ലോകത്തുനിന്നു പൂർണമായും കോവിഡ് ബാധ ഒഴിയുക 2020 ഡിസംബർ എട്ടിന് ... ഇന്ത്യയിൽ കോവിഡ് ഭീതി ഒഴിയുന്നത് ജൂലൈ 25 ന് ... ലോകത്താകമാനവും ഏറ്റവുമധികം കോവിഡ് റിപ്പോർട്ട് ചെയ്ത 28 രാജ്യങ്ങളിലെയും കണക്കുകൾ വിശകലനം ചെയ്ത കൃത്യമായ കണക്കുകൾ ...

ലോകം കോവിഡിന്റെ പിടിയിൽ നിന്നു രക്ഷപ്പെടുന്നത് എന്നാണെന്നു ഉറ്റു നോക്കുകയാണ് എല്ലാവരും . ഇത് സംബന്ധിച്ച കൃത്യമായ കണക്കുകൾ നൽകുന്നത് കെർമാക്ക്–മക്‌കെൻഡ്രിക് തിയറി പ്രകാരമാണ് ..പകർച്ചവ്യാധികളുടെ വ്യാപനം ഗണിതശാസ്ത്രത്തിന്റെ സഹായത്താൽ തടയാൻ സഹായിക്കുന്നവയാണ് കംപാർട്മെന്റ് മോഡലുകൾ.
ഇതു പ്രകാരം പകർച്ചവ്യാധിയുടെ വ്യാപനം കൃത്യമായി കണക്കാക്കാൻ കഴിയും .അതനുസരിച്ചു ജനക്കൂട്ടത്തെ പലതായി തരംതിരിക്കുന്നു. ഓരോ അവസ്ഥയെയും ഓരോ അക്ഷരത്താലാണ് പ്രതിപാദിക്കുന്നത് ... എസ് (സസെപ്റ്റിബ്ൾ), ഇ (എക്സ്പോസ്ഡ്), ഐ (ഇൻഫെക്ഷ്യസ്), ആർ (റിക്കവേഡ്), ഡി(ഡെഡ്) എന്നിങ്ങനെ. ഇരുപതാം നൂറ്റാണ്ടിനിടെയാണ് ഇത്തരം മോഡലുകൾ പ്രചാരത്തിലായത്.
കെർമാക്ക്–മക്‌കെൻഡ്രിക് തിയറി പ്രകാരം ജൂലൈ 25 ആകുന്നതോടെ ഇന്ത്യയിൽ കോവിഡ് രോഗവ്യാപനം പൂർണമായും ഇല്ലാതാകുമെനാണു കണക്ക് കൂട്ടുന്നത് . രോഗവ്യാപനം സംബന്ധിച്ച് പ്രത്യേക ഗണിത മോഡൽ ഉപയോഗിച്ച് ഏഷ്യയിലെ സമുന്നത സാങ്കേതിക സ്ഥാപനമായ സിംഗപ്പുർ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് ഡിസൈൻ (എസ്‌യുടിഡി) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
ലോകത്താകമാനവും ഏറ്റവുമധികം കോവിഡ് റിപ്പോർട്ട് ചെയ്ത 28 രാജ്യങ്ങളിലെയും കണക്കുകൾ വിശകലനം ചെയ്താണ് എസ്‌യുടിഡി ഗ്രാഫുകൾ തയാറാക്കുന്നത് . എന്നാൽ ഇന്ത്യയിൽ ഉൾപ്പെടെ പല രാജ്യങ്ങളിലും പ്രവചനത്തിൽ പറയുന്നതിനെക്കാൾ കൂടുതലാണ് കഴിഞ്ഞ ദിവസങ്ങളിലെ യഥാർഥ കണക്കെന്നത് പ്രതീക്ഷക്ക് മങ്ങലേൽപ്പിക്കുന്നുണ്ടെങ്കിലും വരുംനാളുകളിൽ എസ്‌യുടിഡി പ്രവചിച്ച കണക്കുകളും യഥാർഥ കണക്കുകളും ഒത്തുവരികയാണെങ്കിൽ പ്രതീക്ഷ പിന്നെയുമേറും. ഓരോ ദിവസത്തെയും കണക്കനുസരിച്ച് ഗ്രാഫിൽ മാറ്റം വരും
മേയ് 21 ആകുമ്പോഴേക്കും ഇന്ത്യയിലെ പുതിയ രോഗികളുടെ എണ്ണത്തിൽ 97% കുറവുണ്ടാകും. മേയ് 31 ആകുമ്പോഴേക്കും അത് 99 ശതമാനത്തിലെത്തും. ജൂലൈ 25ന് പുതിയ രോഗികൾ രാജ്യത്ത് ഇല്ലാതാകുന്ന, 100% രോഗവ്യാപനമില്ലായ്മ എന്ന നിലയിലേക്ക് ഇന്ത്യയെത്തുമെന്നും എസ്‌യുടിഡി വ്യക്തമാക്കുന്നു
രോഗബാധയ്ക്കു സാധ്യതയുളളവർ, രോഗം ബാധിച്ചവർ, മുക്തരായവർ എന്നിവരുടെ തോത് കണക്കാക്കിയുള്ള എസ്ഐആർ (സസെപ്റ്റിബ്ൾ–ഇൻഫെക്റ്റഡ്–റിക്കവേഡ്) എപ്പിഡെമിക് ഗണിതമോഡലാണ് ഇതിനായി എസ്‌യുടിഡി ഗവേഷകർ അവലംബിച്ചത്. ഇതുപ്രകാരം മേയ് 29 ആകുമ്പോഴേക്കും ലോകത്ത് കോവിഡ് വ്യാപനം 97 ശതമാനവും ജൂൺ 16 ആകുമ്പോഴേക്കും 99 ശതമാനവും കുറയും എന്ന് കണക്കാക്കുന്നു .
