എണ്ണ ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്നും 20,000 ടണ്‍ ഡീസല്‍ നദിയിലേക്ക് ചോര്‍ന്നു; സൈബീരിയയില്‍ അടിയന്തരാവസ്ഥ
റഷ്യയിലെ സൈബീരിയയിലെ എണ്ണ ഉല്‍പ്പാദന കേന്ദ്രത്തില്‍നിന്ന് അംബര്‍നയ നദിയിലേക്ക് 20,000 ടണ്ണോളം ഡീസല്‍ ചോര്‍ന്നതിനെ തുടര്‍ന്ന് അവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
മോസ്കോയ്ക്ക് 2900 കിലോമീറ്റര്‍ അകലെയുള്ള നൊറില്‍സ്ക് നഗരത്തിലെ പവര്‍ പ്ലാന്റില്‍ വെള്ളിയാഴ്ചയാണ് ചോര്‍ച്ചയുണ്ടായത്.
ഡീസല്‍ ഒഴുകി അംബര്‍നയ നദി ചുവന്നെങ്കിലും സംഭവം റഷ്യന്‍ ഭരണകൂടം അറിഞ്ഞത് രണ്ട് ദിവസത്തിനുശേഷമാണ്.
ഡീസല്‍ ആര്‍ട്ടിക് സമുദ്രത്തിലെത്താന്‍ സാധ്യതയുള്ളതിനാല്‍ പരിസ്ഥിതി സംരക്ഷണത്തിനു റഷ്യ കര്‍ശന നടപടികള്‍ പ്രഖ്യാപിച്ചു.
നൊറില്‍സ്ക് നിക്കലിന്റെ ഒരു ഡിവിഷനുകീഴിലാണ് ഈ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. ലോകത്തെ ഏറ്റവും മുന്‍നിര നിക്കല്‍, പലേഡിയം ഉല്പാദകരാണു നൊറില്‍സ്ക് നിക്കല്‍.
https://www.facebook.com/Malayalivartha