Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

പുടിന്റെ അട്ടിമറിനീക്കം ചൈനയ്ക്കായി; ജി7 ഉച്ചകോടിയില്‍ നിന്നും ചൈനയെ ഒഴിവാക്കിയ യുഎസ് നടപടിക്കെതിരെ എതിര്‍പ്പുമായി റഷ്യ

05 JUNE 2020 02:51 PM IST
മലയാളി വാര്‍ത്ത

പുടിന്റെ അട്ടിമറിനീക്കം അതും ചൈനയ്ക്കായി, ഉഗ്രശത്രു ട്രംപിനോട്. അതും ഇന്ത്യയെ ക്ഷണിച്ച ട്രംപിനോട്. മാത്രവുമല്ല ജി 7 ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കുമെന്നും ട്രംപിന്റെ ക്ഷണം സ്വീകരിച്ചെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കുകയും ചെയ്ത സമയത്ത് തന്നെ. അപ്പോള്‍ പിന്നെ റഷ്യ എത്ര ഉറ്റചങ്കാണെന്ന് പറഞ്ഞാലും അതിന്  ചുട്ടമറുപടിയുമായി മോദി ഉടന്‍ വരാതിരിക്കില്ല. ആ പ്രസ്താവനയ്ക്കായി കാതോര്‍ക്കുകയാണ് ലോകം.

ജി7 ഉച്ചകോടിയില്‍ നിന്നും ചൈനയെ ഒഴിവാക്കിയ യുഎസ് നടപടിക്കെതിരെ എതിര്‍പ്പുമായാണ് റഷ്യ ഇറങ്ങിയിരിക്കുന്നത്. അതും ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ചൈന നിരന്തരം സംഘര്‍ഷമുണ്ടാക്കുന്ന സാഹചര്യത്തില്‍. ജി7 വിപുലീകരിക്കാനുള്ള നടപടി ശരിയായ ദിശയിലേക്കുള്ള മുന്നേറ്റമാണെന്നും എന്നാല്‍ യഥാര്‍ത്ഥ പ്രാതിനിധ്യം ഇത് ഉറപ്പാക്കുന്നില്ലെന്നും റഷ്യ പ്രതികരിച്ചു. ചൈനയെ ഒഴിവാക്കിക്കൊണ്ട് ആഗോള സംരംഭങ്ങള്‍ നടപ്പാക്കുകയെന്നത് അസാധ്യമാണെന്നും റഷ്യ വ്യക്തമാക്കി. ജി 7 കാലഹരണപ്പെട്ടെന്നും ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, റഷ്യ എന്നിവയെ ഉള്‍പ്പെടുത്തി ജി10, അല്ലെങ്കില്‍ ജി11 ആയി വികസിപ്പിക്കണമെന്നും ട്രംപ് പറഞ്ഞിരുന്നു. അതേസയം ചൈനയെ കൂടി ഉള്‍പ്പെടുത്തി ജി 12 ആക്കണമെന്നതാണ് റഷ്യയുടെ താത്പര്യം. നേരത്തേ ജി8 കൂട്ടായ്മായില്‍ നിന്ന് റഷ്യ പുറത്ത് പോകുകയായിരുന്നു.

ഇതോടെയാണ് ജി7 ആയത്.യുഎസ്, ഇറ്റലി, ജപ്പാന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, യുകെ , യൂറോപ്യന്‍ യൂണിയന്‍ എന്നിവരാണ് ജി7 കൂട്ടായ്മയില്‍ ഉള്ളത്. ഇത്തവണ അമേരിക്കയിലാണ് ജി7 ഉച്ചകോടി നടക്കുന്നത്. അതിലേക്ക് ഇന്ത്യയെ ഡൊണാള്‍ഡ് ട്രംപ് ക്ഷണിച്ചിരുന്നു. ജി7 കാലഹരണപ്പെട്ടെന്നും കൊവിഡാനന്തര ലോകക്രമത്തില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ പ്രാധാന്യമുണ്ടെന്നും കഴിഞ്ഞ ദിവസം ട്രംപ് മോദിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞിരുന്നു. ട്രംപിന്റെ ക്ഷണം സ്വീകരിച്ച് ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. അതിനിടെ യുഎസിന് മറുപടിയുമായി ചൈന രംഗത്തെത്തി. തങ്ങളെ മാറ്റി നിര്‍ത്തി രൂപീകരിക്കാനൊരുങ്ങുന്ന ഏത് കൂട്ടായ്മയും പരാജയപ്പെടുമെന്ന് ചൈന പ്രതികരിച്ചു. എല്ലാ അന്താരാഷ്ട്ര സംഘടനകളും സമ്മേളനങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര വിശ്വാസത്തിനും ബഹുമുഖത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനും ലോക സമാധാനവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാണെന്ന് ചൈന വിശ്വസിക്കുന്നതെന്ന് വിദേശകാര്യമാന്ത്രാലയ വക്താവ് ഴാവോ ലിജിയന്‍ അറിയിച്ചു.ചൈനയെ ഒറ്റപ്പെടുത്താനുള്ള ഏതൊരു ശ്രമവും പരാജയപ്പെടും. അത്തരം കൂട്ടായ്മകള്‍ ജനകീയമാകില്ലെന്നും ലിജിയന്‍ പ്രതികരിച്ചു.

യുഎസും ചൈനയും തമ്മിലുള്ള ബന്ധം അടുത്ത നാളായി അത്ര സുഖകരമല്ല. കൊവിഡ്-19, ഹോങ്കോങ് തുടങ്ങിയ വിഷയങ്ങളില്‍ അമേരിക്ക ചൈനയ്‌ക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ്.വിഷയത്തില്‍ യുഎസ് അനാവശ്യ ഇടപെടലുകളാണ് നടത്തുന്നതെന്നാണ് ചൈന കുറ്റപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് ചൈനയെ മാറ്റി നിര്‍ത്താനുള്ള യുഎസ് നീക്കം എന്നതും ശ്രദ്ധേയമാണ്. അപ്പോള്‍ റഷ്യയ്ക്ക് ഇനി കാര്യങ്ങളുടെ കിടപ്പ് കൃത്യമായി പിടികിട്ടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (1 minute ago)

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌  (7 minutes ago)

ഏഷ്യൻ ഗെയിസിൽ ദേശീയ റെക്കോർഡോടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം....  (12 minutes ago)

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു  (22 minutes ago)

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ  (28 minutes ago)

കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി...ഭർത്താവ് കസ്റ്റഡിയിൽ  (29 minutes ago)

ആറാം ക്ലാസ് വിദ്യാർത്ഥികളെ ഇക്കൊല്ലം ത്രിഭാഷാ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇയോട് ഉത്തരവിട്ട് സുപ്രീംകോടതി  (33 minutes ago)

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ  (39 minutes ago)

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...  (55 minutes ago)

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (1 hour ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (1 hour ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (2 hours ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (2 hours ago)

Malayali Vartha Recommends