ചൈനയിലെ വിദ്യാലയങ്ങൾ തുറന്നു; ക്ലാസ് മുറികളിലെ സുരക്ഷ ഉറപ്പുവരുത്താൻ ചൈനയിലെ സ്കൂളുകൾ ചെയ്തത്....
ലോകത്തെ തന്നെ ആകമാനം ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് അഥവാ കോവിഡ്-19ന്റെ ഉത്ഭവ കേന്ദ്രം എന്ന് പറയപ്പെടുന്ന ചൈന ഇപ്പോൾ കോറോണയിൽ നിന്നും മുക്തി നേടിയതായുള്ള വാർത്തകൾ നാം കണ്ടതാണ്. എന്നാലിതാ ചൈന പുതിയ ജീവിതത്തിലേക്ക് നടന്നു തുടങ്ങിയിരിക്കുന്നു. സ്കൂളുകൾ തുറന്നു, ഓഫീസുകൾ തുറന്നു പറഞ്ഞുവന്നത് ചൈന പഴയജീവിതത്തിലേക്ക് എത്തിയിരിക്കുന്നു. എന്നിരുന്നാൽ തന്നെയും അവർ പുതിയ മാര്ഗങ്ങൾ പരീക്ഷിക്കുകയാണ്.
കൊറോണ വ്യാപനം നിയന്ത്രണവിധേയമായി എങ്കിലും കർശനമായ മുൻകരുതലുകളുമായി സ്കൂളുകളും കോളേജുകളും വ്യവസായശാലകളും തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. ചൈന മെല്ലെ ചലിച്ചുതുടങ്ങി എന്ന് തന്നെ പറയാം. തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥിക്ക് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനൊപ്പം ക്ലാസ് മുറികളിലും മറ്റും സാമൂഹിക അകലം ഉറപ്പുവരുത്താൻ ചൈനയിലെ ഒരു സ്കൂൾ സ്വീകരിച്ചിരിക്കുന്നത് അൽപം വ്യത്യസ്തമായ വഴിയാണ് എന്നാണ് റിപ്പോർട്ട്.
തലയ്ക്കു മുകളിൽ തൊപ്പിപോലെ ധരിക്കാവുന്ന ഗിയറുകൾ ആണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇവയുടെ നീളക്കൂടുതൽ കാരണം വിദ്യാർഥികൾ അടുത്തിരിക്കാൻ സാധിക്കില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു മീറ്റർ അകലം ഉറപ്പുവരുത്തുന്നവയാണ് ഇവ. ചൈനയിലെ ഹാങ്ഷൗവിലെ സ്കൂളിൽ നിന്നുള്ള ചിത്രങ്ങൾ എയ്ലീന ചെങ്യിൻ എന്ന ട്വിറ്റർ ഉപഭോക്താവാണ് തന്റെ അക്കൗണ്ട് വഴി പങ്കുവെച്ചിരിക്കുന്നത്. എന്നാൽ തന്നെയും ചൈനയിലെ പുരാതന സോഹ് രാജവംശകാലത്ത് ഉദ്യോസ്ഥർ ഗൂഢാലോചന നടത്തുന്നത് തടയാനായി രാജാവ് ഏർപ്പെടുത്തിയ തലപ്പാവ് മാതൃകയാണ് ഇവരും പിന്തുടർന്നിരിക്കുന്നതെന്ന് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha


























