ഓക്‌സ്ഫഡില്‍ വാക്‌സിന്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്

ലണ്ടനില്‍ ഇന്നലെ ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ പരീക്ഷണത്തിലുള്ള വാക്‌സിനായ 'ChAdOx1 nCoV-19' ശരീരത്തില്‍ പരീക്ഷിക്കാന്‍ എലിസ ഗ്രനാറ്റോ അനുവദിച്ചപ്പോള്‍ സ്വന്തം പിറന്നാള്‍ ദിനത്തില്‍ അവര്‍ ലോകത്തിനൊരു സമ്മാനം നല്‍കയായിരുന്നു. 32-കാരിയായ എലിസ മൈക്രോ ബയോളജിസ്റ്റാണ്. മറ്റൊരാളിലും വാക്‌സിന്‍ പരീക്ഷിച്ചു.
വാക്‌സിന്‍ പരീക്ഷണത്തിനുള്ള സന്നദ്ധത അറിയിച്ച ആദ്യസംഘത്തില്‍ ഇവരടക്കം ആകെ 800 പേരാണ് ഉള്ളത്. ശരീരത്തില്‍ വാക്‌സിന്‍ കുത്തിവച്ചാലുള്ള ഫലമറിയുകയാണ് പരീക്ഷണ ലക്ഷ്യം. ആള്‍ക്കുരങ്ങുകളില്‍ രോഗമുണ്ടാക്കുന്ന ഒരു വൈറസിനെ ജനിതകമാറ്റം വരുത്തിയാണ് വാക്‌സിന്‍ തയാറാക്കിയത്.
18- 55 പ്രായക്കാരായ 500 പേരില്‍ അടുത്ത മാസം വാക്‌സിന്‍ പരീക്ഷിക്കും. ഇവര്‍ക്കു മറ്റുള്ളവരെ അപേക്ഷിച്ച് വൈറസ് പിടിപെടുന്ന തോത് കണക്കാക്കി വിജയസാധ്യത വിലയിരുത്തും. പരീക്ഷണത്തിന് വിധേയരാകുന്നവര്‍ക്ക് അര ലക്ഷത്തിലധികം രൂപ സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎസ് കമ്പനിയായ മൊഡേണയാണ് ആദ്യം കോവിഡിനുള്ള വാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷിച്ചത്. ഇതിനിടെ കോവിഡിനു മനുഷ്യരില്‍ പരീക്ഷിച്ച മറ്റൊരു മരുന്ന് റെംഡെസിവര്‍ പരാജയപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നു.
https://www.facebook.com/Malayalivartha