രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിലെ അന്വേഷണസംഘത്തില്‍ ഐ.പി.എസ് ഉദ്യോഗസ്ഥയെയും ഉള്‍പ്പെടുത്തി. ഇരയുമായി ഉദ്യോഗസ്ഥ ഫോണില്‍ സംസാരിച്ചതായാണ് വിവരം.
ഗര്‍ഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരെ നേരിട്ട് പരാതി നല്‍കിയിട്ടില്ല. മൂന്നാം കക്ഷികളുടെ മൊഴിയാണ് ഇപ്പോള്‍ നിലവിലുളളത്. പരാതിയുമായി ബന്ധപ്പെട്ട് യുവതിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കാന്‍ ബന്ധപ്പെട്ടെങ്കിലും രാഹുലിനെതിരെ മൊഴി നല്‍കാനോ പരാതി നല്‍കാനോ യുവതി തയ്യാറായിരുന്നില്ല. ഈ അവസരത്തിലാണ് ഐ.പി.എസ് ഉദ്യോഗസ്ഥയെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
https://www.facebook.com/Malayalivartha