ചൈനയിലെ ആരോഗ്യ വിദഗ്ദ്ധര്‍ ഞെട്ടി; ലോകം മുഴുവന്‍ കൊറോണ ബാധയില്‍ മരിച്ചുവീഴുമ്പോള്‍ ഇന്ത്യയുടെ കരുത്ത് ശാന്തമായ മനസ്സെന്ന് ചൈന

കൊറോണക്കെതിരെ ഇന്ത്യയുടെ പോരാട്ടം വിജയിക്കുന്നതിന് കാരണം എന്താണ്. ഇന്ന് ലോകം മുഴുവന്‍ അശാന്തമായ മനസോടെ ചോദിക്കുകയാണ്. ഇത്തരം ഇത്രമാത്രം. ശാന്തമായ മനസ്സ്. മറുപടി പറയുന്നത് ഇന്ത്യയല്ല, അതും ചൈന എന്നതാണ് എടുത്തുപറയേണ്ടത്. വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് ചൈനയിലെ ആരോഗ്യ വിദഗ്ദ്ധന്റെ ഉത്തരമാണ് ഇപ്പോഴത്തെ വൈറല്‍, ചിന്താവിഷയം.
ലോകം മുഴുവന്‍ കൊറോണ ബാധയില്‍ മരിച്ചുവീഴുമ്പോള്‍ ഇന്ത്യയുടെ കരുത്ത് ശാന്തമായ മനസ്സെന്ന് ചൈന. നിലവിലെ രോഗബാധ 20,000 കടന്നിട്ടും മരണസംഖ്യ ഉയരാത്തതിന്റെ കാരണം ആളുകള്‍ ശാന്തമായി നേരിടുന്നതുമൂലമാണെന്ന ചൈനയിലെ അദ്ധ്യാപകന്റെ വിലയിരുത്തലാണ് വൈറലാകുന്നത്. ഇന്ത്യന്‍ ജനത കൊറോണക്കെതിരെ ശാരീരികമായി അത്ര പ്രതിരോധിക്കുന്നവരായിരിക്കില്ല. എന്നാല്‍ മാനസികമായ അവര്‍ കൊറോണ ബാധയെ ഫലപ്രദമായി നേരിടാന്‍ കെല്‍പ്പുള്ള വരാണെന്നാണ് മനസ്സിലാക്കുന്നത്. ഇന്ത്യയിലെ തന്റെ വിദ്യാര്‍ത്ഥികളുമായി ഓണ്‍ലൈനില്‍ സംസാരിക്കവേയാണ് ഷാങ്ഹായ് സര്‍വ്വകലാശാലയിലെ പകര്‍ച്ചവ്യാധി ചികിത്സാവിഭാഗം മേധാവി സാംഗ് വെന്‍ഹോംഗ് തന്റെ നിരീക്ഷണം പങ്കുവച്ചത്. ഇന്ത്യന്‍ ജനങ്ങള്‍ മാസ്‌ക്കുകള്‍ അധികം ഉപയോഗിക്കുന്നത് വാര്‍ത്താമാദ്ധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പെട്ടതും അദ്ദേഹം ചൂണ്ടിക്കാട്ടി. പത്തുശത മാനത്തിലേക്ക് എത്താതിരിക്കാനാണ് ഇന്ത്യ ശ്രദ്ധിക്കേണ്ടതെന്ന മുന്നറിയിപ്പും സാംഗ് നല്‍കുന്നു.
https://www.facebook.com/Malayalivartha
























