അമേരിക്കയില്‍ കോവിഡ് ബാധിതര്‍ 22 ലക്ഷം കടന്നു.. രോഗമുക്തി നേടിയവരുടെ എണ്ണം ഒന്‍പത് ലക്ഷത്തിലേക്ക് അടുക്കുന്നു

അമേരിക്കയില്‍ കോവിഡ് ബാധിതര്‍ 22 ലക്ഷ കടന്നു.. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 22,08,244 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചിട്ടുള്ളത്.1,19,129 പേര്‍ രോഗത്തേത്തുടര്‍ന്ന് മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം ഒന്‍പത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. 8,99,503 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗമുക്തി നേടാനായതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്ന 10 സംസ്ഥാനങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ്.രോഗബാധിതര്‍ ന്യൂയോര്‍ക്ക്- 4,05,785, ന്യൂജഴ്‌സി- 1,70,250, കാലിഫോര്‍ണിയ- 1,58,981, ഇല്ലിനോയിസ്- 1,33,639, മസാച്യുസെറ്റ്‌സ്- 1,05,885, ടെക്‌സസ്- 95,792, പെന്‍സില്‍വാനിയ- 84,083, ഫ്‌ളോറിഡ- 80,109, മിഷിഗണ്‍- 66,269, മെരിലാന്‍ഡ്- 62,409.
https://www.facebook.com/Malayalivartha