രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തുമെന്ന് സൂചന....

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടില്‍ എത്തും. ഇരുവരും സ്വകാര്യ സന്ദര്‍ശനത്തിനാണ് എത്തുന്നതെന്നാണ് കോണ്‍ഗ്രസ് വിശദീകരിക്കുന്നത്.
ഒരു ദിവസത്തെ സന്ദര്‍ശനം മാത്രമാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍. സോണിയാഗാന്ധിയുടേത് സ്വകാര്യ സന്ദര്‍ശനത്തിന്റെ ഭാഗമാണെങ്കിലും നേതാക്കന്മാരെയും കാണുമെന്നാണ് വിവരമുള്ളത്.
വയനാട്ടിലെത്തിയ പ്രിയങ്ക സാമൂഹിക- മതസാമുദായിക നേതാക്കന്‍മാരെ സന്ദര്‍ശിച്ചിരുന്നു. അതേസമയം, പാര്‍ട്ടിക്കുള്ളിലെ പോരിലും പ്രാദേശിക നേതാക്കളുടെ ആത്മഹത്യകളിലും കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് വയനാട് കോണ്‍ഗ്രസ്. ഈ വിവാദങ്ങളെ കുറിച്ച് പ്രിയങ്ക ഗാന്ധി എംപി ജില്ലാ നേതൃത്വത്തോട് വിവരം തേടിയതായി റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha