Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ഐസിഎംആറിന്റെ വാക്‌സിന്‍ നിര്‍മ്മാണം പുരോഗമിക്കുന്നു; കട്ട സപ്പോര്‍ട്ടുമായി കേന്ദ്ര സര്‍ക്കാര്‍; പരീക്ഷണം മൃഗങ്ങളിലേക്ക്; പ്രതിരോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ വാക്സിന്‍ പരീക്ഷണങ്ങളും കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്രം

10 MAY 2020 10:49 AM IST
മലയാളി വാര്‍ത്ത

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 62,700 ആയി. ഇന്നലെ വരെയുള്ള കണക്കുകള്‍ അനുസരിച്ച് 2000 ലധികം പേര്‍ കോവിഡ് 19 ബാധിച്ച് രാജ്യത്ത് മരിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഗണ്യമായി കൂടിക്കൊണ്ടിരിക്കുകയാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വിദേശത്തു നിന്നുള്ളവരും തിരിച്ചെത്തിക്കൊണ്ടിരിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ അപകടം മനസ്സിലാക്കി നിലവിലെ പ്രവര്‍ത്തനങ്ങളെക്കാള്‍ ഊര്‍ജ്ജിതമായ നടപടികള്‍ സ്വീകരിക്കേണ്ട ആവശ്യകത ഉയര്‍ന്നുവരികയാണ്. ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ വാക്സിന്‍ പരീക്ഷണങ്ങളും കൂടുതല്‍ ഊര്‍ജ്ജിതമാക്കാനാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.

ഈ സാഹചര്യത്തില്‍ വൈറസിനെതിരായ കേന്ദ്രസര്‍ക്കാരിന്റെ പോരാട്ടത്തിന് കരുത്ത് പകര്‍ന്ന് ഐസിഎംആര്‍. ഇതിന്റെ ഭാഗമായി തദ്ദേശീയമായി വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഐസിഎംആര്‍ തുടക്കം കുറിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ പ്രമുഖ മരുന്ന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി സഹകരിച്ചാണ് ഐസിഎംആറിന്റെ പ്രവര്‍ത്തനം.നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍ഐവി) ശേഖരിച്ച വൈറസ് സ്‌ട്രെയിനുകള്‍ ഉപയോഗിച്ചാണ് ഐസിഎംആറിന്റെ വാക്‌സിന്‍ നിര്‍മ്മാണം. വൈറസ് സ്‌ട്രെയിനുകള്‍ ഭാരത് ബയോട്ടെക്കിനു കൈമാറിയെന്നും വാക്‌സിന്‍ നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞെന്നും ഐസിഎംആര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

വാക്‌സിന്‍ വികസിപ്പിക്കുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ക്ക് ഫാസ്റ്റ് ട്രാക്ക് അനുമതി നല്‍കാനും തുടര്‍ന്ന് ആദ്യ ഘട്ടത്തില്‍ ഇതിന്റെ പരീക്ഷണം മൃഗങ്ങളില്‍ നടത്താനും ആവശ്യമായ നടപടികള്‍ അതിവേഗം സ്വീകരിക്കുമെന്ന് ഐസിഎംആര്‍ അറിയിച്ചു. പരീക്ഷണങ്ങള്‍ക്കും മറ്റും ആവശ്യമായ വോളണ്ടിയര്‍മാരെ കണ്ടെത്തുന്നതിനുള്ള നടപടികളും വേഗത്തിലാക്കുമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ കൊറോണ വൈറസിനെതിരായ മരുന്ന് വികസിപ്പിച്ച് സ്വയം പരീക്ഷിച്ച ഔഷധ വ്യാപാരി മരിച്ചു. 47കാരനായ കെ.ശിവനേശന്‍ എന്നയാളാണ് മരിച്ചത്. കഴിഞ്ഞ 27 വര്‍ഷമായി ആയുര്‍വേദ മരുന്ന് നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്നു ശിവനേശന്‍.ശിവനേശനും മരുന്ന് കമ്പനിയുടെ ഉടമ ഡോ. രാജ് കുമാറും വ്യാഴാഴ്ച കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നു. നൈട്രിക് ഓക്‌സൈഡ്, സോഡിയം നൈട്രേറ്റ് എന്നിവ ഉപയോഗിച്ച് കൊറോണ വൈറസിന് മരുന്ന് ഉണ്ടാക്കാനായിരുന്നു ഇവരുടെ പദ്ധതി. മരുന്ന് നിര്‍മ്മാണം വിജയിച്ചാല്‍ കമ്പനിക്ക് വലിയ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ മരുന്ന് നിര്‍മ്മാണം ആരംഭിച്ചതെന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

പരീക്ഷണ വേളയില്‍, രാസവസ്തുക്കളുടെയും സോപ്പുകളുടെയും നിര്‍മ്മാണത്തിലും പെട്രോളിയം ശുദ്ധീകരണത്തിലും ഉപയോഗിക്കുന്ന സോഡിയം ഹൈഡ്രേറ്റ് ശിവനേശന്‍ ഉപയോഗിച്ചിരുന്നു. കൊറോണ വൈറസ് ചികിത്സയ്ക്കും ശരീരത്തില്‍ പ്ലേറ്റ് ലെറ്റിന്റെ എണ്ണം മെച്ചപ്പെടുത്തുന്നതിനും ഈ മിശ്രിതം ഉപയോഗിക്കാമെന്ന് ഇരുവരും വിശ്വസിച്ചിരുന്നതായാണ് വിവരം. 67കാരനായ കമ്പനി ഉടമയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്നും ഇവരുടെ താമസസ്ഥലത്ത് സ്ഥാപിച്ച താത്ക്കാലിക ലബോറട്ടറിയില്‍ നിന്ന് പിടിച്ചെടുത്ത വസ്തുക്കള്‍ പരിശോധനയ്ക്കായി അയച്ചെന്നും പോലീസ് അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (3 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (3 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (4 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (5 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (5 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (5 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (5 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (5 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (5 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (5 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (5 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (7 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (8 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (8 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (8 hours ago)

Malayali Vartha Recommends