കൊറോണഭീതിക്കിടെ യമനിൽ ആഭ്യന്തര സംഘർഷമുണ്ടാകുമോ എന്നാ ആശങ്കയിൽ ലോകം; സർക്കാരും വിമതരും തമ്മിൽ അധികാര തർക്കം

ഒരു കാലത്ത് നമുക്കെല്ലാം ഇടയിൽ ഭീതിയും സങ്കടവും ഉയർത്തുന്ന ദൃശ്യങ്ങളും വർത്തകളുമായിരുന്നു യെമൻ നമുക്കുനൽകിയത്. ഇപ്പോഴിതാ വീണ്ടും കൊറോണ പരത്തുന്ന ഭീതിക്കിടയിൽ കലാപഭീതി ഉയർത്തുന്ന വാർത്തകൾ പുറത്തുവരുന്നു. രാജ്യത്തെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരുമായുള്ള സമാധാന കരാർ യെമനിലെ തെക്കൻ മേഖലയിലുള്ള വിമതർ ലംഘിച്ചു എന്ന വാർത്തകൾ പുറത്തുവരുമ്പോൾ ഇനി എന്താകും യെമനിലെ മുന്നോട്ടുള്ള സാഹചര്യം എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുകയാണ് . . പ്രാദേശിക തലസ്ഥാനമായ ഏദന്റെ നിയന്ത്രണം തങ്ങള്‍ക്കാണെന്നു ഇവർ അവകാശപ്പെടുകയും ചെയ്തു. അതോടെ ഈ മഹാമാരിക്കിടെ ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷം പുനരാരംഭിക്കുമെന്ന ആശങ്കയിലാണ് ലോകം.
യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പിന്തുണയുള്ള വിഘടനവാദികൾ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും തെക്കൻ തുറമുഖ നഗരത്തിലും മറ്റ് തെക്കൻ പ്രവിശ്യകളിലും സ്വയംഭരണം നടത്തുമെന്ന് പ്രസ്താവിക്കുകയും ചെയ്തിരിക്കുകയാണ് . സൗദി അറേബ്യയുടെ പിന്തുണയുള്ള യെമൻ സർക്കാരിനെതിരെ അഴിമതിയും അധികാര ദുര്‍വിനിയോഗവും ആരോപിക്കുന്നുമുണ്ട് . ഇതെല്ലം തന്നെ ചേർത്തുവായിക്കുമ്പോൾ ഇനിയും ഒരു സംഘർഷ കാലത്തേക്ക് യമനെ തള്ളിവിടുമോ ഈ നീക്കം എന്ന ഭയമാണ് ഉടലെടുക്കുന്നത്. വിഘടനവാദികളുടെ പ്രഖ്യാപനത്തോട് അന്താരാഷ്ട്ര അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലഎന്നതും ഇവിടെ ചേർത്തുവായിക്കേണ്ടതാണ്. .
രാജ്യത്തിന്റെ സങ്കീർണ്ണമായ ആഭ്യന്തര യുദ്ധത്തിന്റെ മറ്റൊരു വശമാണ് രണ്ട് സഖ്യകക്ഷികൾ തമ്മിലുള്ള ഈ അനൈക്യം. ഒരു വശത്ത് വിഘടനവാദികളും മറുവശത്ത് മുൻ പ്രസിഡന്റ് അബെദ് റബ്ബോ മൻസൂർ ഹാദിയോട് വിശ്വസ്തത പുലര്‍ത്തുന്ന ശക്തികളുമാണ് നിലയുറപ്പിച്ചിരിക്കുന്നത് എന്നത് സാഹചര്യത്തിന്റെ സങ്കീർണത വർദ്ധിപ്പിക്കുന്നു. . എന്നാല്‍ യമനിലെ ഷിയാ-ഹൂതി വിമതര്‍ക്കെതിരെ സൗദി നേതൃത്വത്തിലുള്ള സഖ്യത്തില്‍ ഇരുവരും ഒരുമിച്ച് പോരാടിയിട്ടുമുണ്ട്.
തലസ്ഥാനമായ സന ഉൾപ്പെടെ വടക്കൻ യെമന്റെ പ്രധാന ഭാഗങ്ങൾ 2014-ല്‍ ഹൂതികള്‍ പിടിച്ചടക്കിയിരുന്നു. അന്നവര്‍ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിനെ പുറത്താക്കുകയും പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കുകയും ചെയ്തു. തുടര്‍ന്നാണ് ഹാദി ആദ്യം ഏദനിലേക്കും പിന്നീട് സൗദി അറേബ്യയിലേക്കും പലായനം ചെയ്തത്. അറബ് ലോകത്തെ ഏറ്റവും ദരിദ്രരാജ്യത്തെ ഈ ആഭ്യന്തര കലഹം ദശലക്ഷക്കണക്കിന് ആളുകളെയാണ് പട്ടിണിയിലാക്കിയിരിക്കുന്നത്. പ്രാഥമികാരോഗ്യ സംവിധാനങ്ങള്‍പോലും ഇല്ലാത്ത ഒരു രാജ്യത്താണ് ഇപ്പോള്‍ കൊറോണ ഭീതി പരത്തുന്നത്. അതിനിടയിലാണ് ഈ അധികാര തര്‍ക്കം എന്നതാണ് ഏറ്റവും പരിതാപകരമായ കാര്യം.
https://www.facebook.com/Malayalivartha


























