മരണം അരലക്ഷമായി; 24 മണിക്കൂറിനിടയില്‍ കോവിഡ് മരണം 3332; ആറുപേരില്‍ ഒരാള്‍ക്കുവീതം തൊഴില്‍നഷ്ടം; യുഎസിലെ ജനങ്ങള്‍ തെരുവിലേക്ക്

24 മണിക്കൂറിനിടയില്‍ യുഎസില്‍ കോവിഡ് മരണം 3332. യുഎസില്‍ ആകെ മരണം 50,000 കവിഞ്ഞു. തൊഴില്‍നഷ്ടമായവര്‍ക്കുള്ള സഹായധനത്തിന് കഴിഞ്ഞ അഞ്ചാഴ്ചയ്ക്കിടെ അപേക്ഷിച്ചത് 2.6 കോടി പേര്‍. അമേരിക്കക്കാരില്‍ ആറുപേരില്‍ ഒരാള്‍ക്കു വീതം തൊഴില്‍നഷ്ടം. 1930കളിലെ മഹാമാന്ദ്യത്തിനുശേഷം ഇതാദ്യം. വ്യവസായങ്ങള്‍ക്കും ആശുപത്രികള്‍ക്കും 50,000 കോടി ഡോളര്‍ സഹായപദ്ധതി യുഎസ് ജനപ്രതിനിധി സഭ പാസാക്കി.
കോവിഡ്-19 സമ്പദ് വ്യവസ്ഥയെ പിടിച്ചുലച്ച യു.എസില്‍ തൊഴിലില്ലായ്മ നിരക്ക് കുതിക്കുന്നു. 1930-കളിലെ മഹാമാന്ദ്യത്തിനുശേഷം ഇതാദ്യമായാണ് രാജ്യത്തെ തൊഴില്‍മേഖല ഇത്രവലിയ പ്രതിസന്ധി നേരിടുന്നത്. രാജ്യത്തെ ആറിലൊരാള്‍ കൊറോണകാരണം തൊഴില്‍രഹിതനായെന്നാണ് വെള്ളിയാഴ്ച പുറത്തുവിട്ട കണക്ക്.കഴിഞ്ഞ ഒരാഴ്ചമാത്രം 44 ലക്ഷംപേരാണ് തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കിയത്. അഞ്ചാഴ്ചയ്ക്കിടെ ഈ ആനുകൂല്യത്തിനായി അപേക്ഷിച്ചത് 2.6 കോടി പേരും. രാജ്യത്തെ 10 വന്‍നഗരങ്ങളിലെ മൊത്തം ജനസംഖ്യയ്ക്കു തുല്യമാണിത്. സമ്പദ് വ്യവസ്ഥയെ കരകയറ്റാന്‍ 50,000 കോടി യു.എസ്. ഡോളറിന്റെ പാക്കേജാണ് കഴിഞ്ഞ ദിവസം പാസാക്കിയത്. അടച്ചിടലിനുനേരെ രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ് മറികടന്ന് പല സംസ്ഥാനങ്ങളും നിയന്ത്രണത്തിന് ഇളവുകൊടുക്കാന്‍ തുടങ്ങിയത് രോഗവ്യാപനം കൂട്ടുമെന്നും ആശങ്കയുണ്ട്.
ലാറ്റിനമേരിക്കന്‍, കരീബിയന്‍ രാജ്യങ്ങളിലെയും ആഫ്രിക്കയിലെ ചില പ്രദേശങ്ങളിലെയും വൈറസ് വ്യാപനം വര്‍ധിക്കുന്നത് ആശങ്കയുണര്‍ത്തുന്നുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). വൈറസ് നമ്മുടെ കൂടെ ദീര്‍ഘകാലം ഉണ്ടാവും എന്നതിന്റെ സൂചനയാണിതെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് ആദാനം പറഞ്ഞു.
https://www.facebook.com/Malayalivartha