കേരള തീരങ്ങൾ, അതിനോട് ചേർന്ന സമുദ്ര പ്രദേശങ്ങൾ, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും (28/10/2025); കർണാടക തീരത്ത് ഇന്ന് (28/10/2025) മുതൽ 30/10/2025 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
28/10/2025: കേരള തീരങ്ങൾ, അതിനോട് ചേർന്ന സമുദ്ര പ്രദേശങ്ങൾ, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
28/10/2025 മുതൽ 30/10/2025 വരെ: കർണാടക തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
പ്രത്യേക ജാഗ്രത നിർദേശം
തമിഴ്നാട് തീരം, പുതുച്ചേരി തീരം, ഗൾഫ് ഓഫ് മാന്നാർ,കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ ഇന്ന് (28/10/2025) മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
വടക്കൻ തമിഴ്നാട് തീരം, പുതുച്ചേരി തീരം എന്നിവിടങ്ങളിൽ നാളെ (29/10/2025) മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
തമിഴ്നാട് തീരം, പുതുച്ചേരി, കാരയ്ക്കൽ തീരങ്ങളിൽ 29/10/2025 വരെ മത്സ്യത്തൊഴിലാളികൾ പോകാൻ പാടുള്ളതല്ല. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ഇന്ന് (28/10/2025) രാത്രി വരെ മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 110 കിലോമീറ്റർ വരെയും വേഗതയിൽ അതിശക്തമായ കാറ്റിന് സാധ്യത.
വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന ഭാഗങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് നിലനിൽക്കുന്നു. ഇന്ന് (28/10/2025) വൈകുന്നേരം മുതൽ നാളെ (29/10/2025) പകൽ വരെ കാറ്റിന്റെ വേഗത മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 80 വരെയും ക്രമേണ വർദ്ധിക്കുകയും; 30/10/2025-യോടുകൂടി കാറ്റിന്റെ വേഗത മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും കുറയാൻ സാധ്യത.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ കടൽ പ്രക്ഷുബ്‌ധമായി നിലനിൽക്കുന്നു. ഇന്ന് (28/10/2025) മുതൽ നാളെ (29/10/2025) ഉച്ച വരെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ പ്രക്ഷുബ്‌ധമായി തുടരാൻ സാധ്യത. തുടർന്നുള്ള 12 മണിക്കൂറിലും ഈ അവസ്ഥ നിലനിൽക്കാൻ സാധ്യത.
വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന പ്രദേശങ്ങളിൽ നിലവിൽ കടൽ പ്രക്ഷുബ്‌ധമാണ്. ഇന്ന് (28/10/2025) മുതൽ 30/10/2025 പകൽ വരെ ഈ അവസ്ഥ തുടരാൻ സാധ്യത.
ആന്ധ്രാപ്രദേശ്-യാനം (പുതുച്ചേരി) തീരങ്ങൾ 60 - 70 kmph വരെയും ചില അവസരങ്ങളിൽ 80 kmph വരെയും വേഗതയിൽ അതിശക്തമായ കാറ്റ് നിലനിൽക്കുന്നു. ഇന്ന് (28/10/2025) വൈകുന്നേരം മുതൽ 29/10/2025 രാവിലെ വരെ കാറ്റിന്റെ വേഗത 90 - 100 kmph വരെയും ചില അവസരങ്ങളിൽ 110 kmph വരെയും; 29/10/2025 ഉച്ചയോടെ 60 - 70 kmph വരെയും ചില അവസരങ്ങളിൽ 80 kmph വരെയും കുറയാൻ സാധ്യത;
29/10/2025 വൈകുന്നേരത്തോടെ കാറ്റിന്റെ വേഗത 45 - 55 kmph വരെയും ചില അവസരങ്ങളിൽ 65 kmph വരെയും ആകാനും ക്രമേണ കുറയാനും സാധ്യത. ഈ പ്രദേശങ്ങളിൽ കടൽ നിലവിൽ പ്രക്ഷുബ്‌ധമായി തുടരുന്നു. ഇന്ന് (28/10/2025) മുതൽ 29/10/2025 വരെ കൂടുതൽ പ്രക്ഷുബ്‌ധമാകുകയും; അടുത്ത 12 മണിക്കൂർ നേരത്തേക്കുകൂടി തത് സ്ഥിതി തുടരാനും സാധ്യത.
