Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

എന്റെ ഭക്ഷ്യസാധനങ്ങള്‍ തീര്‍ന്നു കാണുമോന്നുള്ള ആ മനുഷ്യന്റെ ആവലാതിയും ആരുമല്ലാത്ത എന്നോടുള്ള കരുതലുമാണ് ആ കവര്‍. ശരീരങ്ങള്‍ അകന്നിരുന്നാലും മനസ്സ് കൊണ്ടു മനുഷ്യനെ ചേര്‍ത്ത് നിര്‍ത്തുന്ന ചിലര്‍'; കോറോണയെ ഭേതിച്ചുകൊണ്ടുള്ള കരുതലിന്റെ വാക്കുകൾ,വൈറലാകുന്ന ഫേസ്ബുക് കുറിപ്പ്

24 MARCH 2020 12:44 PM IST
മലയാളി വാര്‍ത്ത

ലോകത്തെ ഒന്നാകെ ആശങ്കയിൽ ആഴ്ത്തിക്കൊണ്ടാണ് കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ആരോഗ്യമേഖല ഇതിനാൽ തന്നെ കൃത്യമായ മുന്നൊരുക്കങ്ങളും നടത്തുകയാണ് ചെയ്യുന്നത്. ലോകം ഒന്നടങ്കം പ്രതിരോധനത്തിന്റെ മാർഗത്തിലേക്ക് ഒരുമിച്ച് മുന്നേറുമ്പോഴും ചില നന്മമരങ്ങൾ നമുക്കിടയിൽ തന്നെ ആത്മവിശ്വാസം പകർന്നുകൊണ്ട് ജീവിച്ചിരിക്കുകയാണ്. അവരുടെ പ്രവർത്തനങ്ങൾ ചിലപ്പോഴൊക്കെ ഒരു ആത്മവിശ്വാസം പകരുകയാണ്.ഇപ്പോൾ അത്തരത്തിലൊരു അനുഭവമാണ് പ്രവാസി മലയാളി നമുക്ക് മുന്നിൽ കാട്ടിത്തരുന്നത്.

850ന് മുകളില്‍ കൊറോണ കേസുകള്‍ ജറുസലേമില്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് ലഭ്യമാകുന്ന വിവരം. ഒരു മരണവും ജറുസലേമില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. പല സ്ഥലങ്ങളിലും ജനങ്ങള്‍ പേടിച്ച് പുറത്തിറങ്ങുന്നുമില്ല. ഇതേതുടർന്ന് അവശ്യസാധനങ്ങള്‍ ഇല്ലാത്ത സാഹചര്യവും നേരിടുന്നുണ്ട്. ഈ പരിഭ്രാന്തികള്‍ക്കിടെ ഒറ്റയ്ക്ക് കഴിയുമ്പോള്‍ തികച്ചും അപ്രതീക്ഷിതമായി ഒരാള്‍ വന്ന് കരുതലോ സ്‌നേഹമോ കാണിച്ചാല്‍ അത് എത്രമാത്രം ആശ്വാസമാണ് പകരുക എന്നത് വയ്കുയ്കളിൽ തന്നെ ചുരുക്കാനാകില്ല. അതെ, അങ്ങനെയൊരു അനുഭവം തന്നെയാണ് ആശ നമുക്ക് മുന്നിൽ പറയുന്നത്.

ആശയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെയാണ്...

എന്റെ ബാല്‍ക്കണിയില്‍ നിന്ന് നോക്കിയാല്‍ വ്യക്തമായി കാണുന്ന ജ്യൂയിഷ് സെനഗോഗ് ആണിത്(പിന്‍ഭാഗം) സാധാരണ ശനിയാഴ്ച്ചകളില്‍ ശബ്ബത്തിന് വിശ്വാസികളായ എല്ലാവരും ഒത്തുകൂടി ചെറിയൊരു കല്യാണത്തിനുള്ള ആള്‍ക്കൂട്ടം കാണുന്ന ഇടമാണ്. പക്ഷേ പകര്‍ച്ചവ്യാധിയുടെ ഗൗരവം മനസ്സിലാക്കിയതോടെ ഈ മാസം ഒന്നാം തിയതി മുതല്‍ ആരും പുറത്തിറങ്ങാതെയായി, പള്ളികള്‍ തുറന്നിട്ടാലും അതിനകത്ത് 5 പേരില്‍ കൂടുതലാവാതെ അവര്‍ സ്വയം നിയന്ത്രിക്കുന്നു. ലിഫ്റ്റില്‍ പോലും സ്വന്തം ഫാമിലിയില്‍ ഉള്ളവര്‍ മാത്രമേ ഒന്നിച്ചു കയറൂ (ഇതൊക്കെ അവര്‍ സ്വയം പാലിക്കുന്നതാണ്)

