വെല്‍ഡണ്‍ ഇന്ത്യ; ലോകത്തെ മുഴുവന്‍ വിറപ്പിച്ചു കൊണ്ടിരിക്കുന്ന കൊവിഡിനെ തടഞ്ഞു നിറുത്തി മരണം പെരുകാതെ കാത്ത ഇന്ത്യയാണ് താരമെന്ന് അമേരിക്കന്‍ മാദ്ധ്യമമായ സി.എന്‍.എന്‍

ലോകം മുഴുവന്‍ കയ്യടിക്കുകയാണ്. ഇന്ത്യയുടെ ബ്രഹ്മാസ്ത്രം കണ്ട് അമേരിക്ക പോലും അല്‍ഭുതപ്പെടുന്നു. ആ സത്യം അവര്‍ തുറന്നു പറയുന്നുമുണ്ട്. കൊവിഡിനെ തടഞ്ഞ് നിറുത്തുന്നതില്‍ ഇന്ത്യയാണ് താരം. മരണനിരക്ക് ഉയരാത്തത് അത്ഭുതമെന്ന് അമേരിക്കന്‍ മാദ്ധ്യമം.
ലോകത്തെ മുഴുവന്‍ വിറപ്പിച്ചു കൊണ്ടിരിക്കുന്ന കൊവിഡിനെ തടഞ്ഞു നിറുത്തി മരണം പെരുകാതെ കാത്ത ഇന്ത്യയാണ് താരമെന്ന് അമേരിക്കന്‍ മാദ്ധ്യമമായ സി.എന്‍.എന്‍ വെളിപ്പെടുത്തുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയില്‍ കൊവിഡ് മരണം ആയിരത്തില്‍ ഒതുങ്ങുന്നത് അത്ഭുതമാണെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട്. ചെയ്യുന്നു. കണക്ക് ശരിയാണോ എന്ന സംശയവും റിപ്പോര്‍ട്ടില്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കൊവിഡിനെ തടഞ്ഞു നിറുത്താന്‍ ഇന്ത്യ സ്വീകരിച്ച നിലപാടുകളെ വ്യക്തമായി റിപ്പോര്‍ട്ടില്‍ എടുത്തു കാട്ടുന്നു. ഇന്ത്യ കൃത്യതയോടെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതാണ് മരണ നിരക്ക് പിടിച്ച് നിറുത്താന്‍ കഴിഞ്ഞതെന്നും മറ്റ് രാജ്യങ്ങള്‍ക്ക് കഴിയാതെ പോയത് അതാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗണിന്റെ ഫലമാണ് ഇന്ത്യയില്‍ കാണുന്നതെന്നാണ് വിദഗ്ദ്ധര്‍ എടുത്തു പറയുന്നത്.വളരെ നിര്‍ണായക തീരുമാനമാണ് മാര്‍ച്ച് 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വളരെ നേരത്തെ തന്നെ ഇന്ത്യ ലോക്ക്ഡൗണിലേക്ക് നീങ്ങി. 519 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ തന്നെ പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. 9,200ലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോഴാണ് ഇറ്റലി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ബ്രിട്ടനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ വൈറസ് ബാധിതരുടെ എണ്ണം 6,700 ആയിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധയേറ്റ അമേരിക്കയില്‍ ഇപ്പോഴും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുമില്ല, ഇന്ത്യയില്‍ ഓരോ പത്ത് ലക്ഷം പേരിലും 76 ആണ് മരണം. എന്നാല്‍ അമേരിക്കയില്‍ ഓരോ പത്ത് ലക്ഷം പേരിലും 175 പേരിലധികമാണ് മരിക്കുന്നത്. തുടക്കം മുതല്‍ ഇന്ത്യ സ്വീകരിച്ച പ്രതിരോധ നടപടികള്‍ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. മാര്‍ച്ച് അഞ്ചിന് അഞ്ച് പേര്‍ക്കായിരുന്നു വൈറസ് ബാധ, പതിനൊന്നോടെ ടൂറിസ്റ്റ് വിസകളെല്ലാം താത്ക്കാലികമായി റദ്ദാക്കി. വൈറസ് ബാധിത പ്രദേശത്ത് നിന്നെത്തുന്നവര്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയാനും ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























