സ്പാനിഷ് ഫ്‌ളൂ നാസി പാർട്ടിയുടെ വളർച്ചക്ക് ആക്കം കൂട്ടിയതുപോലെ കൊറോണയിൽ എന്ത് സംഭവിക്കുമെന്ന ആകാംക്ഷയിൽ ലോകം...ലോകം തുടച്ചു മാറ്റിയ ആ നാളുകളിലേക്ക് വീണ്ടും ?

കോവിഡ് 19 ലോകമെമ്പാടും പടരുമ്പോൾ ഒരു നൂറ്റാണ്ടിനു മുൻപുണ്ടായ സ്പാനിഷ് ജ്വരവും ചർച്ചയാവുകയാണ്... 1918 ലെ സ്പാനിഷ് ഇൻഫ്ലുവൻസ എന്ന മഹാമാരിയും നാസി പാർട്ടിയുടെ വളർച്ചയുമായാണ് ബന്ധപ്പെടുത്തുന്നത് -
ഫെഡറൽ റിസർവ് ബാങ്ക് ഓഫ് ന്യൂയോർക്കിന്റെ ഒരു പ്രബന്ധത്തിൽ പറയുന്നത് നാസി പാർട്ടി അധികാരത്തിൽ വരുന്നതിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചതിനു പ്രധാന കാരണം കാരണമായത് സ്പാനിഷ് ഇൻഫ്ലുവൻസ ആണെന്നാണ് ..യുദ്ധം വരുമ്പോഴും, അടിയന്തരാവസ്ഥ വരുമ്പോഴും, തീവ്രവാദഭീഷണികൾ വരുമ്പോഴും മഹാമാരി വരുമ്പോഴും സർക്കാരുകൾ രാജ്യത്ത് കടുത്ത നയങ്ങൾ നടപ്പിൽ വരുത്തും. സാഹചര്യങ്ങളാൽ ഭയചകിതരായ ജനത അറിഞ്ഞുകൊണ്ടുതന്നെ തങ്ങളുടെ സ്വതന്ത്ര്യവും അടിയറ വെക്കും .ഇത്തരത്തിൽ ദേശസുരക്ഷയ്ക്ക് അപകടമുണ്ട് എന്ന ധാരണപരത്തിക്കൊണ്ട്, ദേശീയതയിൽ അധിഷ്ഠിതമായ രാഷ്ട്രീയ പിന്തുണ നേടിയെടുത്തതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് നാസിപാർട്ടിയുടെ വളർച്ച ...
1 918-ലാണ് സ്പാനിഷ് ഫ്ലൂ എന്ന പകർച്ചവ്യാധി ലോകത്ത് ആദ്യമായി പൊട്ടിപ്പുറപ്പെടുന്നത്. ലോകത്താകമാനം 5 കോടിക്കും 10 കോടിക്കുമിടയിൽ ജീവൻ നഷ്ടമായി. ഒന്നാം ലോക മഹായുദ്ധ ശേഷം തിരികെ എത്തിയ സൈനികരിലൂടെയാണ് സ്പാനിഷ് ജ്വരം പടർന്നതെന്നും ബോംബെ തുറമുഖത്തു വന്നടുത്ത കപ്പലുകളാണ് ഇവിടേക്ക് രോഗാണുക്കൾ എത്തിയതെന്നും വാദമുണ്ട് .ലോകസമ്പദ് ഘടനയെ തകർത്ത മഹാവിപത്തായിരുന്നു അത്...
ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി കോവിഡ് 19 പടർന്ന് പിടിക്കുകയാണ്. ധാരാളം പേർ മരണമടഞ്ഞു...രാജ്യത്തെ സാമ്പത്തിക രാഷ്ട്രീയ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ മഹാമാരികൾക്ക് കഴിയും . ഇപ്പോൾ ചർച്ചയാകുന്നത് ഇപ്പോൾ അമേരിക്കയിൽ ഉണ്ടാകുന്ന രാഷ്ട്രീയ മാറ്റങ്ങൾക്ക് സ്പാനിഷ് കാലത്തുണ്ടായ മാറ്റങ്ങളോടുള്ള സാദൃശ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്
തീവ്ര വലതുപക്ഷത്തിനും ലിബറലുകൾക്കുമിടയിൽ പിരിമുറുക്കങ്ങളും യുഎസിലുടനീളം തന്നെ ആഴത്തിലുള്ള ഭിന്നതകളും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട് . മഹാമാരി നേരിടുന്നതിനോടുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗത്തെക്കുറിച്ച് ട്രംപ് ഭരണകൂടം ആയ കോൺഗ്രസിൽ ഡെമോക്രാറ്റ് സെനറ്റർമാരുമായും സംസ്ഥാന ഗവർണർമാരുമായും അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തുകഴിഞ്ഞു .ലോക്ക് ഡൗണിനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ നേരിട്ടുള്ള സംഘർഷത്തിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നു
1918 ലെ മഹാമാരിയെത്തുടർന്ന് തീവ്രവാദ പാർട്ടികൾ - പ്രത്യേകിച്ച് നാസി പാർട്ടി അനുകൂലികളായവരുടെ എണ്ണം വർദ്ധിച്ചത് നമ്മൾ കണ്ടതാണ് ...സ്പാനിഷ് ഫ്‌ളു മൂലമുണ്ടായ മരണനിരക്കുകൾ ജർമ്മനിയിൽ 1932, 1933 വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളെ സ്വാധീനിച്ചതും അന്ന് പത്രങ്ങളിൽ വാർത്തയായിരുന്നു
അന്ന് നാസിപാർട്ടിക്ക് വോട്ട് കൂടുതൽ കിട്ടാൻ സഹായിച്ചതും സ്പാനിഷ് ഫ്ലൂ എന്ന മഹാ ദുരന്തം വിതറിയ മറ്റൊരു വിപത്തായിരുന്നു.. 1933 ൽ അഡോൾഫ് ഹിറ്റ്ലർ ജർമ്മനിയുടെ ചാൻസലറാകാനും ഹോളോകോസിൽ ആറ് ദശലക്ഷം ജൂതന്മാരെ കൊലപ്പെടുത്താനും ഈ ഭരണമാറ്റം കാരണമായി
ഇപ്പോഴത്തെ കണ്ടെത്തലുകൾ 'സാമൂഹിക മുൻഗണനകളിലെ മാറ്റങ്ങളുടെ' ഫലമായിരിക്കാമെന്നും, സ്പാനിഷ് പനിയിൽ നിന്ന് വ്യത്യസ്തമായി കൊറോണ വൈറസ് ചെറുപ്പക്കാരേക്കാൾ കൂടുതൽ പ്രായമായവരെയാണ് ബാധിക്കുന്നതെന്നും പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു .; മുൻപ് സംഭവിച്ചതുപോലെ അതൊരുപക്ഷേ രാഷ്ട്രീയപരമായി വേറിട്ട ചിന്തയിലേക്ക് പകർച്ചവ്യാധി അതിജീവിച്ചവരെ എത്തിച്ചേക്കാം
പകർച്ചവ്യാധിക്ക് ശേഷം നാസി പാർട്ടി അനുകൂലികൾ ശക്തിയാർജ്ജിച്ചത് യഹൂദ വിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ വികാരം ആഴത്തിൽ വേരൂന്നിയ പ്രദേശങ്ങളിൽ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്
