പാല്‍ വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം...

ഉത്പാദനച്ചെലവ് ക്രമാതീതമായി വര്‍ദ്ധിച്ചതിനാല്‍ പാല്‍ വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. വില വര്‍ദ്ധന നടപ്പാക്കുമെന്ന് മന്ത്രി ചിഞ്ചുറാണി ഇന്നലെ നിയമസഭയില്‍ അറിയിച്ചു.
ഡിസംബറോടെയാകും വര്‍ദ്ധന. ലിറ്ററിന് പരമാവധി 5 രൂപയാകും വര്‍ദ്ധിക്കുക. പാലുത്പന്നങ്ങള്‍ക്ക് അനുവദിച്ച ജി.എസ്.ടി ഇളവ് ഈ മാസം 22ന് നടപ്പാക്കും. ശേഷം പഠനം നടത്തിയാകും വില വര്‍ദ്ധനയെന്ന് കഴിഞ്ഞ ദിവസം മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
2022ല്‍ മില്‍മ നിയോഗിച്ച സമിതിയുടെ പഠനമനുസരിച്ച് 49 രൂപയാണ് ഒരു ലിറ്റര്‍ പാലിന്റെ ഉത്പാദന ചെലവ്. അതിനു ശേഷം കാലിത്തീറ്റയ്ക്കുള്‍പ്പെടെ വില വര്‍ദ്ധിച്ചു. ഇപ്പോള്‍ ശരാശരി 44 രൂപയാണ് ലിറ്ററിന് ക്ഷീരകര്‍ഷകന് കിട്ടുന്നത്. 2022 ഡിസംബറിലാണ് പാല്‍വില വര്‍ദ്ധിപ്പിച്ചത്.
https://www.facebook.com/Malayalivartha






















