ആ ആപ്പിന് പിന്നില്‍ ചൈന തന്നെ; ചൈനയുടെ കഴിവില്ലായ്മയാണ് കൊറോണ മഹാമാരിക്ക് കാരണം; ട്രംപ്

കൊറോണ വൈറസുമായി ബന്ധപ്പെട്ട് ചൈനക്കെതിരെ വീണ്ടും വിമര്‍ശനമുന്നയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകമെമ്പാടും വൈറസ് വ്യാപിച്ചതിന് കാരണം ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ വലിയ തെറ്റോ അല്ലെങ്കില്‍ ചൈനയുടെ കഴിവില്ലായ്മയോ ആണെന്ന് ട്രംപ് വിമര്‍ശിച്ചു.
കൊറോണ വൈറസിനെ അതിന്റെ ഉത്ഭവത്തില്‍ തന്നെ തടയാന്‍ ചൈനയ്ക്ക് കഴിയുമായിരുന്നു. എന്നാല്‍ അവര്‍ അത് ചെയ്തില്ല.ഒന്നുകില്‍ അത് ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ വലിയ തെറ്റ്. അല്ലെങ്കില്‍ അവരുടെ കഴിവില്ലായ്മ. വൈറസ് വ്യാപനം തടയാന്‍ അവര്‍ ഒന്നും ചെയ്തില്ലെന്നും ട്രംപ് വ്യക്തമാക്കി.
കൊറോണ വൈറസ് വ്യാപനത്തില്‍ ചൈന ഉത്തരവാദികളാണെന്ന് തെളിഞ്ഞാല്‍ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ട്രംപ് നേരത്തെയും മുന്നറിയിപ്പ് നല്‍കിയിരുന്നു. മഹാമാരിയെ ചൈന കൈകാര്യം ചെയ്ത രീതി വളരെ വിഷമമുണ്ടാക്കുന്നതാണ്. വിവരങ്ങള്‍ അറിയിക്കുന്നതില്‍ ചൈന മറ്റ് രാജ്യങ്ങളോട് സഹകരിക്കുകയും ചെയ്തില്ലെന്ന് ട്രംപ് പറഞ്ഞു.
അതേസമയം അമേരിക്കയില്‍ കൊറോണ ബാധിതരുടെ എണ്ണം 10.29 ലക്ഷം കടന്നു. 76500 ല്‍ അധികം പേര്‍ വൈറസ് ബാധിച്ച് മരിച്ചു. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ വൈറസ് ബാധിച്ച് മരിച്ചത് അമേരിക്കയിലാണ്.
https://www.facebook.com/Malayalivartha