Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

വിറങ്ങലിച്ച് ചൈന... കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിക്കുള്ളില്‍ ഇന്ത്യ നടത്തുന്ന നിര്‍മ്മാണങ്ങളെ ചൊല്ലി ഇരു രാജ്യങ്ങളും യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ, യുദ്ധസമാനമായ സാഹചര്യങ്ങളില്‍ വിമാനങ്ങള്‍ക്ക് അടിയന്തര ലാന്‍ഡിംഗുകള്‍ നടത്താവുന്ന വിധം റോഡുകള്‍ വികസിപ്പിക്കാന്‍ ഇന്ത്യ ആരംഭിച്ചു

05 JUNE 2020 08:29 AM IST
മലയാളി വാര്‍ത്ത

അതിര്‍ത്തിയില്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്ന പ്രകോപനങ്ങള്‍ക്ക് പുല്ലു വില നല്‍കാതെ ആഭ്യന്തര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി ഇന്ത്യ. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിക്കുള്ളില്‍ ഇന്ത്യ നടത്തുന്ന നിര്‍മ്മാണങ്ങളെ ചൊല്ലി ഇരു രാജ്യങ്ങളും യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ, യുദ്ധസമാനമായ സാഹചര്യങ്ങളില്‍ വിമാനങ്ങള്‍ക്ക് അടിയന്തര ലാന്‍ഡിംഗുകള്‍ നടത്താവുന്ന വിധം റോഡുകള്‍ വികസിപ്പിക്കാന്‍ ഇന്ത്യ ആരംഭിച്ചു. മാത്രമല്ല അന്താരാഷ്ട്ര നിയമങ്ങള്‍ മറികടന്നുള്ള ചൈനയുടെ നീക്കങ്ങളെപ്പറ്റി രഹസ്യാ ന്വേഷണ വിഭാഗം കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലഡാക് മേഖലയില്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്ന അനധികൃത നിര്‍മ്മാണങ്ങളുടെ വിശദമായ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. കിഴക്കന്‍ ലഡാക്കിലേക്ക് സൈനികരെ എത്തിക്കാനായി ചൈന നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇത് കൂടാതെ യുദ്ധാനുകൂല സംവിധാനങ്ങളുമായി ചൈന അതിര്‍ത്തിയില്‍ 17 വന്‍ പാതകള്‍ ആണ് തയ്യാറാകുന്നത്. ആയുധ സംഭരണ അറകള്‍, ഇന്ധനം, ലാന്‍ഡിംഗ് ലൈറ്റുകള്‍, അഗ്‌നിശമന ഉപകരണങ്ങള്‍ എന്നീ സജ്ജീകരങ്ങളോടെയാണ് ഈ റോഡുകള്‍ നിര്‍മ്മിക്കപ്പെടുന്നത്. മൊത്തം 61 റോഡുകളാണ് ഇന്ത്യ ചൈന അതിര്‍ത്തിയില്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നത്. അവയില്‍ വിമാനമിറങ്ങാന്‍ സൗകര്യമുള്ള 29 റോഡുകള്‍ നിര്‍മ്മിക്കാന്‍ ആണ് കേന്ദ്രം പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

എങ്കിലും, ഇവയില്‍ 13 എണ്ണം മാത്രമേ ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കൂ. കൂടാതെ തെക്കന്‍ കശ്മീരിലെ ദേശീയപാത 44 ഇല്‍ 3.5 കിലോമീറ്റര്‍ നീളമുള്ള എയര്‍സ്ട്രിപ്പ് നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഗതാഗത മന്ത്രാലയം തുടക്കം കുറിച്ചിട്ടുള്ളത്. തെക്കന്‍ കശ്മീരിലെ ബിജ്‌ബെഹാര പ്രദേശത്തെ ശ്രീനഗര്‍-ബനിഹാല്‍ ഹൈവേയിലാണ് എയര്‍സ്ട്രിപ്പ് നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉള്ളത്.

ലഡാക്കിലെ തന്ത്രപ്രധാനമായ ദോലത് ബെഗ് ഒല്‍ദി മേഖലയിലും പാന്‍ഗോംഗ് സോ മേഖലയിലുമാണ് ചൈനയുടെ അനധികൃതമായ കയ്യേറ്റവും നിര്‍മ്മാണവും നടക്കുന്നത്. നിയന്ത്രണരേഖാ പ്രദേശമായതിനാല്‍ ഇരുകൂട്ടരും വിട്ടുനില്‍ക്കേണ്ട പ്രദേശത്തേക്ക് ചൈന കടന്നുകയറുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂണ്‍ 6ന് ഇരുഭാഗത്തേയും സൈനിക ഉദ്യോഗസ്ഥന്മാര്‍ നടത്താനിരിക്കുന്ന യോഗത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. അനധികൃതമായി ചൈന മുന്നേറ്റം നടത്തിയിരിക്കുന്ന സ്ഥലങ്ങളില്‍ നിന്നും തിരികെപോകണമെന്ന നിര്‍ദ്ദേശവും ഇന്ത്യ മുന്നോട്ട് വയ്ക്കുമെന്നാണ് സൂചന.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (1 minute ago)

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌  (7 minutes ago)

ഏഷ്യൻ ഗെയിസിൽ ദേശീയ റെക്കോർഡോടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം....  (12 minutes ago)

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു  (22 minutes ago)

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ  (28 minutes ago)

കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി...ഭർത്താവ് കസ്റ്റഡിയിൽ  (29 minutes ago)

ആറാം ക്ലാസ് വിദ്യാർത്ഥികളെ ഇക്കൊല്ലം ത്രിഭാഷാ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇയോട് ഉത്തരവിട്ട് സുപ്രീംകോടതി  (33 minutes ago)

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ  (39 minutes ago)

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...  (55 minutes ago)

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (1 hour ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (1 hour ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (2 hours ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (2 hours ago)

Malayali Vartha Recommends