Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

ഇന്ത്യക്ക് ചൈനയുടെ ഭീഷണി ... കൊവിഡ്-19, ഹോങ്കോങ് തുടങ്ങിയ വിഷയങ്ങളില്‍ അമേരിക്ക ചൈനയ്‌ക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുന്നു, ചൈന-യുഎസ് ശത്രുതയില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുന്നതാണ് നല്ലതെന്ന് ചൈനീസ് ഭരണകൂടം

01 JUNE 2020 11:24 AM IST
മലയാളി വാര്‍ത്ത

വ്യാപാരം, മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ചൈനയും യുഎസും തമ്മില്‍ വര്‍ഷങ്ങളായി സംഘര്‍ഷം നിലനില്‍ക്കുകയാണ്. അതിനിടെ കൊവിഡ്-19 എത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. അതോടു കുടി അമേരിക്കയും ചൈനയും വീണ്ടും ശീതയുദ്ധത്തിലേക്ക് നീങ്ങുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കൊവിഡ്-19, ഹോങ്കോങ് തുടങ്ങിയ വിഷയങ്ങളില്‍ അമേരിക്ക ചൈനയ്‌ക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ചൈനയും യുഎസും ശീതയുദ്ധത്തിന്റെ വക്കിലാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു

ഇപ്പോഴിതാ . ചൈന-യുഎസ് ശത്രുതയില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുന്നതാണ് നല്ലതെന്ന് ചൈനീസ് ഭരണകൂടം. ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകള്‍ പുതിയൊരു ശീതയുദ്ധത്തിലേക്ക് പോകുകയാണെന്ന പ്രവചനങ്ങള്‍ക്കിടയിലാണിത്.

പുതിയ ശീതയുദ്ധത്തില്‍ പങ്കുചേരാനും കൂടുതല്‍ നേട്ടമുണ്ടാക്കാനുമായി ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് ചില ശബ്ദങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് ഗോബ്ലല്‍ ടൈംസില്‍ വന്ന ലേഖനത്തില്‍ പറയുന്നു.

'അത്തരം യുക്തിരഹിതമായ ശബ്ദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതല്ലാതെ മറ്റൊന്നിനുമാവില്ല. അത് മുഖ്യധാരാ ശബ്ദങ്ങളെ പ്രതിനിധീകരിക്കുകയും ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടിനെ സ്വാധീനിക്കുകയും ചെയ്യരുത്. അടിസ്ഥാനപരമായി പറഞ്ഞാല്‍ ഏത് വിഷയത്തിലും യുഎസ്-ചൈന പോരാട്ടത്തില്‍ ഇടപെടുന്നതില്‍ നിന്ന് ഇന്ത്യക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടാകില്ല.

എന്നാല്‍ നേട്ടത്തേക്കാള്‍ കൂടുതല്‍ നഷ്ടമുണ്ടാകുകയും ചെയ്യും. അതുകൊണ്ട് മോദി സര്‍ക്കാര്‍ പുതിയ ആഗോള രാഷ്ട്രീയ വികാസത്തെ വസ്തുനിഷ്ഠമായും വിവേകത്തോടെയും അഭിമുഖീകരിക്കേണ്ടതുണ്ട്' ലേഖനത്തില്‍ പറയുന്നു.

അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍കൂടിയാണ് ഇത്തരമൊരു ഭീഷണി. ലഡാക്കിലും വടക്കന്‍ സിക്കിമിലും ഇന്ത്യയും ചൈനയും കഴിഞ്ഞ ദിവസങ്ങളില്‍ സൈനിക ശക്തി വര്‍ദ്ധിപ്പിച്ചിരുന്നു. അതിര്‍ത്തിയില്‍ സാധാരണ പട്രോളിങിന് ചൈനീസ് സൈന്യം തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ഇന്ത്യ-ചൈന തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറയുകയുണ്ടായി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് തള്ളുകയാണ് ഉണ്ടായത്. മോദിയുമായി ഇന്ത്യ-ചൈന തര്‍ക്കവുമായി ബന്ധപ്പെട്ട് സംസാരിച്ചെന്ന ട്രംപിന്റെ അവകാശവാദവും കേന്ദ്രം തള്ളി. നയതന്ത്ര-സൈനിക തലത്തിലുള്ള ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹാരം കാണാന്‍ ശ്രമിക്കുകയാണെന്നും പുറത്തുനിന്നുള്ള ആരുടേയും ഇടപെടല്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

വ്യാപാരം, മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ചൈനയും യുഎസും തമ്മില്‍ വര്‍ഷങ്ങളായി സംഘര്‍ഷം നിലനില്‍ക്കുകയാണ്. അതിനിടെ കൊവിഡ്-19 എത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി.

അമേരിക്കയെ തകര്‍ക്കാനായി ചൈന സൃഷ്ടിച്ചതാണ് കൊറോണ വൈറസെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുടക്കം മുതല്‍ ആരോപിച്ചത്. വൈറസ് മനുഷ്യസൃഷ്ടിയല്ലെന്ന് അമേരിക്കന്‍ ഏജന്‍സികള്‍ തന്നെ പിന്നീട് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ വൈറസ് വ്യാപനത്തിന് ഉത്തരവാദി ചൈന തന്നെയാണെന്ന് ട്രംപ് ആവര്‍ത്തിക്കുകയാണ്.

ലോകാരോഗ്യ സംഘടന ചൈനയുടെ കളിപ്പാവയാണെന്ന് ആരോപിച്ച ട്രംപ് ഫണ്ട് നിര്‍ത്തിവെച്ചിരുന്നു. കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ചൈനയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് അമേരിക്കയുടെ ഭീഷണി.

ഹോങ്കോങ് പ്രക്ഷോഭത്തിന് നേരത്തെ ചൈന പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഹോങ്കോങ്ങിലെ ജനങ്ങളുടെ മനുഷ്യാവകാശത്തിനായി യുഎസ് നിയമനിര്‍മാണവും നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ചൈന ഹോങ്കോങ്ങില്‍ പുതിയ സുരക്ഷാ നിയമം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. ഇത് അനുവദിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (19 minutes ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (36 minutes ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (51 minutes ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (57 minutes ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (1 hour ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (1 hour ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (1 hour ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (2 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (2 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (2 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (3 hours ago)

Malayali Vartha Recommends