Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

'ഇന്ത്യ ഒരു ആരോഗ്യ അത്യാഹിതത്തിന്റെ വക്കിലാണ്...'; ഇന്ന് ഇറ്റലിയെങ്കിൽ നാളെ ഇന്ത്യ, അധികം ദൂരമില്ല; ഇനിയുള്ള നാളുകൾ നിർണായകം, ഞെട്ടിക്കുന്ന പഠനം

24 MARCH 2020 04:13 PM IST
മലയാളി വാര്‍ത്ത

ലോകത്തെ ഇപ്പോൾ വലച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ഇന്ത്യയിൽ ഉണ്ടാക്കാൻ പോകുന്ന ആഘാതം ചെറുതൊന്നുമല്ല. സർക്കാരും ആരോഗ്യവകുപ്പും വൈറസിനെ തുടച്ചുനീക്കാൻ കിണഞ്ഞുപരിശ്രമിക്കുകയാണ്. കോവിഡ്-19 ഇപ്പോള്‍ ഇന്ത്യയില്‍ സംക്രമിച്ചുകൊണ്ടിരിക്കുന്ന തോതുവച്ചു നോക്കിയാല്‍ ഇന്ത്യ ഒരു ആരോഗ്യ അത്യാഹിതത്തിന്റെ വക്കിലാണെന്ന രാജ്യത്തെ പ്രധാന മൈക്രോബയോളജിസ്റ്റുകളിലൊരാളായ എ.എം. ദേശ്മുഖ് പറയുമ്പോൾ തന്നെ അതെല്ലാം വ്യക്തമാകും. ആയതിനാൽ തന്നെ മൈക്രോബയോളജിസ്റ്റ് സൊസൈറ്റി, ഇന്ത്യ (എംഎസ്‌ഐ) പ്രസിഡന്റ് കൂടിയായ അദ്ദേഹം പറഞ്ഞത് 'ജനതാ കര്‍ഫ്യൂ' കുറഞ്ഞത് രണ്ടാഴ്ചത്തേക്ക് നടത്തുന്നതാണ് ഏറ്റവും ഉത്തമം എന്നത്. ഇതിനാൽ തന്നെ വലിയൊരു വിപത്ത് ഒഴിവാക്കാന്‍ ഇപ്പോള്‍ ചെയ്യേണ്ട കാര്യമിതാണെന്നും അദ്ദേഹം പറയുന്നു.

മറ്റെന്തിനെയുംപോലെത്തന്നെ ആരോഗ്യ വിദഗ്ധർ അവർത്തിച്ചുപറയുന്നത് ഒന്ന് മാത്രമാണ് സാമൂഹ്യമായി അകലം പാലിക്കല്‍ (social distancing). ഇത് ഗൗരവത്തില്‍ നടപ്പിലാക്കിയില്ലെങ്കില്‍ ഏപ്രില്‍ അവസാനം എത്തുമ്പോള്‍ ആശുപത്രികള്‍ നിറഞ്ഞുകവിയുകയും ഒപ്പം സാഹചര്യം നിയന്ത്രണാതീതമായി തീരുമെന്നും തങ്ങള്‍ കരുതുന്നതായി ദേശ്മുഖ് പറയുന്നു. എന്നാൽ അകലം പാലിക്കാനുള്ള മുന്നറിയിപ്പ് അശേഷം വകവയ്ക്കാതെയുള്ള ജനങ്ങളുടെ പെരുമാറ്റത്തില്‍ മോശമാണെന്ന് അറിയിച്ച അദ്ദേഹം പറഞ്ഞത് സ്പര്‍ശത്തിലൂടെ കൂടുതല്‍ പേരിലേക്ക് രോഗം എത്താനുള്ള സാധ്യത ഏറുന്നുവെന്നും പറയുകയുണ്ടായി. ഇതോടൊപ്പം തന്നെ പൊതു സ്ഥലത്ത് കൂട്ടംകൂടിയുള്ള കസര്‍ത്തുകള്‍ ഈ സമയത്ത് ശരിയല്ല. ഇക്കാര്യങ്ങള്‍ എല്ലാം തന്നെ ചൂണ്ടികാട്ടി എംഎസ്‌ഐ പ്രധാനമന്ത്രിക്ക് ഒരു കത്തെഴുതിയിട്ടുണ്ട്. അങ്ങനെ കൊറോണാവൈറസിന്റെ വ്യാപനം കുറയ്ക്കാന്‍, ജനതാ കര്‍ഫ്യൂ കുറഞ്ഞത് 14 ദിവസത്തേക്ക് ഏര്‍പ്പെടുത്തണമെന്നാണ് അവര്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതോടൊപ്പം തന്നെ പ്രധാനമന്ത്രി മോദിയും മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് ശരത് പവാറും മഹാരാഷ്ട്രാ കോണ്‍ഗ്രസ് പാര്‍ട്ടി മേധാവി ബാലാസാഹെബ് തൊറാട്ടും ജനതാ കര്‍ഫ്യുവിനു ശേഷം മുംബൈയിലെ ആളുകള്‍ പറ്റം പറ്റമായി നിരത്തുകളിലേക്ക് എത്തിയതില്‍ തങ്ങളുടെ വേദന അറിയിച്ചിരുന്നു. ഇതേതുടർന്ന് മഹാരാഷ്ട്ര സംസ്ഥാനം തന്നെ മാര്‍ച്ച് 31 വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയുമാണ്. ഇതൊന്നും ഒരിക്കലും വകവയ്ക്കാതെയാണ് ജനങ്ങള്‍ നിരത്തിലേക്കെത്തി കൂട്ടം കൂടിയതെന്നത് എല്ലാവര്‍ക്കും വിഷമമുണ്ടാക്കി.

ഒരാളില്‍ കോവിഡ്-19 ബാധിച്ചിട്ടുണ്ടെങ്കില്‍ അതു ടെസ്റ്റിലൂടെ പോലും കണ്ടെത്താൻ ഏറെ ചിലരുടെ കാര്യത്തിലെങ്കിലും 14 ദിവസം വരെ എടുത്തേക്കാം എന്നതാണ്. രോഗബാധിതരാണെന്നറിഞ്ഞാല്‍ അവരെ ആശുപത്രികളിലാണ് പാര്‍പ്പിക്കുക തന്നെ ചെയ്യണം. ചൈന, ഇറ്റലി, ജര്‍മ്മനി, സ്‌പെയ്ന്‍, പോര്‍ച്ചുഗല്‍, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം ഈ രീതിയാണ് അനുവര്‍ത്തിച്ചുവരുന്നത് എന്ന് ദേശ്മുഖ് പറയുന്നു. ഒരു 14 ദിവസത്തേക്ക് ജനതാ കര്‍ഫ്യൂ നടപ്പില്‍ വരുത്തിയാല്‍, ഇപ്പോള്‍ കുതിച്ചുകയറിക്കൊണ്ടിരിക്കുന്ന കൊറോണാവൈറസിന്റെ വ്യാപനം എതിര്‍ദിശയിലാക്കാമെന്ന് തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം അറിയിക്കുന്നത് ഏറെ പ്രതീക്ഷയോടെ തന്നെയാണ് ഏവരും ഉറ്റുനോക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (21 minutes ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (41 minutes ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (49 minutes ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (1 hour ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (1 hour ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (2 hours ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (2 hours ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (9 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (10 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (10 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (10 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (10 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

Malayali Vartha Recommends