Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..


പോലീസ് നീക്കം ഫലിച്ചു... പാലക്കാട് കെപിഎം ഹോട്ടലിൽ പരിശോധന നടത്തി അന്വേഷണ സംഘം ; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ കണ്ടെത്തി, ലാപ്‍ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുൽ


രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..

കമ്യൂണിസ്റ്റ് പാര്‍ട്ടിയ്‌ക്കെതിരെ ഫുട്‌ബോള്‍ താരം... കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പുറത്താക്കണമെന്ന ആവശ്യവുമായി ചൈനയുടെ മുന്‍ ഫുട്‌ബോള്‍ താരം ഹാവോ ഹെയ്‌ദോങ്; ശതകോടീശ്വരനും ചൈനീസ് സര്‍ക്കാരിന്റെ സ്ഥിരം വിമര്‍ശകനുമായ ഗുവോ വെന്‍ഗുയിയുടെ പരാമര്‍ശം ചര്‍ച്ചയാകുന്നു

06 JUNE 2020 08:53 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമേനി വിരുദ്ധ പ്രതിഷേധക്കാരെ ഇറാൻ തൂക്കിലേറ്റും, എങ്കിൽ "വളരെ ശക്തമായ നടപടി" എന്ന് ട്രംപിന്റെ മുന്നറിയിപ്പ് ; വൈറ്റ് ഹൗസ് പ്രതിനിധി ഇറാന്റെ നാടുകടത്തപ്പെട്ട മുൻ കിരീടാവകാശിയുമായി രഹസ്യ കൂടിക്കാഴ്ച

കസാഖ്സ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..

ഖമേനി വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ ഇറാനിൽ 26 കാരനെ തൂക്കിലേറ്റാൻ ഒരുങ്ങുന്നു; എർഫാൻ സോൾട്ടാനിയുടെ ആദ്യ വധശിക്ഷ

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25% യുഎസ് തീരുവ ചുമത്തി ട്രംപ്; ഇന്ത്യയെ എങ്ങനെ ബാധിക്കും?

ചൈനയില്‍ ഭരണം നടത്തുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പുറത്താക്കണമെന്ന ആവശ്യവുമായി ചൈനയുടെ മുന്‍ ഫുട്‌ബോള്‍ താരം ഹാവോ ഹെയ്‌ദോങ് രംഗത്ത്. യുട്യൂബില്‍ പുറത്തുവിട്ട വിഡിയോയിലാണ് ചൈനീസ് ഭരണകൂടത്തെ നിശിതമായി വിമര്‍ശിച്ചും പുറത്താക്കണമെന്ന് ആഹ്വാനം ചെയ്തും അന്‍പതുകാരനായ ഹെയ്‌ദോങ് രംഗത്തെത്തിയത്. ജൂണ്‍ നാലിനാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശതകോടീശ്വരനും ചൈനീസ് സര്‍ക്കാരിന്റെ സ്ഥിരം വിമര്‍ശകനുമായ ഗുവോ വെന്‍ഗുയിയുടെ യുട്യൂബ് ചാനലിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്.

ചൈനയിലെ ജനങ്ങളെ ചവിട്ടിമെതിക്കാന്‍ ഭരണകൂടത്തെ ഇനിയും അനുവദിച്ചുകൂടാ. ഈ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മനുഷ്യകുലത്തില്‍നിന്ന് തന്നെ തൊഴിച്ചെറിയണം. 50 വര്‍ഷത്തെ ജീവിതത്തിനിടെ ഞാന്‍ മനസ്സിലാക്കിയ കാര്യം അതാണെന്നാണ് ഹെയ്‌ദോങ് വ്യക്തമാക്കിയത്. ചൈനീസ് സര്‍ക്കാര്‍ ലോകത്തിനെതിരെ കൊറോണ വൈറസ് ജൈവായുധമാക്കി ആക്രമണം നടത്തുകയാണെന്നും ഹെയ്‌ദോങ് ആരോപിച്ചു. തെറ്റുകള്‍ മാത്രം ചെയ്യുന്ന ഈ ഭരണം ഇനിയും തുടരാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ 'ഭീകര സംഘടന'യെന്ന് വിശേഷിപ്പിച്ച ഹെയ്‌ദോങ്, മനുഷ്യത്വരഹിതമായ ശൈലിയിലാണ് അവര്‍ ഇതുവരെ ചൈന ഭരിച്ചതെന്നും ആരോപിച്ചു. ടിയാനന്‍മെന്‍ സ്‌ക്വയറില്‍ 1989ല്‍ നടന്ന കുപ്രസിദ്ധമായ അടിച്ചമര്‍ത്തലിന്റെ 31ാം വാര്‍ഷിക ദിനത്തിലാണ് ഹെയ്‌ദോങ്ങിന്റെ വിഡിയോ യുട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം, ചൈനയില്‍ യുട്യൂബിന് നിരോധനമുള്ളതിനാല്‍ അവിടുള്ളവര്‍ക്ക് വിഡിയോ കാണാനാകില്ല. ട്വിറ്ററിന് സമാന്തരമായി ചൈനയില്‍ ജനകീയമായ വെയ്‌ബോയില്‍ ഹെയ്‌ദോങ് മുന്‍പ് സജീവമായിരുന്നു. 77 ലക്ഷം ഫോളോവേഴ്‌സും ഉണ്ടായിരുന്നു.