ഇൻഫ്ലുവൻസ മരണനിരക്കും വലതുപക്ഷ തീവ്രവാദികൾ നേടിയ വോട്ട് വിഹിതവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും പഠനം പറയുന്നു . അതെ സമയം കമ്മ്യൂണിസ്റ്റ് പോലുള്ള മറ്റ് തീവ്രവാദ ഗ്രൂപ്പുകളിൽ ഈ സാമ്യം അത്ര വ്യക്തമല്ലെന്നും പത്രം കണ്ടെത്തി
നാസി ജർമ്മനിയുടെ ഉയർച്ചയിലേക്ക് നയിക്കുന്ന മറ്റ് നിരവധി ഘടകങ്ങളുണ്ടെന്ന് റിപ്പോർട്ട് സമ്മതിക്കുന്നുണ്ടെങ്കിലും, 'പ്രാദേശിക തൊഴിലില്ലായ്മ, വർധിച്ചു വരുന്ന നഗര ചെലവുകൾ, യുദ്ധം വരുത്തിയ ജനസംഖ്യാ മാറ്റങ്ങൾ, പ്രാദേശിക ജനസംഖ്യാശാസ്‌ത്രം എന്നിവയെക്കാൾ കൂടുതൽ പ്രാധാന്യം ഇൻഫ്ലുവൻസ മരണത്തിന് തന്നെ ആയിരുന്നു
ഇന്നത്തെ സാഹചര്യത്തിൽ കൊറോണ വൈറസ് പാൻഡെമിക് ഇന്ന് ജന വികാരത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് പ്രവചിക്കാൻ കഴിയില്ല, എങ്കിലും പക്ഷേ അന്നും ഇന്നും തമ്മിൽ ആശങ്കാജനകമായ സമാനതകളുണ്ട് എന്നത് എടുത്തുപറഞ്ഞേ പറ്റൂ
യുഎസിലെ വിവിധ സമുദായങ്ങൾക്കിടയിൽ കടുത്ത സംഘർഷങ്ങൾ ഉയർന്നുവരുന്നുണ്ട് , തീവ്ര വലതുപക്ഷ തീവ്രവാദികൾ ലോക്‌ഡോൺ ഉത്തരവുകൾക്കെതിരെ പ്രതിഷേധവുമായി തോക്കുകളുമായി തെരുവിലിറങ്ങാൻ തുടങ്ങി .. ധാരാളം അമേരിക്കക്കാർക്ക് ജോലി നഷ്‌ടപ്പെട്ടു.. സമ്പദ്‌വ്യവസ്ഥ തകിടം മറിയുമോ എന്ന പേടി ആഭ്യന്തര കലാപത്തിനു വഴിയൊരുക്കുമോ എന്ന് പറയാനാവില്ല
പകർച്ചവ്യാധി യുഎസിൽ വ്യാപിച്ചുകൊണ്ടിരിക്കുമ്പോഴും ചില സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തുടങ്ങുമ്പോഴും, പകർച്ചവ്യാധിയെ അങ്ങനെ ഉചിതമായി നേരിടണം എന്നതിനെക്കുറിച്ച് വ്യത്യസ്ത പ്രതികരണങ്ങളാണ് ഉയരുന്നത്
ആയിരക്കണക്കിന് വലതുപക്ഷ ലോക്ക്ഡൗൺ വിരുദ്ധ പ്രക്ഷോഭകർ തെരുവിൽ മാർച്ച് നടത്തി. പ്രസിഡണ്ട് ട്രംപ് ആകട്ടെ അവരെ അനുകൂലിച്ചു ട്വീറ്റുകൾ ഇറക്കുകയും ചെയ്യുന്നു.. ആളുകൾ സാമൂഹിക അകലം അവഗണിക്കുകയും മുഖംമൂടി ധരിക്കാതിരിക്കുകയും ചെയ്യുന്നു - ഡെമോക്രാറ്റിക് പ്രതിനിധികളെ പരസ്യമായി അധിക്ഷേപിക്കുന്ന സന്ദര്ഭങ്ങളും ഉണ്ടാകുന്നുണ്ട്
ലോക് ഡൌൺ വ്യവസ്ഥകൾ ലഘൂകരിച്ച സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കൻ ഗവർണർമാരെ പ്രശാസിച്ച ട്രംപ് ലോക്ഡൗൺ കർശനമായി പാലിക്കുന്നവർ ഒറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്
അതേസമയം കൂടുതൽ ജീവൻ രക്ഷിക്കാനായി സാമൂഹിക അകലം പാലിക്കാനും വീട്ടിൽ തന്നെ തുടരാനുമുള്ള ഉത്തരവുകൾ ആവശ്യപ്പെട്ട് പ്രതി-പ്രതിഷേധക്കാർ തെരുവിലിറങ്ങുന്നു.
കൊറോണ വൈറസ് ബാധിച്ച് 71,000-ത്തിലധികം അമേരിക്കക്കാർ കൊല്ലപ്പെട്ടു .. 1.2 ദശലക്ഷത്തിലധികം പേർക്ക് രോഗം ബാധിക്കുകയും ചെയ്തു. ലോകമെമ്പാടും ഇതുവരെ 2,50,000-ത്തിലധികം പേർ മരിച്ചു.
https://www.facebook.com/Malayalivartha


