ലോകത്തുനിന്നു പൂർണമായും കോവിഡ് ബാധ ഒഴിയുക 2020 ഡിസംബർ എട്ടിനായിരിക്കുമെന്നും പഠനം പറയുന്നു. യുഎഇയിൽ മേയ് 10 ആകുമ്പോഴേക്കും രോഗവ്യാപനത്തിൽ 97% കുറവുണ്ടാകും. മേയ് 18ന് രോഗവ്യാപനം 99% കുറയുമെന്നും ഗ്രാഫിൽ വ്യക്തമാക്കുന്നു. ജൂണ്‍ 21നായിരിക്കും യുഎഇ പൂർണമായും കോവിഡ് മുക്തമാവുക
സൗദിയിൽ മേയ് 21 ആകുമ്പോഴേക്കും രോഗവ്യാപനത്തിൽ 97% കുറവുണ്ടാകും. മേയ് 29 ആകുമ്പോഴേക്കും 99 ശതമാനവും. പൂർണമായും രോഗവ്യാപനം ഇല്ലാതാകാൻ ജൂലൈ 10 വരെ കാത്തിരിക്കണം
യുഎസിൽ രോഗവ്യാപനം മേയ് 11 ആകുമ്പോഴേക്കും 97% കുറയുമെന്നും മേയ് 23 ആകുമ്പോഴേക്കും 99 ശതമാനമാകുമെന്നും പഠനം ഉറപ്പ് തരുന്നു . എന്നാൽ യുഎസിൽ പൂർണമായും കോവിഡ് രോഗവ്യാപനം ഇല്ലാതാകാൻ ഓഗസ്റ്റ് 26 വരെ കാത്തിരിക്കണം എന്നും വ്യക്തമാക്കുന്നുണ്ട്
പാക്കിസ്ഥാനിൽ ജൂൺ 8 ആകുന്നതോടെ രോഗവ്യാപനത്തിൽ 97 ശതമാനവും ജൂൺ 22 ആകുന്നതോടെ 99 ശതമാനവും കുറവുണ്ടായി ഓഗസ്റ്റ് 31ന് 100 ശതമാനത്തിലെത്തുകകയും ചെയ്യും
റഷ്യയിൽ മേയ് 19 ആകുന്നതോടെ രോഗവ്യാപനത്തിൽ 97 ശതമാനവും മേയ് 27 ആകുന്നതോടെ 99 ശതമാനവും കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത് . ജൂലൈ 19 ഓടെ റഷ്യ പൂർവ്വ സ്ഥിതി കൈവരിക്കും
ഖത്തറിൽ ജൂലൈ 26 ആകുന്നതോടെ രോഗവ്യാപനത്തിൽ 97 ശതമാനവും ഓഗസ്റ്റ് 20 ആകുന്നതോടെ 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക 2021 ഫെബ്രുവരി 15ന്
കുവൈത്തിൽ ജൂണ്‍ 5 ആകുന്നതോടെ രോഗവ്യാപനത്തിൽ 97 ശതമാനവും ജൂൺ 27 ആകുന്നതോടെ 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക നവംബർ 9ന്. ഒമാനിൽ മേയ് 15 ആകുന്നതോടെ രോഗവ്യാപനത്തിൽ 97 ശതമാനവും മേയ് 23 ആകുന്നതോടെ 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക ജൂൺ 23ന്.
സ്പെയിനിൽ മേയ് 3ന് രോഗവ്യാപനത്തിൽ 97 ശതമാനവും മേയ് 15ന് 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക ഓഗസ്റ്റ് 6ന്. യുകെയിൽ മേയ് 15ന് രോഗവ്യാപനത്തിൽ 97 ശതമാനവും മേയ് 26ന് 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തും
പകർച്ചവ്യാധികൾ ഏതറ്റം വരെ പോകുമെന്നതു സംബന്ധിച്ച കൃത്യമായ പ്രവചനം നടത്താൻ സഹായിക്കുന്ന കെർമാക്ക്–മക്‌കെൻഡ്രിക് തിയറി 1927ൽ പേരെടുത്തതോടെയാണ് ഈ ഗണിതമാതൃകകൾക്കും വ്യാപക പ്രചാരം ലഭിക്കുന്നത്. എ.ജി.മക്‌കെൻഡ്രിക്, ഡബ്ല്യു.ഒ.കെർമാക് തുടങ്ങിയവർ രൂപപ്പെടുത്തിയ ഈ മാതൃക ഇന്നും രോഗവ്യാപനത്തെക്കുറിച്ചുള്ള പഠനശാഖയിലെ പ്രധാന വിഷയങ്ങളിലൊന്നാണ്. ഇരുപതാം നൂറ്റാണ്ടിനിടെയാണ് ഇത്തരം മോഡലുകൾ പ്രചാരത്തിലായത്....
Our World in Data വെബ്സൈറ്റിൽനിന്നാണ് എസ്‌യുടിഡി കോവിഡ് ഗണിതമാതൃകയ്ക്കു വേണ്ട വിവരങ്ങൾ ശേഖരിച്ചത്. മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പകരുന്ന അഞ്ചാംപനി, മുണ്ടിനീര് തുടങ്ങിയ രോഗങ്ങളിൽ എസ്ഐആർ മാതൃക നേരത്തേ പല രാജ്യങ്ങളിലും പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട് എന്നുള്ളത് ഇവിടെയും പ്രതീക്ഷക്ക് വക നൽകുന്നു
https://www.facebook.com/Malayalivartha


























