പ്രതീക്ഷ വാനോളം ... ഇസ്രായേലിന് പിന്നാലെ കൊറോണ വൈറസിനെതിരെ വാക്‌സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇറ്റലിയും...

കൊറോണ വൈറസിനെതിരായ വാക്സിന്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണങ്ങളുമായി വിവിധ രാജ്യങ്ങള്‍ മുന്നോട്ടുപോകുമ്പോഴാണ് ഇറ്റലി അവകാശവാദവുമായി രംഗത്ത് എത്തുന്നത് പ്രതീക്ഷ വാനോളം ഉയര്‍ത്തുന്ന ഒരു വാര്‍ത്തയാണിത് ഇസ്രായേലിന് പിന്നാലെ കൊറോണ വൈറസിനെതിരെ വാക്‌സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇറ്റലിയും. പുതുതായി വികസിപ്പിച്ച മരുന്ന് എലികളില്‍ പരീക്ഷിച്ച് വിജയിച്ചെന്നും കോശങ്ങളില്‍ വാക്‌സിന്‍ ആന്റിബോഡികള്‍ നിര്‍മ്മിച്ച് കൊറോണ വൈറസിനെ നിര്‍വീര്യമാക്കിയെന്നും ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി അന്‍സ റിപ്പോര്‍ട്ട് ചെയ്തു.
റോമിലെ ലസ്സാറോ സ്പല്ലന്‍ഴാനി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസില്‍ എലികളില്‍ നടത്തിയ വാക്‌സിന്‍ പരീക്ഷണത്തില്‍ കൊറോണ വൈറസിനെതിരെ ശരീരത്തില്‍ ആന്റിബോഡികള്‍ ഉല്‍പ്പാദിക്കപ്പെടുന്നതായി കണ്ടെത്തി. ഇതു മനുഷ്യശരീരത്തിലും സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് ശാസ്ത്ര സംബന്ധമായ വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സയന്‍സ് ടൈംസ് വെബ്‌സൈറ്റിലെ ലേഖനം പറയുന്നു.
കൊറോണ വൈറസിനെതിരെ പ്രതിരോധമരുന്ന് കണ്ടെത്തിയതായി ഇസ്രായേലും അവകാശപ്പെട്ടിരുന്നു. വൈറസിനെ പ്രതിരോധിച്ച് നശിപ്പിക്കുന്ന ആന്റിബോഡി കണ്ടെത്തിയെന്നായിരുന്നു ഇറ്റലിയുടെ അവകാശവാദം. പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴിലുള്ള ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ റിസര്‍ച്ച് ആണ് മരുന്ന് കണ്ടെത്തിയത്. ഇസ്രായേല്‍ പ്രതിരോധമന്ത്രി നാഫ്റ്റലി ബെന്നറ്റ് ആണ് വിവരം അറിയിച്ചത്. നെസ്സ് സിയോണയിലുള്ള രഹസ്യ റിസര്‍ച്ച് സെന്ററിലായിരുന്നു മരുന്ന് കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങള്‍ നടന്നത്.
ലോകമെങ്ങുമുള്ള മരുന്നു പരീക്ഷണ ശാലകളില്‍ കൊറോണ വൈറസിനെതിരായ വാക്‌സിന്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. ഈ വാക്‌സിന്‍ മനുഷ്യശരീരത്തിലെത്തുന്ന നോവല്‍ കൊറോണ വൈറസിനെ നിഷ്‌ക്രിയമാക്കുമെന്ന് മരുന്നു നിര്‍മിച്ച ടാക്കിസ് സിഇഒ ലുയിഗി ഔറിസിച്ചിയോയെ ഉദ്ധരിച്ച് ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി എഎന്‍എസ്എ റിപ്പോര്‍ട്ട് ചെയ്തു. ഇതാദ്യമായാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ ഗവേഷണത്തില്‍ ഇത്ര വലിയ പുരോഗതിയുണ്ടാകുന്നതെന്നും ഔറിസിച്ചിയോ പറഞ്ഞു.
