പിണറായിയെ കത്രിക പൂട്ടിട്ട് പൂട്ടി, തെളിവ് നിരത്തി യൂത്ത് കോൺഗ്രസ്, CPI യുടെ മുന്നിലേക്ക് അവർ...നിർണ്ണായക നീക്കം

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പ് വച്ചതുമായി ബന്ധപ്പെട്ട് അതി ശക്തമായ പ്രതിഷേധമാണ് കേരളത്തിൽ അരങ്ങേറുന്നത്. യൂത്ത് കോൺഗ്രസും ഈ വിഷയത്തിൽ മുന്നിൽ തന്നെയുണ്ടെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ് . മുന്നോട്ടുള്ള സമരത്തിൽ ഇടത് സംഘടയിൽ പിഎം ശ്രീ പദ്ധതിയെ എതിർക്കുന്നു എന്ന് പറഞ്ഞ് രംഗത്ത് എത്തിയവരെ കൂടെ കൂട്ടാൻ തയ്യാറെന്നും ഒത്തുചേർന്ന് സർക്കാരിനോട് മറുപടി പറയിപ്പിക്കാൻ ശ്രമിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് സിപിഐയ്ക്ക് സ്വാഗതമറിയിച്ചുള്ള കത്ത് കൈമാറുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേ സമയം പത്ര സമ്മേളനത്തിനിടെ പെൻഷൻ വർദ്ധന് പ്രഖ്യാപിച്ച് അത് നടപ്പിലാക്കാൻ അടുത്ത തിരിഞ്ഞെടുപ്പ് വരെ കാത്തിരുന്ന ഇടത് സർക്കാർ നയം എന്നത് ചൂണ്ടിക്കാണിച്ച് വലിയ വിമർശനങ്ങൾ സർക്കാരിനെതിരെ അദ്ദേഹം ഉന്നയിച്ചു. ശബരി മല സ്വർണ്ണക്കൊള്ളയടക്കം ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനം.
ഇതിനിടെ വയനാട് ദുരന്തബാധിതർക്ക് സഹായഹസ്തമായി നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ വീടുകളുടെ കാര്യത്തിൽ എന്താണ് നടപടിയെന്ന് ചോദിച്ച മാധ്യമ പ്രവർത്തകരോട് അത് പുരോഗിമിക്കുന്നു വാക്ക് പാലിക്കും എന്നായിരുന്നു മറുപടി. പദ്ധതി പൂർത്തിയാക്കാൻ തുടത്തിൽ സ്ഥലം കണ്ടെത്തുകയെന്നതായിരുന്നു പ്രശ്നമെന്നും എല്ലാം പരിഹരിച്ചു വരികയാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ് ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha























