റമസാന്‍ പ്രമാണിച്ച് യുഎഇ-യില്‍ കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ്, മാളുകള്‍ തുറക്കുന്നു; നാളെമുതല്‍ പൊതുഗതാഗതവും

റമസാന്‍ പ്രമാണിച്ച് യുഎഇയില്‍ കോവിഡ് വ്യാപനത്തിനെതിരായ കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ്. നിയന്ത്രണങ്ങളോടെ സര്‍ക്കാര്‍ ഓഫിസുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ പ്രവര്‍ത്തിക്കും. മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗതവും നാളെ പുനരാരംഭിക്കും. രാത്രി 10- നു ശേഷം നിയന്ത്രണം തുടരും. പൊലീസിന്റെ അനുമതി ഉണ്ടെങ്കിലേ പുറത്തിറങ്ങാനാകൂ എന്ന നിബന്ധന നീക്കി.
ധനകാര്യ സ്ഥാപനങ്ങളും മണി എക്‌സ്‌ചേഞ്ചുകളും നിയന്ത്രണങ്ങളോടെ തുറക്കും. മാളുകള്‍ ഉച്ചയ്ക്കു 12 മുതല്‍ രാത്രി 10 വരെ. ശേഷിയുടെ 30 % ആളുകളേ പാടുള്ളൂ. 3 മണിക്കൂറില്‍ കൂടുതല്‍ ഷോപ്പിങ് പാടില്ല. 60 വയസ്സിനു മുകളിലുള്ളവരെയും 3-12 വയസ്സുവരെയുള്ള കുട്ടികളെയും പ്രവേശിപ്പിക്കില്ല. റസ്റ്ററന്റുകളിലും 30 % പേരെ മാത്രമേ അനുവദിക്കൂ. ഹോം ഡെലിവറി തുടരും. വ്യായാമം ചെയ്യാന്‍ നിശ്ചിത സമയത്തു പുറത്തിറങ്ങാം. റമസാനില്‍ അടുത്ത ബന്ധുക്കളെ മാത്രം സന്ദര്‍ശിക്കാം. അഞ്ചിലേറെപ്പേര്‍ ഒത്തുകൂടരുത്.
അതിനിടെ സ്വന്തം പൗരന്മാരെ തിരികെ കൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നയം സ്വീകരിക്കണമെന്നു കുവൈത്ത് എംപിമാര്‍ ആവശ്യപ്പെട്ടു. അനധികൃത താമസക്കാര്‍ക്കു കുവൈത്ത് വിടാന്‍ പൊതുമാപ്പ് നല്‍കിയിട്ടും സ്വന്തം നാട്ടില്‍ അവരെ പ്രവേശിപ്പിക്കില്ലെന്ന നിലപാട് പ്രതിഷേധാര്‍ഹമാണെന്നും എംപിമാര്‍ ആരോപിച്ചു.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍സ്വന്തം പൗരന്‍മാര്‍ക്ക് ക്യാംപുകളില്‍ സൗകര്യമൊരുക്കാന്‍ തയാറാകണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 4000 ഇന്ത്യക്കാരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. കുവൈത്തില്‍ 1395 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 2614 കോവിഡ് രോഗികളാണുള്ളത്. മരണം 15. സുഖപ്പെട്ടവര്‍ 613.
യുഎഇ തലസ്ഥാനമായ അബുദാബിയിലെ ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ 48 മണിക്കൂര്‍കൊണ്ട് 127 കിടക്കകളുള്ള പുതിയ കോവിഡ് ആശുപത്രി നിര്‍മിച്ചു. സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 15,102 ആയി. മരണം 127. ഇന്നലെ മരിച്ചത് 4 വിദേശികള്‍ ഉള്‍പ്പെടെ 6 പേര്‍. സുഖപ്പെട്ടവര്‍ 2049. രോഗികള്‍ 9,281, സുഖപ്പെട്ടവര്‍ 1760, മരണം 64 ഖത്തര്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി, ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി കോവിഡ് നടപടികളെക്കുറിച്ചു ചര്‍ച്ച നടത്തി.
ഖത്തറിലെ രോഗികളുടെ എണ്ണം 8,525. മരണം 10. സുഖപ്പെട്ടവര്‍ 809.ഒമാനില്‍ ഒരാള്‍ കൂടി മരിച്ചതോടെ കോവിഡ് മരണം 9 ആയി. രോഗികള്‍ 1790. സുഖപ്പെട്ടവര്‍ 325. ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഫീസ് ഇളവ് അനുവദിച്ചു. ബഹ്‌റൈനില്‍ രോഗികള്‍ 2217. രോഗമുക്തര്‍ 1082. മരണം 8.
https://www.facebook.com/Malayalivartha