Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ചൈനയുടെ അടിമയായി പാകിസ്താന്‍; ഷി ജിങ് പിങ് ഉത്തരവിട്ടു പാകിസ്താനിലിരുന്ന് അനുസരിച്ച് ഇമ്രാന്‍ ഖാന്‍; കലിപൂണ്ട് പാകിസ്ഥാനിലെ ജനങ്ങള്‍

10 MAY 2020 12:56 AM IST
മലയാളി വാര്‍ത്ത

പാകിസ്താന്‍ ചൈനയുടെ അടിമ രാജ്യമെന്ന പെന്റഗണ്‍ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ ശെരിയായി മാറുകയാണ്. പാകിസ്ഥാനിലെ സ്വതന്ത്ര വൈദ്യുതി നിര്‍മ്മാതാക്കള്‍ അനധികൃത കച്ചവടങ്ങളിലൂടെ കോടിക്കണക്കിന് പണം സമ്പാദിച്ചു എന്ന ആരോപണത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ച അന്വേഷണം ചൈനീസ് ഇടപെടലുകളെ തുടര്‍ന്ന് തകിടംമറിഞ്ഞു. പാകിസ്ഥാന്റെ ചൈനീസ് അമ്പാസിഡറായ യാവോ ജിങ് ശക്തമായ പ്രതികരണം അറിയിച്ചതോടെയാണ് പാകിസ്ഥാന്റെ നടപടി. ഇത്തരം അന്വേഷണങ്ങള്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് നന്നാകില്ല എന്ന് ചൈന മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ പ്രത്യേക അന്വേഷണ കമ്മിറ്റി ഇത്തരം ഇടപാടുകളിലൂടെ രാജ്യത്തിന് നാല് ലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഏപ്രില്‍ 21ന് ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ച അന്വേഷണമാണ് ചൈനീസ് ഇടപെടലില്‍ രണ്ട് മാസത്തേക്കാണ് നീട്ടിയത്. പല ചൈനീസ് കമ്പനികള്‍ക്കും ഇതില്‍ പങ്കുണ്ടെന്നതാണ് കാരണമായി കരുതുന്നത്. പതിനാറോളം സ്വതന്ത്ര കമ്പനികള്‍ ചിലവാക്കിയതിനെക്കാള്‍ വന്‍ തുക ലാഭമായി തിരികെ ലഭിച്ചു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പാകിസ്ഥാനില്‍ വൈദ്യുതി നിരക്ക് വളരെയധികം കൂടുതലാണ്. എന്നാല്‍ കൊവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ശക്തിപ്പെടുത്താനാണ് ഇപ്പോള്‍ അന്വേഷണം നീട്ടിവച്ചതെന്ന് പാകിസ്ഥാന്‍ കേന്ദ്രമന്ത്രി ഷിബിലി ഫറാസ് പറഞ്ഞു.അന്വേഷണം നീട്ടിവച്ച കാലയളവില്‍ ചൈനീസ് കമ്പനികളുമായി കൂടിയാലോചിക്കാനാണ് പാക് ശ്രമം. ചൈന-പാക് സാമ്പത്തിക ഇടനാഴി പദ്ധതി പ്രകാരം 17 പദ്ധതികളാണ് വൈദ്യുത മേഖലയിലുള്ളത്. ഇവയില്‍ 9 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്.

അമേരിക്കയുമായുള്ള ബന്ധത്തിലെ കല്ലുകടിക്കൊപ്പം പാകിസ്താന്‍ ചൈനയുടെ അടിമ രാജ്യമെന്ന പെന്റഗണ്‍ പ്രസ്താവന ഇസ്ലാമാബാദിന് തലവേദനയാകുന്നു എന്നുതന്നെ പറയാം. പെന്റഗണിന്റെ മുന്‍ ഉദ്യോഗസ്ഥനായ ഡോ. മൈക്കിള്‍ റൂബിനാണ് അമേരിക്കയുടെ വിലയിരുത്തല്‍ പുറത്തുവിട്ടത്. ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം ശക്തമായതു മുതല്‍ പാകിസ്താന്‍ ചൈനയുമായുള്ള കൂട്ടുകെട്ട് ശക്തമാക്കിയതും അമേരിക്ക നിരീക്ഷിക്കുന്നതായി റൂബിന്‍ പറഞ്ഞു.

ഇന്ത്യക്കെതിരെ നിയന്ത്രണരേഖയില്‍ ചൈനക്കുള്ള തന്ത്രപരമായ സ്ഥാനം മനസ്സിലാക്കിയുള്ള നയമാണ് പാകിസ്താന്‍ സ്വീകരിക്കുന്നത്. അതിനാലാണ് പാകിസ്താനിലെ അഴിമതികളെക്കുറിച്ചോ ഭീകരപ്രവര്‍ത്തനത്തെപ്പറ്റിയോ അവിടെ നടക്കുന്ന ന്യുനപക്ഷ പീഡനത്തെപ്പറ്റിയോ ചൈന ഒന്നും സംസാരിക്കാത്തത്. നിലവില്‍ ഗദ്വാര്‍ തുറമുഖ നടത്തിപ്പും പാകിസ്താനിലെ മാര്‍ക്കറ്റും മാത്രമാണ് ചൈനയുടെ ലക്ഷ്യം. ചൈനയുടെ ചെകുത്താന്‍ തന്ത്രങ്ങള്‍ പാകിസ്താന് അധികം താമസിയാതെ മനസ്സിലാകുമെന്ന മുന്നറിയിപ്പും റൂബിന്‍ നല്‍കി. പത്തുലക്ഷത്തിലേറെ മുസ്ലീങ്ങളെ പതിറ്റാണ്ടുകളായി കരുതല്‍ തടങ്കലില്‍ വച്ചിരിക്കുന്ന ചൈനയുമായിട്ടാണ് പാകിസ്താന്‍ കൂട്ടുകൂടിയി രിക്കുന്നതെന്നതും അത്ഭുതത്തോടെയാണ് അമേരിക്ക വിലയിരുത്തുന്നതെന്നും റൂബിന്‍ പറഞ്ഞു.

തെക്കന്‍ ഏഷ്യയിലേക്കുള്ള കവാടമായ ചൈന-പാക് സാമ്പത്തിക ഇടനാഴി ചൈനയുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. കൊറോണ ബാധയില്‍ പൊറുതിമുട്ടുന്ന അതിര്‍ത്തി പ്രദേശങ്ങളൊന്നും പാകിസ്താന്‍ ശ്രദ്ധിക്കുന്നുമില്ലെന്നും അമേരിക്ക കുറ്റപ്പെടുത്തി. സ്വതന്ത്ര രാജ്യം ആവശ്യപ്പെടുന്ന ബലൂചുകളേയും ഗില്‍ഗിത് ബാള്‍ട്ടിസ്ഥാന്‍ നിവാസികളേയും പാകിസ്താന്‍ അവഗണിച്ചിരുക്കുന്നതും പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ചൈനാക്കാരായ തൊഴിലാളികളിലൂടെയും കൊറോണ ബാധക്കുള്ള സാധ്യത പാകിസ്താന്‍ ശ്രദ്ധിച്ചിട്ടില്ലെന്നും റൂബിന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (24 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (33 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (37 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (42 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (47 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (52 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends