Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

കോവിഡ് വീണ്ടും ... കൊറോണ സംഹാര താണ്ഡവമാടിയ ചൈനയിലെ വുഹാനില്‍ രോഗം ഭേദമായവരില്‍ മൂന്ന് മുതല്‍ 10 ശതമാനം പേരില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍, ലോകം അങ്കലാപ്പില്‍....

27 MARCH 2020 12:19 PM IST
മലയാളി വാര്‍ത്ത

കോവിഡ്-19 ലോകത്തെ മുഴുവന്‍ ജനങ്ങളെയും ആശങ്കയിലാഴ്ത്തിയ മഹാമാരിയായി മാറിയിരിക്കുന്നു. നിരവധി രാജ്യങ്ങള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാഷ്ട്രങ്ങള്‍ അവരുടെ അതിര്‍ത്തി അടച്ചിടുന്നു. വിമാന സര്‍വീസുകള്‍ ഭൂരിഭാഗവും നിര്‍ത്തിവെച്ചിരിക്കുന്നു. ലോകം ഇന്നേ വരെ കണ്ടിട്ടില്ലാത്ത സ്ഥിതി വിശേഷം. ഈ അദൃശ്യ ശത്രുവിനെ പിടിച്ചു കെട്ടാന്‍ കഴിയുമോ എന്നതാണ് എല്ലാവരുടെയും ചോദ്യം. അതിനിടെ, ലോകത്തിന്റെ മറ്റെല്ലാ രാജ്യങ്ങളും കോവിഡ് ഭീതിയിലമരുമ്പോള്‍, വൈറസ് അദ്യം സ്ഥിരീകരിച്ച ചൈന അതിജീവനത്തിലേക്ക് കടക്കുകയാണെന്നായിരുന്നു സൂചനകള്‍ ആശ്വാസം നല്‍കിയിരുന്നു. നേരത്തെ, ഓരോ ദിവസവും ആയിരവും രണ്ടായിരവുമൊക്കെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്താനത്ത് ഒറ്റയക്ക നമ്പറുകള്‍ മാത്രമാണ് പുതിയ കോവിഡ് കേസുകള്‍ വരുന്നതെന്നും ചെനീസ് പ്രസിഡന്റ് ഷി ജിംപിങ് വുഹാന്‍ സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങളും കൂടി പുറത്തു വന്നതോടെ ആ ധാരണയിലായിരുന്നു. എന്നാല്‍ ആശങ്കയുണര്‍ത്തുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ചൈനയില്‍ നിന്നും പുറത്തുവരുന്നത്.

കൊറോണ രോഗം ഭേദമായവരില്‍ മൂന്ന് മുതല്‍ 10 ശതമാനം പേരില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ സംഹാര താണ്ഡവമാടിയ ചൈനയിലെ വുഹാനില്‍ നിന്നാണ് ഞെട്ടിക്കുന്ന ഈ വിവരം ലഭിച്ചിരിക്കുന്നത്. രോഗം ആദ്യമായി തിരിച്ചറിഞ്ഞ ടോങ്ജി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത 145 രോഗികളില്‍ അഞ്ചുപേരില്‍ വീണ്ടും രോഗ ബാധ സ്ഥിരീകരിച്ചു. ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത 80 മുതല്‍ 90 ശതമാനം പേരില്‍ ഒരുമാസത്തിന് ശേഷം നടത്തിയ പരിശോധനയില്‍ കൊറോണ വൈറസ് കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. കൊറോണയില്‍ നിന്ന് മോചിതരായവരില്‍ വീണ്ടും വൈറസ് ബാധ കണ്ടെത്തിയത് ആശങ്ക സൃഷ്ടിക്കുന്നതാണ്.

അതിനിടെ, കോവിഡ് 19 സീസണല്‍ രോഗമായി വരാമെന്ന മുന്നറിയിപ്പുമായി യുഎസ് ശാസ്ത്രജ്ഞന്‍ രംഗത്തെത്തി. ശിശിരകാലത്തിനോടടുക്കുന്ന ദക്ഷിണാര്‍ദ്ധഗോളത്തിലെ രാജ്യങ്ങളിലാണ് ഇപ്പോള്‍ പുതിയ കേസുകള്‍ കാണുന്നതെന്നാണ് യുഎസ് നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശാസ്ത്രജ്ഞനായ ആന്തോണി ഫൗസിയുടെ നിരീക്ഷണം. എത്രയും പെട്ടെന്ന് ടെസ്റ്റുകളിലൂടെ രോഗം സ്ഥിരീക്കേണ്ട സംവിധാനം കണ്ടെത്തേണ്ടതുണ്ട്. മാത്രവുമല്ല വാക്‌സിന്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ നീരീക്ഷണം നമ്മെ കൊണ്ടെത്തിക്കുന്നത്. അങ്ങനെയാണെങ്കില്‍ അടുത്ത കോവിഡ് സീസണാകുമ്പോഴേക്കും നമുക്ക് തയ്യാറെടുക്കാനാവും', ഫൗസി പറയുന്നു.

ലോകരാജ്യങ്ങള്‍ പൂര്‍ണ്ണമായും വൈറസ് വ്യാപനത്തില്‍ നിന്ന് പരിപൂര്‍ണ്ണമായി മുക്തി നേടിയാലും സീസണല്‍ ആയി രോഗം തിരിച്ചുവരാമെന്ന കണ്ടെത്തല്‍ വലിയ ആശങ്കയുളവാക്കുകയാണ്. കൊറോണക്കെതിരേ വാക്‌സിന്‍ നിര്‍ബന്ധമായും കണ്ടെത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. നിലവില്‍ ലോകത്താകമാനമായി 5 ലക്ഷം പേരെ ബാധിച്ച രോഗം മൂലം 24000ലധികം പേര്‍് മരണപ്പെട്ടതിനു പിന്നാലെയാണ് മുന്നറിയിപ്പ്. നിലവില്‍ ചൈനയും അമേരിക്കയും വാക്‌സിന്‍ പരീക്ഷണത്തിന്റെ ഒടുവിലത്തെ ഘട്ടത്തിലെത്തിനില്‍ക്കുകയാണ്. മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷണം പുരോഗമിക്കുകയാണ്. യാഥാര്‍ഥ്യമാകുമ്പോഴേക്കും ചുരുങ്ങിയത് ഒന്നര വര്‍ഷമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (15 minutes ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (23 minutes ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (38 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (55 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (1 hour ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (10 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (10 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (10 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (10 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

Malayali Vartha Recommends