നോര്‍ത്ത് വെസ്റ്റ് ലണ്ടനില്‍ നവജാത ശിശുവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ...... ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൊറോണ രോഗബാധിതയാണ് ഈ കുട്ടി..ഗര്‍ഭാവസ്ഥയിലുള്ളപ്പോള്‍ ആണോ ജനിച്ചതിനു ശേഷമാണോ വൈറസ് ബാധയുണ്ടായതെന്ന് വിശദമാക്കുന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടില്ല ..

കഴിഞ്ഞയാഴ്ച ലണ്ടനിലെ നോര്‍ത്ത് മിഡില്‍സെക്സ് സര്‍വകലാശാലാ ആശുപത്രിയിലേക്ക് എത്തിയ ഗര്‍ഭിണിയിൽ രോഗലക്ഷണങ്ങൾ കണ്ടതോടെ ഇവരുടെ സാംപിളുകള്‍ പരിശോധനയ്ക്കയച്ചപ്പോഴാണ് കൊറോണ പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞത്. ഫലം പുറത്തുവരുന്നതിനു മുൻപ് തന്നെ സ്ത്രീ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു . പിന്നീട് നടത്തിയ പരിശോധനയില്‍ നവജാതശിശുവിനും കൊറോണ സ്ഥിരീകരിച്ചു.......
അമ്മയേയും കുഞ്ഞിനേയും രണ്ട് വ്യത്യസ്ത ആശുപത്രികളിലാണ് ചികിത്സിക്കുന്നത്. ലണ്ടനില്‍ ഇതുവരെ 136 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ......
https://www.facebook.com/Malayalivartha