ഉത്തര കൊറിയൻ ഏകാധിപതിയായ കിം ജോംഗ് ഉന്നിന് മസ്തിഷ്ക മരണം സംഭവിച്ചെന്ന റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ് ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂണ്ജേ ഇന്നിന്റെ സുരക്ഷ ഉപദേഷ്ടാവാണ് കിം ജോംഗ് ഉൻ ജീവനോടെയുണ്ടെന്ന് വ്യക്തമാക്കിയത്

ഉത്തര കൊറിയൻ ഏകാധിപതിയായ കിം ജോംഗ് ഉന്നിന് മസ്തിഷ്ക മരണം സംഭവിച്ചെന്ന റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ് ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂണ്ജേ ഇന്നിന്റെ സുരക്ഷ ഉപദേഷ്ടാവാണ് കിം ജോംഗ് ഉൻ ജീവനോടെയുണ്ടെന്ന് വ്യക്തമാക്കിയത്.
ഏപ്രിൽ 15ന് നടന്ന മുത്തച്ഛന്റെ ജന്മദിന വാർഷികാഘോഷത്തിൽനിന്ന് വിട്ടുനിന്നതോടെയാണ് കിം അസുഖ ബാധിതനാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത് . എന്നാൽ കിം ജോംഗ് ഉന്നിനു യാതൊരു പ്രശ്നവുമില്ലെന്നും ഏപ്രിൽ 13 മുതൽ അദ്ദേഹം രാജ്യത്തെ റിസോർട്ട് ടൗണായ വോൻസാനിൽ കഴിയുകയാണെന്നും ദക്ഷിണ കൊറിയൻ സുരക്ഷ ഉപദേഷ്ടാവ് അറിയിച്ചു.
കിമ്മുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇതുവരെ അസാധാരണ നീക്കമൊന്നും കണാനായിട്ടില്ലെന്നും സുരക്ഷ ഉപദേഷ്ടാവ് കൂട്ടിച്ചേർത്തു. ഹൃദയ ശസ്ത്രക്രിയയെത്തുടർന്നു കിമ്മിന്റെ നില വഷളായെന്നും മസ്തിഷ്ക മരണം സംഭവിച്ചെന്നും റിപ്പോർട്ടുകൾ പാടെ തള്ളിക്കളയുന്നതാണ് ദക്ഷിണ കൊറിയൻ സുരക്ഷ ഉപദേഷ്ടാവ് നൽകുന്ന വിവരങ്ങൾ
https://www.facebook.com/Malayalivartha


























