പ്രതിപക്ഷ നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ റഷ്യയില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

റഷ്യന്‍ പ്രതിപക്ഷ നേതാവ് ബോറിസ് നെംറ്റ്‌സോവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 27ന് ക്രെംലി നില്‍ പാലത്തിലൂടെ നടന്നുപോകവേ വെടിയേറ്റാണ് നെംറ്റ്‌സോവ് കൊല്ലപ്പെട്ടത്. എന്നാല്‍ പ്രതികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സൗര്‍ ദാദേവ്, അന്‍സര്‍ ഗുബാഷേവ്, ഗുബാഷേവിന്റെ അനിയന്‍ ഷാഗിദ്, ഖംസദ് ബഖായേവ്, ടാമര്‍ലാന്‍ എസ്‌കര്‍ഖാനോവ് എന്നിവരാണ് അറസ്റ്റിലായതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ടാസ് റിപ്പോര്‍ട്ട് ചെയ്തു. എല്ലാവരും ചെച്‌നിയയില്‍ നിന്നോ പ്രശ്‌നപ്രദേശമായ വടക്കന്‍ കൗക്കാസില്‍ നിന്നുള്ളവരോ ആണെന്നാണ് റിപ്പോര്‍ട്ട്
അതേസമയം, പ്രതിയായിരുന്ന മറ്റൊരാള്‍ ആത്മഹത്യ ചെയ്തതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ശനിയാഴ്ച ചെച്‌നിയയിലെ ഗ്രോസ്‌നിയില്‍ താമസസ്ഥലം പൊലീസ് വളഞ്ഞതിനെ തുടര്‍ന്ന് ഗ്രനേഡ് ഉപയോഗിച്ച് ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും ചെച്‌നിയന്‍ പ്രസിഡന്റ് റംസാന്‍ കാദിറോവ് ഇന്നലെ ഭാഗിക സ്ഥിരീകരണം നല്‍കി.
പ്രസിഡന്റ് വാഡ്മിറിന്‍ പുടിന്‍ ആണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു. കൊല്ലപ്പെടുന്തിന് മുമ്പ് പുടിന്‍ തന്നെ കൊല്ലുമെന്ന് ഭയക്കുന്നതായി നെംറ്റ്‌സോവ് ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















