോവലും യാങ് ജെയ്ചിയും തമ്മില്‍ ചര്‍ച്ച നടത്തും. രണ്ടു ചരിത്രാതീത സംസ്‌കാരങ്ങളുടെ അടുപ്പത്തിനും രണ്ടു പ്രമുഖ വിപണികളുടെ സമൃദ്ധിക്കും രണ്ടു വലിയ അയല്‍ക്കാരുടെ സഹവര്‍ത്തിത്വത്തിനും സഹകരണം കൂടിയേ തീരൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതിര്‍ത്തി തര്‍ക്കത്തില്‍ വര്‍ഷങ്ങളായി നടത്തിയ ചര്‍ച്ചകളിലൂടെ വന്‍ പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത് ഒരു മല കയറും പോലെയാണ്. മുകളിലേക്കുള്ള യാത്രയായതുകൊണ്ടു ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയും ചൈനയും പുരോഗതി കൈവരിച്ചില്ലെങ്കില്‍ \'ഏഷ്യന്‍ യുഗം ഉണ്ടാവില്ലെന്ന മുതിര്‍ന്ന ചൈനീസ് നേതാവ് ഡെങ് സിയാവോ പിങ്ങിന്റെ വാക്കുകള്‍ വാങ് യി അനുസ്മരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















