സ്വയം തിരികെ പിടിക്കുകയാണ് ഭൂമി; ഉത്തര ധ്രുവത്തിലെ ഓസോണ്‍ പാളിയിലെ ഏറ്റവും വലിയ ദ്വാരമടഞ്ഞു

പ്രകൃതിയും പരിസ്ഥിതിയും നമ്മോട് എന്തോ പറയാന്‍ ശ്രമിക്കുകയായിരുന്നു ഈ നാളുകളില്‍. അത് സത്യമാണെന്ന് ഇപ്പോള്‍ ബോധ്യപ്പെടുന്നു. സ്വയം തിരികെ പിടിക്കുകയാണ് ഭൂമി. മലിനീകരണം കുറഞ്ഞു. പ്രകൃതിക്ക് ശാന്തികിട്ടി. അതിന്റെ പല ഗുണവും പല രൂപത്തില്‍ വരുന്നു.
പക്ഷെ പറയാന്‍ പോകുന്നത് ലോക്ഡൗണിന്റെ ഗുണഫലമല്ല. മറ്റൊന്നാണ്. ഉത്തര ധ്രുവത്തിലെ ഓസോണ്‍ പാളിയിലെ ഏറ്റവും വലിയ ദ്വാരമടഞ്ഞു. പത്ത് ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുള്ള ഓസോണിലെ വലിയ വിള്ളലാണ് ഇല്ലാതായത്. യൂറോപ്യന്‍ ഉപഗ്രഹ സംവിധാനമായ കോപ്പര്‍നിക്കസ് ആണ് ഈ ആശ്വാസകരമായ കണ്ടെത്തല്‍ നടത്തിയത്. ആര്‍ട്ടിക്കിന് മുകളിലെ ഓസോണ്‍ പാളിയിലെ വലിയ ദ്വാരം അടഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍.
മാര്‍ച്ച് അവസാനത്തോടെയാണ് ഉത്തരവധ്രുവത്തിനു മുകളില്‍ ഓസോണില്‍ ദ്വാരം കണ്ടെത്തിയത്. ചര്‍മ്മ കാന്‍സറിനു കാരണമായ സൂര്യന്റെ അള്‍ട്രാവയലറ്റ് വികിരണങ്ങളില്‍ നിന്ന് ഓസോണ്‍ പാളിയാണ് ഭൂമിയെ സംരക്ഷിക്കുന്നത്. ആ വലിയ വിടവ് കഴിഞ്ഞ ദിവസങ്ങളില്‍ അടഞ്ഞെന്നാണ് കണ്ടെത്തല്‍. എന്നാല്‍ കോവിഡിനെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണുമായോ അതുമൂലം അന്തരീക്ഷ മലിനീകരണത്തില്‍ ഉണ്ടായ കുറവുമായോ ഈ ദ്വാരമടയലിന് യാതൊരു ബന്ധവുമില്ല. പകരം തണുത്ത വായു ധ്രുവ പ്രദേശത്തേക്ക് എത്തിക്കുന്ന പോളാര്‍ വോര്‍ട്ടെക്സ് എന്ന പ്രതിഭാസമാണ് ഓസോണിലെ വിള്ളലിനും അതിലെ മാറ്റങ്ങള്‍ക്കും കാരണം. അന്തരീക്ഷ താപനില മൈനസ് 42ഡിഗ്രിക്ക് താഴെയെത്തുന്നിടത്താണ് ഓസോണ്‍ ശോഷണം ഏറ്റവുമധികം നടക്കുക.
അതുകൊണ്ടാണ് ദക്ഷിണ ധ്രുവത്തിന് മുകളില്‍ ഓസോണ്‍ വിള്ളല്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്. ദക്ഷിണ ധ്രുവത്തിലെ താപനില മൈനസ് 62 ഡിഗ്രിവരെയാണ്. എന്നാല്‍ ഉത്തര ധ്രുവത്തിലെ പോളാര്‍ വോര്‍ട്ടെക്സ് പ്രതിഭാസമാണ് ഇവിടെ താപനില കുറയാനും ഓസോണ്‍ ശോഷണത്തിലേക്കും വഴിവെച്ചത്. പോളാര്‍ വോര്‍ട്ടെക്സ് അനുഭവപ്പെടുന്ന സമയത്ത് സാധാരണയിലും 20 ഡിഗ്രി വരെ കൂടുതലായിരിക്കും ധ്രുവങ്ങളിലെ താപനില. ഈ വര്‍ഷം പോളാര്‍ വോര്‍ട്ടെക്സ് ശക്തമായിരുന്നതിനാല്‍ കൂടുതല്‍ തണുപ്പനുഭവപ്പെട്ടു. ഇത് ശക്തമായഓസോണ്‍ ശോഷണത്തിലേക്ക് വഴിവെച്ചു.ഓസോണ്‍ ശോഷണം ശക്തമായി നടക്കുന്നത് മൈനസ് 42 ഡിഗ്രിക്ക് താഴെക്ക് താപനില പോകുമ്പോഴാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോളാര്‍ വോര്‍ട്ടെക്സ് ദുര്‍ബലപ്പെട്ടതോടെ ഓസോണ്‍ ശോഷണം കുറയുകയും ദ്വാരമടയുകയുമായിരുന്നു. ഉത്തരധ്രുവത്തില്‍ ആദ്യമായി ഓസോണ്‍ ദ്വാരം കണ്ടെത്തിയത് 2011ജനുവരിയിലായിരുന്നു. പക്ഷെ ഇത് ചെറുതായിരുന്നു.
https://www.facebook.com/Malayalivartha


























