Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

പതിമൂന്ന് പെൺകുട്ടികളെ ആവർത്തിച്ച് ബലാത്സംഗം ചെയ്തും, ആറ് വിദ്യാർഥികളുടെ മാറിടം മുറിച്ച് മാറ്റിയും സമാനതകളില്ലാത്ത ക്രൂരത കാണിച്ച് ഭീകരർ ആനന്ദിച്ചപ്പോൾ ആ വിദ്യാർഥികളെക്കുറിച്ച് മറുപടി പറയാൻ പോലും വാക്കുകളിടറി ഇത്യോപ്യയിലെ ഏക്കാലത്തെയും കരുത്തനായ പ്രധാനമന്ത്രി അബി അഹമദ് അലി

24 MARCH 2020 02:58 PM IST
മലയാളി വാര്‍ത്ത

വംശീയ കലാപം രൂക്ഷമായ വടക്കൻ ഇത്യോപ്യയിലെ അംഹാര പ്രവിശ്യയിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ടു പോയ പതിമൂന്ന് പെൺകുട്ടികളെ ആവർത്തിച്ച് ബലാത്സംഗം ചെയ്തും, ആറ് വിദ്യാർഥികളുടെ മാറിടം മുറിച്ചു മാറ്റിയും സമാനതകളില്ലാത്ത ക്രൂരത കാണിച്ച് ഭീകരർ ആനന്ദിച്ചപ്പോൾ ആ വിദ്യാർഥികളെക്കുറിച്ച് മറുപടി പറയാൻ പോലും വാക്കുകളിടറി സമാധാന  നോബൽ സമ്മാന ജേതാവായ  ഇത്യോപ്യയിലെ ഏക്കാലത്തെയും കരുത്തനായ പ്രധാനമന്ത്രി അബി അഹമദ് അലി. ആ കുട്ടികൾക്ക് എന്താണു സംഭവിച്ചതെന്ന് എനിക്കറിയില്ല, ഏത് അജ്ഞാത ശക്തികളാണ് അവരെ തടവിൽ പാർപ്പിച്ചതെന്നു പറയാൻ എന്റെ കയ്യിൽ തെളിവുകളില്ലെന്ന് പറഞ്ഞ് അദ്ദേഹം പോലും നിശബ്ദനായി.

ഒറോമിയ മേഖലയിലെ ഡെംബിഡോലോയിൽ നിന്ന് 18 വിദ്യാർഥികളെയായിരുന്നു സായുധ‌സംഘം ഡിസംബർ നാലിന് ബന്ദികളാക്കിയത്. ഈ 17 പേരിൽ 13 പേർ പെൺകുട്ടികളായിരുന്നു. ഇവരിൽ ആറുപേരുടെ മാറിടം മുറിച്ചുമാറ്റിയും, പെൺകുട്ടികളെ ആവർത്തിച്ച് ബലാത്സംഗത്തിനിരയാക്കിയെന്ന വാർത്തയും പുറത്ത് വന്നത് അസ്മിര ഷുമിയെ എന്ന പെൺകുട്ടി ഭീകരരിൽ നിന്നു രക്ഷപ്പെട്ടതോടെയായിരുന്നു. ഇതുകൂടാതെ വിദ്യാർഥികളെ നിർബന്ധിച്ച് പാചകം അടക്കമുള്ള ജോലികൾ ചെയ്യിപ്പിച്ചിരുന്നതായും, ക്രൂര മർദ്ദനമുറകൾക്ക് ഇരയാക്കിരുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഞങ്ങൾക്ക് നിങ്ങളുമായി യാതൊരു തരത്തിലുള്ള വിരോധവും ഇല്ല. ഞങ്ങളുടെ സമരം സർക്കാരുമായിട്ടാണ്– ഭീകരരിലൊരാൾ ആവർത്തിച്ചു പറഞ്ഞതായാണ് രക്ഷപ്പെട്ട വിദ്യാർഥിനി അസ്മിര ഷുമിയെ രാജ്യാന്തര മാധ്യമങ്ങളോട് പറഞ്ഞത്.


ഡെംബിഡോലോയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള വിജനമായ പ്രദേശത്ത് വാഹനങ്ങൾ കുറെകെയിട്ടാണു ഭീകരർ വിദ്യാർഥികൾ സഞ്ചരിച്ച വാഹനം തടഞ്ഞത്. അഫാൻ ഒറോമോ ഭാഷയിലാണ് ഭീകരർ സംസാരിച്ചിരുന്നതെന്നും, സർക്കാരുമായി വിലപേശാൻ ഞങ്ങളെ ആയുധമാക്കരുതെന്ന് അവരുടെ കാലിൽ പിടിച്ച് യാചിച്ചിട്ടും രക്ഷയുണ്ടായില്ലെന്നും അസ്മിര പറഞ്ഞു. ഭീകരരുടെ ഒളിസങ്കേതത്തിലേയ്ക്ക് കിലോമീറ്ററുകളോളം ബന്ദികളാക്കി നടത്തിച്ചു. വഴിമധ്യേ വിദ്യാർഥികൾ അവശരായി വീണതോടെ വനമധ്യത്തിൽ തമ്പടിക്കാൻ ഭീകരർ തീരുമാനിച്ചതാണ് അസ്മിരയുടെ രക്ഷപെടലിന് വഴിവച്ചത്. ഭീകരർ തനിക്ക് പുറകെ ഉണ്ടെന്ന് പോലും ചിന്തിക്കാതെയായിരുന്നു നഗരത്തെ ലക്ഷ്യമിട്ട് അസ്മിര ഓടി പാഞ്ഞത്. നഗരത്തെയും വനത്തെയും ബന്ധിപ്പിക്കുന്ന പാതയോരത്ത് വഴിയിൽ വച്ച് കണ്ടുമുട്ടിയ പ്രായമായ മനുഷ്യൻ തനിക്ക് അഭയമൊരുക്കി. ഏറെ പരിശ്രമങ്ങൾക്കൊടുവിലാണ് ഒരു വാഹനത്തിൽ ആ വൃദ്ധൻ കയറ്റിവിട്ടതെന്നും അസ്മിര പറഞ്ഞു.

തട്ടിക്കൊണ്ടുപോയവരുടെ കയ്യിൽ നിന്ന് മനുഷ്യത്വരഹിതമായി പീഡിപ്പിക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് വേണ്ട ശ്രദ്ധ നൽകാൻ ശ്രമിക്കാത്തത് പ്രൈം മിനിസ്റ്റർ അബി അഹമ്മദിന്റെ സർക്കാരിനെ ലജ്ജിപ്പിക്കുന്നതാണ്. നിരവധി യുവതി വിദ്യാർത്ഥികൾ അനുഭവിക്കുന്ന ഈ ദുരന്തത്തിൽ എത്യോപ്യയുടെ ലിംഗ അസന്തുലിതമായ മന്ത്രിസഭയുടെ സ്വാധീനത്തെക്കുറിച്ചും ചിലർ ആശങ്കാകുലരാണ്. ഭീകരർ തട്ടിക്കൊണ്ടു പോയ കുട്ടികളുടെ എണ്ണത്തിൽ പോലും സർക്കാരിന് അവ്യക്തതയുണ്ടെന്നാണ് ആരോപണം.

ജനുവരി ആറിന് ഇത്യോപ്യയിൽ ക്രിസ്മസ് ദിനത്തിന്റെ തലേന്നാണ് അംഹാരയിലെ പ്രാദേശിക ഭരണകൂടം വിഷയത്തെ കുറിച്ച് ഔദ്യോഗികമായി സംസാരിക്കാൻ തയാറായത്. കുപ്രസിദ്ധമായ ഒറോമോ തീവ്രവാദ ഗ്രൂപ്പായ ഷീനെ, ഒറോമോ ലിബ്രേഷൻ ഫ്രണ്ട് തുടങ്ങിയവയുടെ പേരുകളും പ്രതിപക്ഷ കക്ഷികൾ ഉയർത്തുണ്ടെങ്കിലും സർക്കാർ മൗനം പാലിക്കുകയാണ്. ജാൽ മാരോ എന്ന പേരിൽ അറിയപ്പെടുന്ന കൊടുംകുറ്റവാളി കുമ്സ ഡിറിബ നേതൃത്വം നൽകുന്ന ഒറോമോ വിമതരാണ് വിദ്യാർഥികളുടെ തിരോധാനത്തിനു പിന്നിലെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും സർക്കാർ ഇത് സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (21 minutes ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (41 minutes ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (49 minutes ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (1 hour ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (1 hour ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (2 hours ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (2 hours ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (9 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (10 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (10 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (10 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (10 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

Malayali Vartha Recommends