Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

റാഫേല്‍ ജെറ്റ് വിമാനങ്ങള്‍ പറന്നിറങ്ങും... കൊവിഡ് പ്രതിസന്ധിക്കിടയിലും സമയപരിധിക്കുള്ളില്‍ തന്നെ ഇന്ത്യക്ക് റാഫേല്‍ ജെറ്റ് വിമാനങ്ങള്‍ കൈമാറുമെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി

03 JUNE 2020 09:02 AM IST
മലയാളി വാര്‍ത്ത

58,000 കോടി രൂപക്ക് 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച് ഇന്ത്യയും ഫ്രാന്‍സും 2016 സെപ്തംബറിലാണ് കരാറില്‍ ഒപ്പ് വെച്ചത്. അതില്‍ 3 വിമാനങ്ങള്‍ എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബാക്കിയുള്ള വിമാനങ്ങള്‍ ഉടനെത്തും

കൊവിഡ് പ്രതിസന്ധിക്കിടയിലും സമയപരിധിക്കുള്ളില്‍ തന്നെ ഇന്ത്യക്ക് റാഫേല്‍ ജെറ്റ് വിമാനങ്ങള്‍ കൈമാറുമെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറന്‍സ് പാര്‍ലി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിനിടെയാണ് പാര്‍ലി ഇക്കാര്യം വ്യക്തമാക്കിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മേഖലയിലെ സുരക്ഷ സംബന്ധിച്ചും പ്രതിരോധ രംഗത്തെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ഇരുവരും ചര്‍ച്ച നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യമഹാസമുദ്ര മേഖലയില്‍ ഇന്ത്യ ഫ്രാന്‍സ് യുദ്ധതന്ത്ര പൂര്‍ത്തികരിക്കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഇരു മന്ത്രിമാരും പറഞ്ഞു. 58,000 കോടി രൂപക്ക് 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച് ഇന്ത്യയും ഫ്രാന്‍സും 2016 സെപ്തംബറിലാണ് കരാറില്‍ ഒപ്പ് വെച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ റാഫേല്‍ വിമാനങ്ങള്‍ കൈമാറുന്നത് വൈകുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാര്‍ ഫോണില്‍ ചര്‍ച്ച നടത്തിയത്.

ഫ്രഞ്ച് ട്വിന്‍ എഞ്ചിന്‍, കാനാര്‍ഡ് ഡെല്‍റ്റ വിംഗ്, മള്‍ട്ടിറോള്‍ യുദ്ധവിമാനം ഡസോള്‍ട്ട് ഏവിയേഷന്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച റാഫേല്‍ . വിപുലമായ ആയുധങ്ങള്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന റാഫേല്‍ വ്യോമ മേധാവിത്വം, പ്രതിരോധം , വ്യോമാക്രമണം, നിലത്തുളള പിന്തുണ, ആഴത്തിലുള്ള പണിമുടക്ക്, കപ്പല്‍ വിരുദ്ധ ആക്രമണം, ആണവ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്താനാണ് ഉദ്ദേശിക്കുന്നത്. റാഫേലിനെ 'ഓമ്നിറോള്‍' വിമാനം എന്നാണ് ഡസ്സോള്‍ട്ട് വിളിക്കുന്നത്. ഒരു പക്ഷെ ഇന്ത്യയില്‍ ഈ വിമാനം ഏറ്റവും കൂടുതല്‍ അവ്‌സദ്യമുള്ള സമയമാണിത് ഈ വരുന്ന ശനിയാഴ്ച്ച നടക്കുന്ന സമാധാന കരാറില്‍ ചൈന അലമ്പുണ്ടാക്കിയാല്‍ കേറി മേയാന്‍ തയ്യാറായി തന്നെയാണ് ഇന്ത്യ ഒരുങ്ങിയിരിക്കുന്നത് . അപ്പോള്‍ റാഫേല്‍ ഒരു അനുഗ്രഹമാകും

അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഇന്ത്യയും ചൈനയും ശനിയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഉന്നത സൈനിക തലത്തിലായിരിക്കും കൂടിക്കാഴ്ച. ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ആകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഴാവോ ലീജിയന്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. പ്രശ്‌നപരിഹാരത്തിന് നയതന്ത്ര തലത്തില്‍ തുറന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ ഇന്ത്യയുടെ അന്തസ്സിന് കോട്ടം തട്ടാന്‍ അനുവദിക്കില്ലെന്ന കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഴാവോ ലീജിയന്റെ പ്രതികരണം. ഇരുരാജ്യങ്ങളുടെയും തലവന്മാരുടെ പൊതുഅഭിപ്രായം അനുസരിച്ചായിരിക്കും ചൈന കാര്യങ്ങള്‍ നടപ്പിലാക്കുക. അതിര്‍ത്തിയില്‍ ചൈനയുടെ പരമാധികാരവും സുരക്ഷയും സ്ഥിരതയും ഉറപ്പിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരുമാണ്. ഴാവോ ലീജിയന്‍ പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (1 hour ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends