Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ഞങ്ങളും മനുഷ്യരാണ് ; രോഗം പരത്തുന്ന വൈറസ് അല്ല; നിവർത്തിയില്ലാത്തതിനാൽ പ്രവാസിയായി പോയതാണ് ; നിങ്ങളുടെ സമീപനം വിഷ പ്പിമിക്കുന്നു ; ഹൃദയ ഭേദകം ഈ വാക്കുകൾ

14 MARCH 2020 10:24 AM IST
മലയാളി വാര്‍ത്ത

More Stories...

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 104 ആയി..10 കുട്ടികളെയും ഒരു കൗൺസിലറെയും കണ്ടെത്താനായിട്ടില്ല..സൈന്യത്തിന്റെ ഡ്രോണുകളും വിമാനങ്ങളും ഉപയോഗിച്ചാണ് പ്രധാനമായും തെരച്ചിൽ നടത്തുന്നത്..

ഇറ്റലിയിൽ നിന്നുമെത്തിയ മലയാളികൾക്ക് കൊവിഡ് സ്ഥിതീക്കരിച്ചതോടെ അവിടെയുള്ളവരുടെ ബുദ്ധിമുട്ട് നാം അറിയാതെ പോകരുത്. ഇറ്റലിയിൽ നിന്നെത്തുന്നവരോടുള്ള കേരളത്തിന്റെ സമീപനത്തിൽ തന്നെ മാറ്റങ്ങൾ വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇറ്റലിയിൽ നിന്നുള്ള ഒരു യുവാവിന്റെ കുറിപ്പ് ഹൃദയ ഭേദകമായിരുന്നു. ഞാൻ മലയാളിയാണ് പേടിക്കേണ്ട നാട്ടിലേക്ക് വരുന്നില്ല. എന്ന വാക്ക് ഏറെ വിഷമിപ്പിക്കുന്നതുമാണ് . എന്നാൽ അവിടയുള്ളവർ പറയുന്നത് ഞങ്ങളും മനുഷ്യരാണ്. മറ്റു നിവർത്തിയില്ലാത്തതിനാൽ പ്രവാസിയായി പോയതാണ് എന്നാണ് മാത്രമല്ല . ഞങ്ങൾ രോഗം പരത്തുന്ന വൈറസുകളല്ല എന്നും അവർ സങ്കടത്തോടെ പറയുന്നു .

ചൈനയ്ക്ക് പിന്നാലെ ഇറ്റലിയിലും കോവിഡ് വ്യാപിച്ചിരുന്നു. കോവിഡ് മരണങ്ങൾ ഇറ്റലിയിൽ 1000 കവിഞ്ഞതോടെ മലയാളികൾ കടുത്ത ആശങ്കയാണ് . ഇറ്റലിയിൽ കുടുങ്ങിയ മലയാളികൾ നിരവധിപ്പേർ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ് . എന്നാൽ അവിടെ കുടുങ്ങിയ അവരുടെ അവസ്ഥ ഇപ്പോൾ പുറത്ത് വരികയാണ്. ഇറ്റലിയിലെ സോർളിയിൽ നിന്നും ട്രാവൽ ഏജൻസി ഉടമ അജിമോൻ മൂർത്തിക്കൽ വിവരിക്കുന്നത് ഇങ്ങനെയാണ് . അവിടുത്തെ റോഡുകൾ വിജനമാണ്. സൂപ്പർ മാർക്കറ്റുകൾ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾ ഒഴിഞ്ഞു കിടക്കുകയാണ്‌ . എങ്ങും അനിശ്ചിതാവസ്ഥ തുടരുന്നു . വിദ്യാർഥികൾ ഉൾപ്പെടെയുള്ള അവിവാഹിതരാണ് ഏറെ പ്രയാസത്തിൽ അകപ്പെട്ടിരിക്കുന്നത് . ഇവരുടെ താമസസ്ഥലങ്ങളിലേറെയും നഷ്ടമായി . പലരുടെയും ജോലി നഷ്ടമായി. അത്കൊണ്ട് തന്നെ ഇവിടെ തങ്ങാനും കഴിയാത്ത അവസ്ഥ . അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നും നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട് . സൂപ്പർ മാർക്കറ്റുകളിലെത്തി സാധനങ്ങൾ വാങ്ങാൻ കുടുംബത്തിലെ ഏതെങ്കിലും ഒരാൾക്കേ സാധിക്കൂ . , ഒരു സമയം 5 പേർക്കു മാത്രമേ കടയിൽ പ്രവേശിക്കാൻ സാധിക്കൂ . ആശുപത്രി ഉൾപ്പെടെ അവശ്യസേവന മേഖലയിൽ പ്രവർത്തിക്കുന്നവർക്കു മാത്രമാണു ജോലി ചെയ്യാൻ അനുമതിയുള്ളതും .

ഇവർ നിർദിഷ്ട ഫോമിൽ വിവരങ്ങൾ രേഖപ്പെടുത്തി കയ്യിൽ സൂക്ഷിചിരിക്കണം. ഈ രേഖ ഇല്ലാതെ പിടിക്കപ്പെട്ടാൽ 260 യൂറോ (ഏകദേശം 26,390 രൂപ) പിഴ അല്ലെങ്കിൽ 3 മാസം തടവാണു ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത് . നാട്ടിലേക്കു മടങ്ങാനും വയ്യ, ഇവിടെ തുടരാനും വയ്യ എന്ന അവസ്ഥയാണ് അവിടെ ഉള്ളവർ നേരിടുന്നത് . അസുഖമില്ലാത്തവരെ പരിശോധിക്കുകയോ മെഡിക്കൽ സർട്ടിഫിക്കറ്റ് കൊടുക്കുകയോ ചെയ്യുന്ന പതിവ് ഇറ്റലിയിലില്ല. അതിനാൽ ഇന്ത്യൻ സർക്കാർ ആവശ്യപ്പെടുന്ന ഈ രേഖ കിട്ടുവാൻ ബുദ്ധിമുട്ടുമാണ് . ഇതു നൽകാൻ രാജ്യത്തു നിന്നുള്ള മെഡിക്കൽ സംഘം റോ മിൽ എത്തിയിരുന്നു. എന്നാൽ വലിയ പ്രയോജനമില്ല. കാരണം, തലസ്ഥാനമായ റോം ഉൾപ്പെടുന്ന ഇറ്റലിയുടെ തെക്കൻ മേഖലയേക്കാൾ മിലാൻ പോലെയുള്ള വടക്കൻ പ്രവിശ്യകളിലാണ് കോവിഡ് ബാധ രൂക്ഷം എന്ന കാര്യം ശ്രദ്ധേയം . മലയാളികൾ ഏറെയുള്ള പ്രദേശങ്ങളും ഇവയാണ്. ആ സ്ഥലത്ത് നിന്നു റോം വരെയെത്തി പരിശോധനയ്ക്കു വിധേയരാവുക എളുപ്പമുള്ള കാര്യമല്ല . പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാനാവില്ല. രോഗം പകരാനുള്ള സാധ്യതയേറെയും ഈ യാത്രയിലാണ് ഉണ്ടാകുന്നത് .

ഈ വിവരങ്ങൾ പറയാനായി ഇന്ത്യൻ എംബസിയിലേക്കു വിളിക്കുന്നു. എന്നാൽ 4 ദിവസമായി വിളിച്ചിട്ടും . ആരും ഫോൺ എടുക്കുന്നില്ല എന്ന പരാതി അവർ ഉയർത്തുകയാണ് . എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണു അവർ അവിടെ ആയിരിക്കുന്നത് . ഇന്ത്യൻ ഭരണകൂടം അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്ന അവസ്ഥ . ഇറ്റലിയിൽ ഇത് വേനലിന്റെ തുടക്കം കൂടിയാണ് . ചില പ്രത്യേക തരം പൂക്കൾ വിരിയുന്ന കാലമാണിത് . ഇവയുടെ പൂമ്പൊടി കടുത്ത അലർജിയുണ്ടാക്കുന്നവയാണ്. ശ്വാസകോശ രോഗങ്ങൾ ഉള്ളവർക്കു തുമ്മൽ കലശലാകുന്ന സമയമാണ് ഇപ്പോൾ ഇറ്റലി . തുമ്മിയാൽ കോവിഡ് ആണെന്ന സംശയം മറ്റുള്ളവർക്കു പെട്ടെന്നുണ്ടാകുന്നു. മാത്രമല്ല ഇത് പ്രശ്നമാവുകയും ചെയ്യുന്നു. അതിനേക്കാൾ ഉപരി അവരെ വിഷമത്തിലാക്കുന്നത് ഇറ്റലിയിൽ നിന്നെത്തുന്നവരോടുള്ള കേരളത്തിന്റെ സമീപനമാണ് . . ഞങ്ങളും മനുഷ്യരാണ്. മറ്റു നിവർത്തിയില്ലാത്തതിനാൽ പ്രവാസിയായി പോയതാണ് എന്നാണ് അവർ പറയുന്നത് മാത്രമല്ല . ഞങ്ങൾ രോഗം പരത്തുന്ന വൈറസുകളല്ല’– അജിമോൻ സങ്കടത്തോടെ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WORLD പലകോണുകളിലും പ്രകൃതിക്ഷോഭങ്ങൾ..  (2 hours ago)

എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം  (2 hours ago)

KSRTC DRIVER കല്ലേറ് വന്നാല്‍ തല സൂക്ഷിക്കണ്ടേ  (2 hours ago)

Bharat-bandh- റെയിൽ വേ പാളത്തിലും സമരക്കാർ  (2 hours ago)

പുറപ്പെടാൻ തയ്യാറായി നിന്ന വിമാനത്തിന്റെ എൻജിനിൽ കുടുങ്ങി പിടഞ്ഞ് യുവാവിന് ദാരുണാന്ത്യം; പിന്നാലെ വിമാനത്താവളത്തിൽ സംഭവിച്ചത്  (4 hours ago)

നാളെ പഠിപ്പുമുടക്ക്  (5 hours ago)

പോരാട്ടം ശക്തമാക്കിഎസ് എഫ് ഐ; ഗവർണറുടെ സുരക്ഷക്കായി സി ആർ പി എഫ് ഇറങ്ങുന്നു ?  (5 hours ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (5 hours ago)

40 അടി ഉയരമുള്ള ഇലഞ്ഞി മരത്തിൽ തളർന്നു അവശനായി കുടുങ്ങി ആസാം സ്വദേശി; പിന്നാലെ സംഭവിച്ചത്  (5 hours ago)

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (5 hours ago)

സ്വര്‍ണവില കുറഞ്ഞു  (6 hours ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (6 hours ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (7 hours ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (7 hours ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (7 hours ago)

Malayali Vartha Recommends