ലാനിന പ്രതിഭാസം... ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും; കേരളത്തില്‍ കൂടുതല്‍ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തല്‍

ലാനിന പ്രതിഭാസം കാരണം ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും കേരളത്തില്‍ കൂടുതല്‍ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.
പെറു തീരത്തെ മധ്യകിഴക്കന്‍ പസഫിക് സമുദ്രത്തിലെ ഉപരിതല താപനില സാധാരണയേക്കാള്‍ തണുക്കുമ്പോഴാണ് ലാനിന പ്രതിഭാസം ഉണ്ടാകുന്നത്. ഇത് ലോകമെമ്പാടുമുള്ള കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യത്ത് ലാനിന പ്രതിഭാസം സജീവമാകുന്നത്. മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബറോടെ ലാനിന സജീവമാകും.ജനുവരി വരെ തുടര്‍ന്നേക്കും. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സെപ്തംബര്‍ 15 ഓടെ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങാനും സാധ്യതയുണ്ട്. ഒക്ടോബറോടെ പൂര്‍ണമായും പിന്‍വാങ്ങുകയും ചെയ്യും.
ഇതിന് ശേഷമാണ് ലാനിന സജീവമാകുന്നത്. ഈ വര്‍ഷം മേയ് 24നാണ് കേരളത്തില്‍ കാലവര്‍ഷം എത്തിയത്.
അതേസമയം ലാനിന സജീവമാകുമ്പോള്‍ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ കൂടും .തുലാവര്‍ഷം കനക്കും. തണുത്ത കാലാവസ്ഥയില്‍ വലിയ വ്യത്യാസം വരില്ല.മഴ മാറി നിന്നാല്‍ മാത്രമാണ് ശൈത്യമുണ്ടാകുന്നത്.
" f
https://www.facebook.com/Malayalivartha