ആ കാഴ്ച തീരാ നോവായി.... ജോലി സ്ഥലത്തേക്ക് പോകവേ ബൈക്കും കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... പുത്തനത്താണി-തിരുനാവായ റോഡിൽ ഇഖ്ബാൽ നഗറിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം. ചന്ദനക്കാവ് ഇഖ്ബാൽ നഗറിലെ വലിയ പീടിയേക്കൽ മുഹമ്മദ് സിദ്ദീഖ് (30) ഭാര്യ റീസ മൻസൂർ (26) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ ഒൻപതോടെയാണ് അപകടം നടന്നത്. ഇരുവരും ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. പുത്തനത്താണി ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കും എതിർ ദിശയിൽ വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ചേരുരാൽ സ്‌കൂളിലെ റിട്ട. പ്രഥമാധ്യാപകൻ വി.പി അഹമ്മദ് കുട്ടിയുടെയും റിട്ട. അധ്യാപിക സുനീറ ബാനുവിന്റെയും മകനാണ് മുഹമ്മദ് സിദ്ദിഖ്. റീസ ഏറനാട് സ്വദേശിനിയാണ്. ജനുവരിയിലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
കൽപ്പകഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയായിരുന്നു. മൃതദ്ദേഹങ്ങൾ പുത്തനത്താണി ആശുപത്രിയിൽ. നടപടികൾക്കു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും.
https://www.facebook.com/Malayalivartha


























