വത്തിക്കാന്‍ ആര്‍ക്കൈവ്‌സില്‍നിന്ന് കാണാതായ കത്തുകള്‍ വാര്‍ത്തയാകുന്നു

വത്തിക്കാന്‍ ആര്‍ക്കൈവ്‌സില്‍നിന്ന് അപ്രത്യക്ഷമായ മൈക്കലാഞ്ചലോയുടെ രണ്ടു കത്തുകള്‍ ഇരുപതു വര്‍ഷത്തിനു ശേഷം വാര്‍ത്ത സൃഷ്ടിക്കുന്നു. മൈക്കലാഞ്ചലോയുടെ കയ്യൊപ്പുള്ളതും ഇല്ലാത്തതുമായ രണ്ടു കത്തുകള്‍ 1997ല്‍ ആണു വത്തിക്കാന്‍ ആര്‍ക്കൈവ്‌സില്‍നിന്ന് അപ്രത്യക്ഷമായത്.
ഒരുലക്ഷം യൂറോ നല്‍കിയാല്‍ ആ കത്തുകള്‍ തിരികെത്തരാമെന്നു പറഞ്ഞ് കത്തെഴുതിയത് വത്തിക്കാന്‍ മുന്‍ ജീവനക്കാരന്‍ തന്നെയാണ്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മേല്‍നോട്ടച്ചുമതലയുള്ള കാര്‍ഡിനലിനാണ് കത്തെഴുതിയിരിക്കുന്നത് .
പക്ഷേ, ഈ അമൂല്യരേഖകള്‍ കാണാതെപോയ വിവരം വത്തിക്കാന്‍ ഇതുവരെ പുറത്തു പറഞ്ഞിരുന്നില്ല. പോപ്പ് ചുമതലപ്പെടുത്തിയ സൃഷ്ടികളെക്കുറിച്ചുള്ളതാണ് മൈക്കലാഞ്ചലോയുടെ കയ്യൊപ്പിലുള്ള കത്ത്. വയോധികനായ മൈക്കലാഞ്ചലോ 1547ല്‍ ആണു സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ നിര്‍മാണച്ചുമതല ഏറ്റെടുത്തത്.
കത്തു ലഭിച്ച വിവരം റോമിലെ ഇല്‍ മെസാജെറോ പത്രമാണു റിപ്പോര്‍ട്ട് ചെയ്തത്. കത്തിലെ വാഗ്ദാനം നിരസിച്ചെന്നു വത്തിക്കാന്‍ വക്താവ് അറിയിച്ചു. ഒരു നൂറ്റാണ്ടുകാലം കൊണ്ടുനിര്‍മാണം പൂര്‍ത്തിയായ ബസിലിക്കയുടെ മേല്‍നോട്ടത്തിനായി വത്തിക്കാന്‍ ഫാബ്രിക്ക ഡി സാന്‍ പിയെട്രോ എന്നൊരു പ്രത്യേക വകുപ്പു തന്നെയുണ്ട്. ക്രിസ്തീയ ആരാധനാലയങ്ങളിലെ ലോകവിസ്മയമായ ബസിലിക്കയുടെ രൂപകല്‍പന ഉള്‍പ്പെടെ നിര്‍മാണചരിത്രം വിശദമായി പ്രതിപാദിക്കുന്ന ഒട്ടേറെ അമൂല്യരേഖകളാണ് ഈ വകുപ്പിന്റെ ആര്‍ക്കൈവ്‌സിലുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