അതേസമയം, 53 മിനിറ്റുള്ള ഈ വിഡിയോ എവിടെവച്ചാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. മുന്‍ ബാഡ്മിന്റന്‍ താരം കൂടിയായ ഭാര്യ യെ ഷാവോയിങ്ങും ഹെയ്‌ദോങ്ങിനൊപ്പം വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ലോക ബാഡ്മിന്റന്‍ മുന്‍ ചാംപ്യനും ഒളിംപിക്‌സ് വെങ്കലമെഡല്‍ ജേതാവുമാണ് യെ ഷാവോയിങ്. സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കുന്നത് പതിവാക്കിയ ഹെയ്‌ദോങ് ചൈനീസ് ഫുട്‌ബോള്‍ അസോസിയേഷനെതിരെ മുന്‍പ് പലപ്പോഴും പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. അതേസമയം, ചൈന ഭരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ പരസ്യ വിമര്‍ശനത്തിന് മുതിരുന്നത് ഇതാദ്യമാണ്. അതേസമയം, ഹെയ്‌ദോങ്ങിന്റെ ആരോപണങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ വക്താവ് തള്ളിക്കളഞ്ഞു.

വര്‍ഷങ്ങളോളം ചൈനീസ് ഫുട്‌ബോളിലെ മിന്നും താരമായിരുന്ന ഹാവോ ഹെയ്‌ദോങ് 2008ലാണ് രാജ്യാന്തര ഫുട്‌ബോളില്‍ വിരമിച്ചത്. 106 മത്സരങ്ങളില്‍ ചൈനീസ് ജഴ്‌സിയണിഞ്ഞ ഹെയ്‌ദോങ് നേടിയ 40 ഗോളുകള്‍ ചൈനീസ് റെക്കോര്‍ഡാണ്. ചൈന പങ്കെടുത്ത ഒരേയൊരു ലോകകപ്പായ 2002 ലോകകപ്പിലും ടീമില്‍ അംഗമായിരുന്നു. രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് വിരമിച്ച ശേഷം ചൈന വിട്ട ഹെയ്‌ദോങ് നിലവില്‍ സ്‌പെയിനിലാണ് കഴിയുന്നതെന്നാണ് വിവരം. അദ്ദേഹം സ്‌പെയിനില്‍നിന്നുള്ള ചില ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതാണ് കാരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ വർദ്ധനവ്.  (14 minutes ago)

രാഷ്ട്രീയത്തിൽ വഞ്ചന സ്വാഭാവികമാണ്  (31 minutes ago)

ഓരോ തെരുവുനായ ആക്രമണത്തിനും സംസ്ഥാനങ്ങൾ കനത്ത പിഴ നൽകേണ്ടി വരും.  (35 minutes ago)

കള്ളന്മാർക്ക് ആണിയടിച്ച് അയ്യപ്പൻ  (42 minutes ago)

ക്ഷേത്രത്തിലെ ദിവ്യ ചൈതന്യം പുതുക്കി, 56 ദിവസമായി  (49 minutes ago)

  പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്‍റെ 15 പിടിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി  (1 hour ago)

പോലീസ് നീക്കം ഫലിച്ചു... പാലക്കാട് കെപിഎം ഹോട്ടലിൽ പരിശോധന നടത്തി അന്വേഷണ സംഘം ; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ കണ്ടെത്തി, ലാപ്‍ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുൽ  (1 hour ago)

വീട് പൂർണമായി കത്തിനശിച്ചു....  (1 hour ago)

സംസ്ഥാനത്തെ 6 ജില്ലകൾക്ക് അവധി  (1 hour ago)

ഷാക്‌സ്ഗാം താഴ്‌വര കരാർ നിയമവിരുദ്ധം  (1 hour ago)

സിനിമാ തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് അന്തരിച്ചു  (1 hour ago)

സംഘർഷം രൂക്ഷം  (2 hours ago)

. യുവാവ് കുത്തേറ്റ് മരിച്ചു.  (2 hours ago)

ധനഭാഗ്യം, തൊഴിൽ വിജയം, ശത്രുഹാനി: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം  (3 hours ago)

മാതൃകാപരമായ പെരുമാറ്റത്തെ പ്രകീർത്തിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഭിനന്ദ സൂചകമായി ഒരു ലക്ഷം രൂപ നൽകി.  (3 hours ago)

Malayali Vartha Recommends