ഇറ്റലിയില്‍ ആദ്യമായാണ് കോവിഡിനെതിരായ വാക്‌സിന്‍ പരീക്ഷണം ഇത്രയും മുന്നോട്ടു പോകുന്നത്. ഉടന്‍തന്നെ മനുഷ്യരിലുള്ള പരീക്ഷണം ആരംഭിക്കും. വാക്‌സിന്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ ഇറ്റാലിയന്‍ സര്‍ക്കാരിന്റെയും രാജ്യാന്തര സംഘടനകളുടെയും പിന്തുണ വേണം. ഗവേഷണത്തില്‍ കൂടുതല്‍ സാധ്യമായ വഴികള്‍ തേടാന്‍ യുഎസ് മരുന്നു കമ്പനിയായ ലിനിയാറെക്‌സുമായി (ഘശിലമഞഃ) സഹകരിക്കാന്‍ സാധ്യതയുണ്ടെന്നും ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഔറിസിച്ചിയോ വ്യക്തമാക്കി.
ഇറ്റാലിയന്‍ ഗവേഷകര്‍ എലികളില്‍ നടത്തിയ പരീക്ഷണം ഇങ്ങനെ. മരുന്നു ശരീരത്തിനകത്തു പ്രവേശിച്ചതിനു പിന്നാലെ കോവിഡ് 19നെ പ്രതിരോധിക്കാന്‍ എലികളുടെ ശരീരത്തിനകത്ത് ആന്റിബോഡികള്‍ നിര്‍മിക്കപ്പെട്ടു . മനുഷ്യ ശരീരത്തിലും സമാന സ്വഭാവം തന്നെയാകും വാക്‌സിന്‍ പ്രകടമാക്കുക. ഒരു ഡോസ് മരുന്ന് നല്‍കിയപ്പോള്‍ത്തന്നെ എലികളുടെ ശരീരത്ത് ആന്റിബോഡികള്‍ നിര്‍മിക്കപ്പെട്ടു.
അഞ്ചെണ്ണത്തില്‍ നടത്തിയ പരീക്ഷണത്തില്‍നിന്ന് ഏറ്റവും മികച്ച രണ്ടില്‍നിന്നുള്ള രക്തം ശേഖരിച്ചു. പിന്നീട് ഇതില്‍നിന്ന് സെറം വേര്‍തിരിച്ച് സ്പല്ലന്‍ഴാനി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വൈറോളജി ലാബില്‍ വിലയിരുത്തല്‍ നടത്തിയശേഷമാണ് പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്. വൈറസിനെതിരെ കാണിക്കുന്ന ഈ പ്രതിരോധശേഷി എത്രനാള്‍ നീണ്ടുനില്‍ക്കുമെന്നതാണ് ഇനി കണ്ടെത്തേണ്ടത്.
ഈ വാക്‌സിന്‍ പരീക്ഷണം വൈറസിന്റെ പ്രോട്ടീന്‍ 'സ്‌പൈക്കിനെ' കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ശരീരത്തിലെത്തുന്ന വാക്‌സിന്‍ 'ഇലക്ട്രോപൊറേഷന്‍' സാങ്കേതിക വിദ്യ ഉപയോഗിച്ച് ശരീര കോശങ്ങളെ വിഘടിപ്പിച്ച് പ്രതിരോധ സംവിധാനത്തെ ഉണര്‍ത്തുകയാണ് ചെയ്യുന്നത്. ഇതുകൊണ്ടുതന്നെ മികച്ച രീതിയില്‍ ആന്റിബോഡികളെ ഉത്പാദിപ്പിക്കാന്‍ ഈ വാക്‌സിനു കഴിയുമെന്നു ഗവേഷകര്‍ വിശ്വസിക്കുന്നു. വൈറസിന് ഏറ്റവും പെട്ടെന്നു കീഴ്‌പ്പെടുന്ന ശ്വാസകോശത്തിലെ സെല്ലുകളില്‍ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍ ഈ വാക്‌സിന്‍ നിര്‍ണായക പങ്കുവഹിക്കുമെന്നാണ് ഗവേഷകര്‍ വിശ്വസിക്കുന്നത്.
"
https://www.facebook.com/Malayalivartha


























