ജർമനിയിൽ കൊറോണ ബാധിച്ച് മലയാളി നേഴ്സ് മരിച്ചു; കണ്ണീരോർമയായി പ്രവാസി മലയാളി, കൊറോണ ഭീതിക്കിടയിലും പ്രതിഷേധാഗ്നി

കൊറോണ ബാധ മൂലം മരിക്കുന്ന പ്രവാസികളുടെ വാർത്തകൾ പ്രവാസികളെ വീണ്ടും കണ്ണീരിലാഴ്ത്തുകയാണ്. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു മലയാളി കൂടി വിദേശത്ത് മരണപ്പെട്ടതായി റിപ്പോർട്ട്. ജർമ്മനിയിൽ ആരോഗ്യ മേഖലയിൽ നഴ്സയി പ്രവർത്തിക്കുകയായിരുന്ന ചങ്ങനാശ്ശേരി സ്വദേശിനി പ്രിൻസി (54) ആണ് കോവിഡ് ബാധിച്ച് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം.
ചങ്ങനാശ്ശേരി വെട്ടിത്തുരുത്തി കാർത്തികപ്പിള്ളിൽ ജോയിയാണ് ഇവരുടെ ഭർത്താവ്. മകൾ: ആതിര. ഇവർ കുടുംബത്തോടൊപ്പം 35 വർഷത്തോളമായി ജർമ്മനിയിൽ താമസിച്ചു വരികയായിരുന്നു. അങ്കമാലി മുക്കന്നൂർ പാലിമറ്റം കുടുംബാഗം കൂടിയാണ് പ്രിൻസി. പ്രോട്ടോകോൾ അനുസരിച്ച് സംസ്കാരം ജർമ്മനിയിൽ തന്നെ നടത്തുമെന്ന് ബന്ധുക്കൾ അറിയിക്കുകയുണ്ടായി.
അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തോട് അടുക്കുന്നതായുള്ള റിപ്പോർട്ട് ഏറെ ഞെട്ടിക്കുന്നതാണ്. കൃത്യമായി പറഞ്ഞാൽ ഇതുവരെ 29,94,721 പേർക്കാണു രോഗം ബാധിച്ചത് തന്നെ. ഇതിനോടകം തന്നെ മരണം രണ്ടു ലക്ഷം പിന്നിട്ടു. തുടർന്ന് വിവിധ രാജ്യങ്ങളിലായി 2,06,989 പേരാണു മരിച്ചത് തന്നെ. 8,78,745 പേർ രോഗമുക്തരായിരുന്നു. ലോകത്തിൽ തന്നെ യുഎസ്, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, ജർമനി, ബ്രിട്ടൻ, തുർക്കി എന്നീ രാജ്യങ്ങളിലാണു ഒരു ലക്ഷത്തിലേറെ കോവിഡ് ബാധിതരാണ് ഉള്ളത്.
ഇതേതുടർന്ന് ഇത്തരം ഒരു സാഹചര്യത്തിൽ സ്വാതന്ത്ര്യമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുകയാണ് ജർമനി. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് വേണ്ടി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെതിരെ ശനിയാഴ്ച നിരവധിയാളുകളാണ് പ്രതിഷേധം നടത്തിക്കൊണ്ട് രംഗത്തേക്ക് എത്തിയത്. തങ്ങള്‍ക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നും കാണുച്ചാണ് ഏറെ പ്രതിഷേധകക്കാര്‍ സംഘം ചേര്‍ന്ന് തെരുവിലേക്ക് ഇറങ്ങിയത്.
അതോടൊപ്പം തന്നെ 'ഞങ്ങളുടെ ജീവിതം തിരികെ തരൂ', 'ഭരണഘടന അവകാശങ്ങള്‍ സംരക്ഷിക്കു', 'സ്വാതന്ത്ര്യം എല്ലാം എന്നല്ല, പക്ഷെ സ്വാതന്ത്ര്യം ഇല്ലാതെ വേറെ എന്തുണ്ടായിട്ടും കാര്യമില്ല', 'ഡാഡി, വാട്ട് ഈസ് കിസ്സ് എന്നിങ്ങനെ നീളുന്നു ജര്‍മ്മന്‍ ജനതയുടെ മുദ്രാവാക്യങ്ങള്‍ മുഴക്കുകയായിരുന്നു അവർ ചെയ്തത്. ഒപ്പം സംഘം ചേരാനുള്ള അവകാശത്തെ ലോക്ക് ഡൗണ്‍ നിഷേധിക്കുന്നുവെന്ന് പ്രതിഷേധക്കാര്‍ വളരെ കൃത്യമായി ആരോപിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























