ലോകത്തെ തന്നെ വെല്ലുവിളിയിൽ നിർത്തിയ ഓസോൺ പാളിയിലെ ആ വലിയ സുഷിരം അടഞ്ഞു; വിസ്തൃതി 10 ലക്ഷം കിലോമീറ്റർ ആണ്, ലോകം ഭീതിയിൽ നിൽക്കുമ്പോഴും ആ സന്തോഷ വാർത്ത

സൂര്യനിൽനിന്ന് അൾട്രാവയലറ്റ് അടക്കമുള്ള അപകടകാരികളായ രശ്മികളെ തടഞ്ഞു നിർത്തുന്ന ഒപ്പം ഭൂമിക്കു മുഴുവനായും സംരക്ഷണ കവചമൊരുക്കുന്ന ഓസോൺ പാളിയിലെ ഏറ്റവും വലിയ സുഷിരം അടഞ്ഞതായുള്ള റിപ്പോർട്ടാണ് പുറത്തേക്ക് വരുന്നത്. ലോകം മുഴുവനും കൊറോണ ഭീതിയിൽ വലയുമ്പോഴും അല്പം ആശ്വാസം പകർന്നുകൊണ്ടാണ് ഈ വാർത്ത പുറത്തേക്ക് വരുന്നത്. ഇതേതുടർന്ന് യൂറോപ്യൻ യൂണിയന്റെ ഭൗമ നിരീക്ഷണ പദ്ധതിയായ കോപ്പർനിക്കസ് മോണിറ്ററിങ് സർവീസ് ആണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്.
ലഭ്യമാകുന്ന വിവരം അനുസരിച്ച് 10 ലക്ഷം കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്ന സുഷിരം ആർട്ടിക് മേഖലയുടെ മുകളിലായിരുന്നു സ്ഥിതിചെയ്തിരുന്നത്. ഇതു വലുതായി ജനവാസകേന്ദ്രങ്ങൾക്കു മുകളിലേക്കെത്തിയിരുന്നു എങ്കിൽ കൂടുതൽ അപകടകരമാകുമായിരുന്നു. ഇത്തരം സുഷിരം കഴിഞ്ഞ മാർച്ചിലായിരുന്നു കണ്ടെത്തിയത്. എന്നാൽ, ലോകത്ത് നിലനിൽക്കുന്ന കൊറോണ വ്യാപനത്തെ തുടർന്നുള്ള ലോക്ഡൗൺ മൂലം അന്തരീക്ഷ മലിനീകരണത്തിലുണ്ടായിട്ടുള്ള കുറവുമായി ഇതിനു ബന്ധമില്ലെന്നാണു വിദഗ്ധർ വ്യക്തമാക്കുന്നത്. അവിടേക്കു എത്തിയ തണുത്ത വായു മൂലമുള്ള വ്യതിയാനങ്ങളാണ് ഇതിനു കാരണം എന്നാണ് പറയുന്നത്.
ഈയൊരു സാഹചര്യത്തിൽ കൊറോണ വ്യാപനത്തെ തുടർന്ന് അടച്ചു പൂട്ടൽ ഉണ്ടായതുമായി ഇത്തരം പ്രതിഭാസത്തിന് ബന്ധമൊന്നുമില്ലെന്നാണ് വിദഗ്ധർ പറയുന്നത്. അതോടൊപ്പം തന്നെ ആർട്ടിക് മേഖലയിലെ സുഷിരം സ്ഥിരത കൈവരിച്ചത് കാലാവസ്ഥ പ്രതിസന്ധി നിമിത്തമാണോ എന്നു കണ്ടെത്തുന്നതിന് ഇനിയും പഠനങ്ങൾ ആവശ്യമാണെന്നാണ് വിദഗ്ധർ പറയുന്നത്.
എന്നാൽത്തന്നെയും ആർട്ടിക് മേഖലയിലെ താപനില ഇതിനോടകം ഉയർന്നു വരുന്ന സാഹചര്യമാണ് നിലവിലുണ്ടായിരിക്കുന്നത്. തുടർന്ന് ഓസോൺ വാതകം നഷ്ടപ്പെടുന്നതിന്റെ വേഗത കുറയ്ക്കാൻ ഇത് സഹായിക്കുകയും ചെയ്തിട്ടുണ്ട്. എന്തയാലും ലോകത്തിന് ആകമാനം ആശ്വാസം പകരുന്ന വർത്തകൂടിയാകുകയാണ് ഈ വാർത്ത.
https://www.facebook.com/Malayalivartha


























