Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

രാജ്യത്തിന്റെ തലവരതന്നെ മാറ്റികൊവിദ്യെഴുതിയ ടിവി അഭിമുഖം; കൊവിഡിനെ പിടിച്ചുകെട്ടിയ രീതിയും; ഇന്ത്യ രീതി പരീക്ഷിച്ച് സമ്പുര്‍ണ വിജയം; പുതിയ കൊറോണ കേസില്ലാതെ സ്ലൊവാക്യയുടെ ജൈത്രയാത്ര

10 MAY 2020 08:08 AM IST
മലയാളി വാര്‍ത്ത

കൊവിഡ് യൂറോപ്പിനെ വരിഞ്ഞു മുറുക്കുമ്പോഴും രണ്ടുമാസത്തിനിടെ ആദ്യമായി കൊറോണ വൈറസ് കേസില്ലാതെ മധ്യ യൂറോപ്യന്‍ രാജ്യമായിമാറി മധ്യ യൂറോപ്യന്‍ രാജ്യമായ സ്ലൊവാക്യ. മാര്‍ച്ച് 10ന് ശേഷം ആദ്യമായി രാജ്യത്തു പുതിയ കോവിഡ് കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 5.5 ദശലക്ഷം ജനസംഖ്യയുള്ള സ്ലൊവാക്യയില്‍ അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് കൊറോണ കേസുകളും മരണങ്ങളും കുറവാണ്. 1,455 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. 915 പേര്‍ക്കു സുഖപ്പെട്ടു, 26പേരാണ് ഇവിടെ ആകെ മരിച്ചത്. ഈ രാജ്യം കവിഡിനെ പിടിച്ചുകെട്ടിയതിനുപിന്നില്‍ ഒരു മാതൃകാപരമായ കഥയുണ്ട്.

നമുക്കറിയാം രോഗമില്ലാത്തവര്‍ മാസ്‌ക് ധരിക്കുന്നത് തെറ്റ്ധാരണകള്‍ക്ക് ഇടയാക്കും എന്നും അതുകൊണ്ടുതന്നെ എല്ലാവരും മാസ്‌ക് ധരിക്കേണ്ട ആവശ്യകത ഇല്ല എന്ന് ലോകാരോഗ്യ സംഘടന ഉത്തരവിറക്കിയിട്ടും അത് പാലിക്കാതെ ഇന്ത്യ മാസ്‌ക് ധരിച്ചും ആവശ്യത്തിന് മാസ്‌ക് വീടുകളില്‍ തന്നെ ഉണ്ടാക്കിയും ലോകത്തിന് മാതൃകയായത്. ഐസിഎമം ആറിന്റെ നിര്‍ദേശം അനുസരിച്ചായിരുന്നു അത്. ഇതേ രീതി കര്‍ശനമായി പിന്തുടര്‍ന്നതിനാലാണ് സ്ലോവാക്യ എന്ന ഈ രാജ്യത്തിന് കൊറോണയെ തുരത്താനായത്. ഇനി ആ പ്രചോദനമായ കഥ പറയാം.

മാര്‍ച്ച് 13ന് രാജ്യത്തെ ഏറ്റവും ജനപ്രിയ ടെലിവിഷന്‍ പരിപാടിയുടെ അവതാരകയായ സ്ലാറ്റിക്ക പുസ്‌കരോവ, പ്രധാനമന്ത്രി ഇഗോര്‍ മാറ്റോവിച്ചിനെയും ആരോഗ്യമന്ത്രിയെയും പങ്കെടുപ്പിച്ച് അഭിമുഖം നടത്തി. രണ്ടു പേര്‍ക്കും മാസ്‌ക് കൈമാറി, എന്തുകൊണ്ട് ഉദാഹരണം കാണിച്ചു ജനങ്ങളെ നയിച്ചു കൂടാ എന്നു ചോദിച്ചാണ് പുസ്‌കരോവ അഭിമുഖം ആരംഭിച്ചത്. ഇരുവരും ഉടനടി അനുസരിച്ചു. പരിപാടിയുടെ സംപ്രേഷണം കഴിഞ്ഞതിനു പിന്നാലെ അടുത്ത ദിവസം മുതല്‍ രാജ്യം മുഴുവന്‍ സ്വമേധയാ മുഖാവരണം ധരിക്കാന്‍ തുടങ്ങി എന്നുള്ളതാണ്. ഈ രീതി രാജ്യത്തിന് അവരുടെ ജീവിതം തന്നെ തിരിച്ചു നല്‍കി.