ഈ മാസം ആദ്യം ബാങ്കില്‍ പോവാനായി പുറത്തിറങ്ങിയപ്പോ പുറം ലോകം കണ്ടതാണ് ഞാന്‍, പ്രായമായ രോഗികളോടൊപ്പം താമസിക്കുന്നതിനാല്‍ റൂമിലേക്ക് വരുന്നവര്‍ വാതില്‍ മുട്ടി കാര്യങ്ങള്‍ അവിടെനിന്നു പറഞ്ഞു പോവും (നമ്മളും അവരും നമുക്ക് വേണ്ടി അത്രത്തോളം ശ്രദ്ധിക്കുന്നു).ഇത് തുടര്‍ന്നാല്‍ മനുഷ്യര്‍ തമ്മിലുള്ള അദൃശ്യ മതില്‍ മനസ്സുകളിലേക്കും പടരുമോ എന്ന് ഞാന്‍ ആലോചിക്കാറുണ്ടായിരുന്നു പക്ഷേ!

ഫ്രാന്‍സിലെ ജ്യൂയിഷ് ആളുകള്‍ താമസിക്കുന്ന ഫ്‌ളാറ്റിലാണ് ഞാന്‍. ഭാഷ മനസ്സിലായില്ലേലും ഡോര്‍ തുറക്കുമ്പോ മിക്കപ്പോഴും കാണുന്ന ഓപ്പോസിറ്റ് റൂമിലെ പ്രായമായൊരു മനുഷ്യനുണ്ട്, അവരുടെ ഭാഷയില്‍ ഹായ് പറഞ്ഞു മനോഹരമായി പുഞ്ചരിക്കുന്ന ഒരാള്‍. ഇത്രയധികദിവസം പരസ്പരം കാണാത്തതിനാല്‍ ഇന്നെന്റെ ഡോറില്‍ മുട്ടി അദ്ദേഹം എന്തോ പറഞ്ഞു. വാതില്‍ തുറന്നു നോക്കുമ്പോ വാതിക്കല്‍ ഒരു കവറുണ്ട്, അയാളുടെ റൂമിന്റെ മുന്നില്‍ നിന്നുകൊണ്ട് ആ മനുഷ്യന്‍ ചിരിച്ചു കവര്‍ എനിക്കുള്ളതാണെന്നു പറഞ്ഞു. അതെടുത്തു നോക്കുമ്പോ കുറച്ച് ഓറഞ്ച്, തക്കാളി, ഒരു ബോക്‌സ് ചോക്കലേറ്റ്. എന്റെ ഭക്ഷ്യസാധനങ്ങള്‍ തീര്‍ന്നു കാണുമോന്നുള്ള ആ മനുഷ്യന്റെ ആവലാതിയും ആരുമല്ലാത്ത എന്നോടുള്ള കരുതലുമാണ് ആ കവര്‍.

നിനക്ക് കുഴപ്പമൊന്നുമില്ലല്ലോന്നു ചോദിച്ചു ഒരു ഫോണ്‍കോള്‍ പോലും വരാറില്ലേലും ഒരു കവര്‍ നിറയെ സ്‌നേഹം ഇങ്ങനെ വാതിലില്‍ മുട്ടി വിളിക്കാറുണ്ട്. ശരീരങ്ങള്‍ അകന്നിരുന്നാലും മനസ്സ് കൊണ്ടു മനുഷ്യനെ ചേര്‍ത്ത് നിര്‍ത്തുന്ന ചിലര്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (21 minutes ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (41 minutes ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (49 minutes ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (1 hour ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (1 hour ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (2 hours ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (2 hours ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (9 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (10 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (10 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (10 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (10 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

Malayali Vartha Recommends