തെക്കൻ ഒഡീഷ തീരത്തും; അതിനോട് ചേർന്ന പ്രദേശങ്ങളിലും മണിക്കൂറിൽ 45 -55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും ശക്തമായ കാറ്റും മോശം കാലാവസ്ഥയും നിലനിൽക്കുന്നു. ഇന്ന് (28/10/2025) വൈകുന്നേരം മുതൽ 29/10/2025 രാവിലെ വരെ കാറ്റിന്റെ വേഗത 60 - 70 kmph വരെയും ചില അവസരങ്ങളിൽ 80 kmph വരെയും വർദ്ധിക്കാനും; 29/10/2025 വൈകുന്നേരം വരെ മണിക്കൂറിൽ 45-55 kmph വരെയും ചില അവസരങ്ങളിൽ 65 kmph വരെയും ആയി ക്രമേണ കുറയാനും സാധ്യത.
വടക്കൻ ഒഡീഷ തീരം, അതിനോട് ചേർന്ന സമുദ്ര ഭാഗം എന്നിവിടങ്ങളിൽ ഇന്ന് (28/10/2025) വൈകുന്നേരം മുതൽ 29/10/2025 പകൽ വരെ മണിക്കൂറിൽ 50 - 60 kmph വരെയും ചില അവസരങ്ങളിൽ 70 kmph വരെയും ശക്തമായ കാറ്റിന് സാധ്യത. 29/10/2025 വരെ കാറ്റിന്റെ വേഗത മണിക്കൂറിൽ 40-50 kmph വരെയും ചില അവസരങ്ങളിൽ 60 kmph വരെ ആകാനും ക്രമേണ കുറയാനും സാധ്യത.
29/10/2025 പകൽ വരെ കടൽ പ്രക്ഷുബ്‌ധമായി തുടരാനും തുടർന്ന് 12 മണിക്കൂർ നേരത്തേയ്ക് കൂടി തത് സ്ഥിതി തുടരാനും സാധ്യത. പശ്ചിമ ബംഗാൾ തീരത്ത് ഇന്ന് (28/10/2025) മുതൽ 29/10/2025 വരെ മണിക്കൂറിൽ 35- 45 kmph വരെയും ചില അവസരങ്ങളിൽ 55 kmph വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.പശ്ചിമ ബംഗാൾ തീരത്തും, അതിനോട് ചേർന്ന കടൽ പ്രദേശങ്ങളിലും ഇന്ന് (28/10/2025) മുതൽ 29/10/2025 വരെ കടൽ പ്രക്ഷുബ്‌ധമാകാൻ സാധ്യത.
മധ്യ കിഴക്കൻ അറബിക്കടൽ. അതിനോട് ചേർന്ന വടക്കു കിഴക്കൻ അറബിക്കടൽ മധ്യ കിഴക്കൻ അറബിക്കടലിൽ ഇന്ന് (28/10/2025) മുതൽ 30/10/2025 വരെ മണിക്കൂറിൽ 45-55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും ശക്തമായ കാറ്റ് നിലനിൽക്കുന്നു.
മധ്യ കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ
31/10/2025 മുതൽ 01/11/2025 വരെ മണിക്കൂറിൽ 45-55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത. മധ്യ കിഴക്കൻ അറബിക്കടലിൽ 30/10/2025 വരെ കടൽ പ്രക്ഷുബ്‌ധമായി തുടരാൻ സാധ്യത.
https://www.facebook.com/Malayalivartha
