ഇത്തരത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനത്തിലൂടെ മഹാമാരി നിയന്ത്രണത്തിലായെന്ന ആത്മവിശ്വാസത്തില്‍ ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍, മ്യൂസിയങ്ങള്‍, ഗാലറികള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ തുറക്കാന്‍ ബുധനാഴ്ച സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. പരിമിതമായ എണ്ണം ആളുകളെ പങ്കെടുപ്പിച്ച് മതപരമായ പരിപാടികളും വിവാഹങ്ങളും അനുവദിച്ചു. സ്‌കൂളുകള്‍ തുറന്നിട്ടില്ല. രാജ്യാന്തര യാത്രക്കാരുടെ യാത്രയും സാധ്യമല്ല. വിദേശത്തുനിന്നു മടങ്ങി എത്തിയവര്‍ 14 ദിവസത്തേക്ക് സര്‍ക്കാരിന്റെ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ കഴിയണമെന്നതും നിര്‍ബന്ധമാണ്.
ആരോഗ്യ സൂചികയില്‍ പിന്നില്‍. ലക്ഷക്കണക്കിന് സ്ലൊവാക്യക്കാരാണു യൂറോപ്പിലെ മറ്റു രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നത്. അയല്‍രാജ്യമായ ഓസ്ട്രിയയിലെ മുതിര്‍ന്നവരെ പരിചരിക്കുന്നവരായി 20,000 സ്ലൊവാക്യക്കാര്‍ ദിവസേന യാത്ര ചെയ്യുന്നു. കൊറോണ സാരമായി ബാധിച്ച രാജ്യമാണ് ഓസ്ട്രിയ. മൊബൈല്‍ ഡേറ്റ അനുസരിച്ച്, ഫെബ്രുവരി രണ്ടാം പകുതിയിലും മാര്‍ച്ച് ആദ്യത്തിലും 50,000 സ്ലൊവാക്യക്കാരാണു കൊറോണ ബാധിച്ച വടക്കന്‍ ഇറ്റലിയിലേക്കു യാത്ര ചെയ്തത്. അവര്‍ തിരിച്ചെത്തിയശേഷവും സ്ലൊവാക്യയില്‍ അപകടകരമായി തോതില്‍ രോഗവ്യാപനം ഉണ്ടായില്ല.

യൂറോപ്യന്‍ യൂണിയന്‍ അംഗമാണെങ്കിലും, 2019 ലെ ആഗോള ആരോഗ്യ സുരക്ഷാ സൂചികയില്‍ സ്ലൊവാക്യ ഉയര്‍ന്ന സ്‌കോര്‍ നേടിയിട്ടില്ല. ആരോഗ്യ സുരക്ഷാ ഭീഷണി കണ്ടെത്താനുള്ള കഴിവില്‍ എഴുപതാം സ്ഥാനത്തും അത്തരമൊരു വെല്ലുവിളിയോടു പ്രതികരിക്കാനുള്ള കഴിവില്‍ 105ാം സ്ഥാനത്തുമാണു രാജ്യം. ഇതേ പട്ടികയില്‍ പത്താം സ്ഥാനത്തായിരുന്നു ജര്‍മനി, രോഗ പ്രതികരണത്തിന് 28ാം സ്ഥാനവും. പക്ഷേ നിലവില്‍ 1.70 ലക്ഷം രോഗികളുമായി കോവിഡ് പട്ടികയില്‍ ഏഴാമതാണു ജര്‍മനിയുള്ളത്. മരിച്ചത് 7510 പേര്‍. ഇവിടെയാണു സ്ലൊവാക്യയുടെ വിജയമന്ത്രം ശ്രദ്ധേയമാകുന്നത്.

പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍ രാജ്യത്തെ പൊതുജനാരോഗ്യ രംഗത്തു വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെയും പരിശോധനാ കിറ്റുകളുടെയും ശേഖരം പരിമിതമായിരുന്നു. പരിശോധനയും കോണ്‍ടാക്റ്റ് ട്രേസിങ്ങും നടത്താന്‍ കുറച്ചു സംഘങ്ങള്‍ മാത്രം. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ സ്ലൊവാക് പതിപ്പ് പോലെയായിരുന്നു ഇവര്‍. ഇപ്പോള്‍ പോലും, സ്ലൊവാക്യയില്‍ മൊബൈല്‍ ട്രാക്കിങ് ആപ്ലിക്കേഷനോ വിദഗ്ധമായ ക്വാറന്റീന്‍ സംവിധാനമോ ഇല്ല. എന്നിട്ടും സ്ലൊവാക്യ കൊറോണ വൈറസിനെ മറികടന്നു എന്നതാണ് അതിശയം.
വിദഗ്ധര്‍ മൂന്ന് പ്രധാന ഘടകങ്ങളാണ് ഇതിന് ഉത്തരമായി ചൂണ്ടിക്കാട്ടുന്നത്. രാജ്യം ആദ്യത്തെ കൊറോണ കേസ് സ്ഥിരീകരിച്ച് 10 ദിവസത്തിനു ശേഷം മാര്‍ച്ച് 16 മുതല്‍ ദേശീയ ലോക്ഡൗണ്‍ നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ അടിയന്തര തീരുമാനമായിരുന്നു ഇതില്‍ പ്രധാനം. പലചരക്ക് കടകള്‍, ഫാര്‍മസികള്‍, ബാങ്കുകള്‍ ഒഴികെ സ്‌കൂളുകളും റസ്റ്റോറന്റുകളും ബാറുകളും കടകളും അടച്ചിട്ടു. പൊതുവായ എല്ലാ പരിപാടികള്‍ക്കും ഒത്തുചേരലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. എല്ലാ വിമാനത്താവളങ്ങളും അടച്ചു. വിദേശത്തു നിന്ന് മടങ്ങുന്ന പൗരന്മാര്‍ക്കു നിര്‍ബന്ധിത ക്വാറന്റീന്‍ നടപ്പാക്കി. എന്നാല്‍ വ്യക്തികളുടെ സഞ്ചാരത്തിനു കാര്യമായ നിയന്ത്രണം കൊണ്ടുവന്നതുമില്ല. അല്ലാതെതന്നെ ഈ രാജ്യത്തെ പൂര്‍ണ്ണമായും കൊവിഡ് മുക്തമാകാന്‍ സഹായിച്ചത് മാസ്‌കുകളുടെ ഉപയോഗമാണ് എന്ന് 100% പറയാം
 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (3 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (3 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (4 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (5 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (5 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (5 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (5 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (5 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (5 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (5 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (5 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (7 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (8 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (8 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (8 hours ago)

Malayali Vartha Recommends