Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

ജപ്പാന് പിന്നാലെ അമേരിക്ക; ലോക രാജ്യങ്ങൾ ചൈനയെ കൈവിടുന്നു, ഇനി ഇന്ത്യ തന്നെ ശരണം; കാരണം ഇതാണ്

13 APRIL 2020 04:20 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

കൊറോണ വൈറസ് ഭീതിയിലാണ് ഇപ്പോൾ ലോകം മുഴുവൻ. ചൈനയിൽ പടർന്നു പിടിച്ച മഹാമാരി പിന്നീട് ഒട്ടുമിക്ക രാജ്യങ്ങളെയും കീഴടക്കാൻ ശ്രമിച്ച്‌ കൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാനിലെ ഒരു ചെറിയ മാർക്കറ്റിൽ തുടങ്ങിയ കൊറോണ വൈറസ് ഇന്ന് ലോകത്തെതന്നെ നശിപ്പിയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.. ലോക സാമ്പത്തിക മേഖലയെ ഒന്നടങ്കം തകിടം മറിച്ചുകൊണ്ടാണ് കോവിഡ് അതിന്റെ സംഹാരതാണ്ഡവം നടത്തുന്നത്. ഈ ഒരു സാഹചര്യം ചൈനക്കാണ് ഏറ്റവും കൂടുതൽ തിരിച്ചടി നൽകുക എന്നതിൽ സംശയമില്ല അതുകൊണ്ടുതന്നെ , ചൈനയിലെ കമ്പനികളും മറ്റു ടെക് വിദഗ്ധരെയും തിരിച്ചുവിളിക്കാനാണ് അമേരിക്കയും ജപ്പാനും തീരുമാനിച്ചിരിക്കുന്നത്. കൊറോണവൈറസ് പടർന്നു പിടിക്കാൻ കാരണക്കാരായ ചൈനയെ എല്ലാ മേഖലയിലും ഒറ്റപ്പെടുത്താൻ തന്നെയാണ് അമേരിക്കയും ജപ്പാനും ആലോചിക്കുന്നത്.

കോവിഡ് വ്യാപനത്തോടെ ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് കോടിക്കണക്കിന് ഡോളറാണ് നഷ്ടമായിരിക്കുന്നത്. ലോകമെമ്പാടുമുള്ള കമ്പനികൾക്ക് വൻ നഷ്ടം സംഭവിച്ചിരിക്കുന്നു. ഇതിനെല്ലാം കാരണക്കാരായ ചൈനയുമായി ബന്ധം വേണ്ടെന്നനിലപാടിലാണ് മിക്ക രാജ്യങ്ങളും . ചൈനയിൽ നിന്ന് പുറത്തുപോകാനുള്ള ശ്രമത്തിലാണ് വിദേശ കമ്പനികൾ . അങ്ങനെ വന്നാൽ അമേരിക്കൻ കമ്പനികൾ ഉൾപ്പെടെയുള്ള പല കമ്പനികളുടെയും ഒരു ഭാഗം ഇന്ത്യയിലേക്ക് വരാനുള്ള സാധ്യതകളും നിലവിലുണ്ട്.. ഇത് സാമ്പത്തികമായി ഇന്ത്യക്ക് ഏറെ നേട്ടമാകും.

ചൈനയിൽ ഉൽപ്പാദന സൗകര്യങ്ങളുള്ള പ്രധാന യുഎസ് ടെക് ഭീമൻമാരായ ആപ്പിൾ, മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ കമ്പനികൾ തങ്ങളുടെ ഉൽ‌പാദന പ്ലാന്റുകൾ ഇവിടെ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാൻ ശ്രമിക്കുകയാണെന്ന് മാർച്ചിൽ റിപ്പോർട്ടുണ്ടായിരുന്നു.

അമേരിക്കയ്ക്ക് പിന്നാലെ ഇപ്പോൾ ജപ്പാനും ചൈന വിടാനൊരുങ്ങുകയാണ്. ജപ്പാൻ ടൈംസ് റിപ്പോർട്ട് പ്രകാരം ജാപ്പനീസ് സർക്കാർ തങ്ങളുടെ രാജ്യത്തെ കമ്പനികളെ ചൈനയിൽ നിന്ന് തിരികെ കൊണ്ടുവരാൻ സഹായിക്കുന്നതിന് 200 കോടി ഡോളർ ചെലവഴിക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. കോവിഡ്-19 മഹാമാരി കാരണം രാജ്യത്തുടനീളമുള്ള ഉൽ‌പാദന പ്ലാന്റുകൾ അടച്ചുപൂട്ടിയപ്പോൾ വിവിധ ജാപ്പനീസ് ഭീമന്മാർക്ക് സ്റ്റോക്കുകളുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ട്.

ഉയർന്ന മൂല്യമുള്ള ഉൽ‌പന്നങ്ങളുടെ ഉൽ‌പാദനം ജപ്പാനിലേക്ക് മാറ്റുന്നതിനും മറ്റ് വസ്തുക്കളുടെ ഉൽ‌പാദനം തെക്കുകിഴക്കൻ ഏഷ്യയിലുടനീളം വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും ജാപ്പനീസ് അധികൃതർ കഴിഞ്ഞ മാസം ചർച്ച നടത്തി. വിലകുറഞ്ഞ അധ്വാനവും അസംസ്കൃത വസ്തുക്കളുടെ ലഭ്യതയുമാണ് ലോകമെമ്പാടുമുള്ള കമ്പനികൾ ചൈനയെ ഇഷ്ടപ്പെടുന്നതിന്റെ ചില കാരണങ്ങൾ.

ചൈന വിടുന്ന കമ്പനികൾക്ക് അവരുടെ ഉൽ‌പാദന ആവശ്യങ്ങൾ‌ നിറവേറ്റുന്നതിനായി നിരവധി രാജ്യങ്ങളുണ്ട്, തായ്‌ലൻഡ്, വിയറ്റ്നാം, ഇന്ത്യ എന്നിവരാണ് മുന്നിൽ നില്‍ക്കുന്നത്. വിയറ്റ്നാമിൽ സാംസങ് ഉൽ‌പാദനം തുടങ്ങി കഴിഞ്ഞു. ഇന്ത്യയിൽ പോലും സാംസങ് തങ്ങളുടെ ഏറ്റവും വലിയ സ്മാർട് ഫോൺ നിർമാണ കേന്ദ്രം നോയിഡയിൽ സ്ഥാപിച്ചു. ആപ്പിൾ പോലുള്ള ബ്രാൻഡുകൾ ഇന്ത്യയിൽ ഐഫോൺ എക്സ്ആർ നിർമ്മിക്കാൻ തുടങ്ങിയിട്ടുണ്ട്.എന്തായാലും കോവിഡ് -19 ശേഷമുള്ള കാലഘട്ടത്തെ വിശകലനം ചെയുമ്പോൾ ലോക വിപണികളെ കീഴടക്കിയിരുന്ന ചൈന എന്ന ഭീമന് വലിയ തിരിച്ചടി ഉണ്ടാവാനാണ് സാധ്യത.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (33 minutes ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (1 hour ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (1 hour ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (2 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (3 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (4 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (4 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (6 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (6 hours ago)

എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ്  (6 hours ago)

അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...  (6 hours ago)

നവജാത ശിശു മരിച്ചെന്ന് ഡോക്ടർമാർ..!സംസ്കാര ചടങ്ങിന് കുഴിയിലേക്ക് എടുത്തതും കുഞ്ഞ് കരഞ്ഞു..! ജീവനോടെ  (8 hours ago)

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (8 hours ago)

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (9 hours ago)

Malayali Vartha Recommends